ആപ്പിളിനറിയാം എപ്പോൾ ഓഫർ കൊടുക്കണമെന്ന്; ഐഫോൺ 16ന് ഒറ്റയടിക്ക് 17,295 രൂപ കുറയും..! വില അറിയാം
രാജ്യത്തെ മധ്യവർഗ സ്‌മാർട്ട്‌ഫോൺ ഉപഭോക്താക്കൾ ആൻഡ്രോയിഡിൽ നിന്ന് ഐഫോണുകളിലേക്ക് മാറുന്ന പ്രവണത വർധിച്ചുവരികയാണ്. ഇന്ത്യൻ സ്‌മാർട്ട്‌ഫോൺ വിപണിയിൽ ആപ്പിളിന് നിലവിൽ 28 ശതമാനം മൂല്യമുണ്ട്, ഇത് ഒരു പുതിയ റെക്കോർഡുമാണ്. എണ്ണം നോക്കുമ്പോൾ ഇപ്പോഴും ആൻഡ്രോയിഡിനാണ് മുൻതൂക്കം, എന്നാൽ ചെലവഴിക്കുന്ന പണം പ്രീമിയം മോഡലുകളിലേക്ക് മാറുന്നതായി കണക്കുകൾ പറയുന്നു. നിലവിൽ ഐഫോൺ 16 ആണ് ഏറ്റവും ഇക്കൂട്ടത്തിൽ കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഐഫോൺ മോഡലുകളിൽ ഒന്ന്.
ഐഫോൺ വാങ്ങുന്നത് കൂടുതൽ എളുപ്പമാക്കാൻ വിവിധ സാമ്പത്തിക സഹായ പദ്ധതികളും സഹായിക്കുന്നതായി നമുക്ക് കാണാവുന്നതാണ്. എക്സ്ചേഞ്ച് സ്‌കീമുകൾ ഫോണുകളുടെ പ്രാരംഭ വില കുറയ്ക്കുന്നു. ക്യാഷ്ബാക്ക് ഓഫറുകളും ബാങ്കുകളുമായുള്ള പങ്കാളിത്തവും യഥാർത്ഥ ചെലവ് കുറയ്ക്കുന്നു. ദീർഘകാല ഇഎംഐ സൗകര്യങ്ങൾ വഴി തവണകളായി പണം അടയ്ക്കാൻ സാധിക്കുന്നു. റീഫർബിഷ് ചെയ്‌ത ഫോണുകളും ഐഫോൺ സ്വന്തമാക്കാൻ ഒരു എളുപ്പവഴിയൊരുക്കുന്നുണ്ട്.

സാമൂഹിക പദവിയും ഈ മാറ്റത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. 2019-ൽ ഏകദേശം 2 ശതമാനമായിരുന്ന ആപ്പിളിന്റെ വിപണി വിഹിതം ഇപ്പോൾ ഏകദേശം 10 ശതമാനം കടന്നുവെന്ന് കാണാവുന്നതാണ്. നഗരങ്ങളിലെ പലർക്കും ഐഫോൺ ഒരു ജീവിതശൈലിയുടെ പ്രതീകമായി മാറിയിരിക്കുന്നു. അങ്ങനെയുള്ള ആളുകൾക്ക് ഇതാ ഇപ്പോൾ ഐഫോൺ 16യുടെ മികച്ച ഓഫറാണ് ലഭ്യമാവുന്നത്. അതും ചെറിയ ഓഫർ ഒന്നുമല്ല താനും.
ഐഫോൺ 16 ഓഫറുകൾ
ആപ്പിൾ ഐഫോൺ 16 ഇന്ത്യയിൽ 79,900 രൂപ എന്ന പ്രാരംഭ വിലയ്ക്കാണ് പുറത്തിറക്കിയത്. നിലവിൽ ഫ്ലിപ്‌കാർട്ടിൽ ഈ ഫോൺ 67,900-യ്ക്ക് ലഭ്യമാണ്. ഇതോടെ ലോഞ്ച് വിലയിൽ നിന്ന് 12,000 വിലക്കുറവാണ് ലഭിക്കുന്നത്. ഇതിന് പുറമെ, ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് അല്ലെങ്കിൽ ഫ്ലിപ്‌കാർട്ട് എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 5295 വരെ അധിക കിഴിവ് ലഭിക്കും. ഇതോടെ ഫോണിന്റെ പ്രാബല്യത്തിലുള്ള വില 62,605 ആയി കുറയും.
ഒറ്റത്തവണ മുഴുവൻ തുകയും നൽകാൻ ആഗ്രഹിക്കാത്തവർക്ക് 12 മാസത്തേക്ക് പ്രതിമാസം 5659 മുതൽ ആരംഭിക്കുന്ന നോ-കോസ്‌റ്റ് ഇഎംഐ സൗകര്യവും ലഭ്യമാണ്. കൂടാതെ, പഴയ സ്‌മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ പരമാവധി 46,650 വരെ എക്സ്ചേഞ്ച് ബോണസും ലഭിക്കും എന്നതാണ് പ്രധാനം. എന്നാൽ എക്സ്ചേഞ്ച് തുക പഴയ ഫോണിന്റെ ബ്രാൻഡ്, മോഡൽ, പ്രവർത്തനാവസ്ഥ എന്നിവയെ ആശ്രയിച്ചായിരിക്കും നിശ്ചയിക്കുക.
ഐഫോൺ 16 ഫീച്ചറുകൾ
ഇതിൽ ശക്തമായ എ18 ചിപ്പ് ഉള്ളതിനാൽ ഫോൺ വളരെ വേഗത്തിലും കാര്യക്ഷമമായും പ്രവർത്തിക്കുന്നു. 48 എംപി മെയിൻ ക്യാമറയും 12 എംപി അൾട്രാ വൈഡ് ക്യാമറയും മികച്ച നിലവാരത്തിലുള്ള ഫോട്ടോകളും 4കെ വീഡിയോകളും പകർത്താൻ സഹായിക്കുന്നു. ആപ്പിൾ ഇന്റലിജൻസ് ഉപയോഗിച്ച് കൂടുതൽ സ്‌മാർട്ടായ എഴുത്ത്, ഫോട്ടോ എഡിറ്റിംഗ്, സിരി സൗകര്യങ്ങൾ എന്നിവ ലഭ്യമാണ്. കൂടാതെ ക്യാമറ കൺട്രോൾ ബട്ടൺ കൊണ്ടുവന്ന മോഡലും ഇതായിരുന്നു.


Click it and Unblock the Notifications