Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഓഫർ തരും ജനങ്ങൾ സ്വീകരിക്കും; ഐഫോൺ 16യ്ക്ക് 15000 രൂപ കുറയും..! വില അറിയണ്ടേ?

ഇന്ത്യൻ സ്‍മാർട്ട് ഫോൺ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. മുൻപ് ഒരുകാലത്ത് ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ചയാണ് നാം കണ്ടിരുന്നത്. എന്നാൽ ഇന്നതൊക്കെ മാറി മറിഞ്ഞിരിക്കുന്നു. ആപ്പിൾ വിപണിയിൽ താലപ്പൊക്കമുള്ള നിലയിലേക്ക് വളർന്നു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് കമ്പനി.

ഇറങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും ആപ്പിളിന്റെ ഡിസൈൻ സവിശേഷതകളും മികച്ച ക്യാമറ സംവിധാനങ്ങളും ഒക്കെയാണ് മുൻ മോഡലുകളിൽ പോലും കൂടുതൽ ആളുകൾ തേടിയെത്തുന്നത്. അതുകൊണ്ട് അവയുടെ വിൽപ്പനയും പൊടിപൊടിക്കുകയാണ്. അത്തരത്തിൽ ഐഫോൺ 16, ഐഫോൺ 15 സീരീസിൽ ഉൾപ്പെട്ട ഫോണുകൾക്കും വലിയ രീതിയിൽ ആവശ്യക്കാരുണ്ട്. അവയുടെ ഫീച്ചറുകൾ തന്നെയാണ് ഫോണിനെ വേറിട്ട് നിർത്തുന്ന കാര്യം.

iphone16offers

കമ്പനിയുടെ ഫ്ലാഗ്‌ഷിപ്പ് ഫോണുകളിലെ ഏറ്റവും മുന്നിൽ തന്നെയുള്ള ഐഫോൺ 16 ആണ് ഇത്തവണ ഓഫർ ലഭിക്കുന്ന വേരിയന്റ്. ഈ സീരീസിലെ ജനപ്രിയ മോഡലുകളിൽ ഒന്നായ അടിസ്ഥാന വേരിയന്റ് വമ്പൻ വിലക്കുറവിലാണ് നിലവിൽ ആമസോണിൽ വാങ്ങാൻ കഴിയുക. ഏകദേശം 18000ത്തിൽ അധികം രൂപയോളം ഒറ്റയടിക്ക് ഈ ഡീലിൽ നിങ്ങൾക്ക് ലാഭമുണ്ടാക്കാൻ കഴിയുമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ആപ്പിൾ ഐഫോൺ 16 ഓഫർ

കഴിഞ്ഞ വർഷം ആപ്പിൾ ഇന്ത്യയിൽ പുറത്തിറക്കിയതാണ് ഈ ഫ്ലാഗ്ഷിപ്പ് മോഡൽ. 79,900 രൂപയുടെ പ്രാരംഭ വിലയ്ക്ക് ആയിരുന്നു ഫോൺ വിപണിയിൽ അവതരിപ്പിച്ചത്. എന്നാൽ ഇപ്പോൾ ഈ വേരിയന്റ് ക്രോമയിൽ 64,590 രൂപയ്ക്ക് ലഭ്യമാണ്, അതായത് 15,000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ലഭിക്കുമെന്ന് അർത്ഥം. എന്നാൽ അതുകൊണ്ട് തീർന്നെന്ന് കരുതേണ്ട. കൂടാതെ ബാങ്ക് ഓഫറുകൾ നിങ്ങൾക്ക് വേറെയും ലഭ്യമാവും.

ഐസിഐസിഐ, എസ്ബിഐ, ഐഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇടപാടുകൾക്ക് 2000 അധിക കിഴിവ് കൂടി നിങ്ങൾക്ക് ലഭിക്കും എന്നതാണ് ഏറ്റവും വലിയ കാര്യം, അതായത് നിങ്ങളുടെ നേരിട്ടുള്ള ഡിസ്‌കൗണ്ട് അതിലൂടെ 17,000 കടക്കുമെന്ന് അർത്ഥം. അതുകൊണ്ടും തീർന്നില്ല ഓഫർ എന്നതാണ് യാഥാർഥ്യം.

നിങ്ങൾക്ക് ഈ ഫോൺ ഇഎംഐയായി വാങ്ങാനും സാധിക്കും. അതിനായി മാസം വളരെ കുറഞ്ഞ തുക മാത്രമേ ചിലവാക്കണ്ടൂ. ഏറ്റവും കുറഞ്ഞത് 3040 രൂപ പ്രതിമാസ തവണ എന്ന നിരക്കിൽ നിങ്ങൾക്ക് ഈ ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഇത് നിലവിൽ നിങ്ങൾക്ക് ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും നല്ല ന്യൂ ഇയർ ഓഫർ തന്നെയാണ് എന്ന കാര്യത്തിൽ ഒരു തർക്കവും വേണ്ട.

ഐഫോൺ 16 ഫീച്ചറുകൾ

നല്ല ശേഷിയുള്ള എ18 ബയോണിക് ചിപ്പാണ് ഐഫോൺ 16-ൽ ഉപയോഗിച്ചിരിക്കുന്നത്, കൂടാതെ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയും ഇതിനുണ്ട്. ഫോട്ടോഗ്രാഫിക്കും വീഡിയോയ്ക്കുമായി ഉപയോക്താക്കൾക്ക് കുറുക്കുവഴികൾ നൽകുന്ന പുതിയ ക്യാമറ കൺട്രോൾ ബട്ടണാണ് മോഡലിലെ ശ്രദ്ധേയമായ കൂട്ടിച്ചേർക്കൽ. പിന്നിൽ, 12 എംപി അൾട്രാ-വൈഡ് ലെൻസുമായി ജോടിയാക്കിയ 48 എംപി ഫ്യൂഷൻ പ്രൈമറി ക്യാമറയാണ് ലഭിക്കുന്നതെങ്കിൽ മുന്നിലും 12 എംപി ക്യാമറ തന്നെ നൽകിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+