വാങ്ങാൻ റെഡി ആണേൽ ആപ്പിൾ തരും ഒന്നൊന്നര ഡിസ്‌കൗണ്ട്; ഐഫോൺ 16യ്ക്ക് കുറയുക 17,000 രൂപയോ?
ആപ്പിളിന് നിലവിൽ രാജ്യത്ത് വലിയ സ്വാധീനമുണ്ട് എന്നത് നേരാണ്. ഒരിക്കൽ ആൻഡ്രോയിഡ് അടക്കിവാണിരുന്ന ഇടമായ ഇന്ത്യൻ വിപണി ഇപ്പോൾ അപ്പാടെ മാറിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ആപ്പിളിന് സ്വപ്‌നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ള അപ്രമാദിത്വം ഇവിടെ ആൻഡ്രോയിഡ് ഫോണുകൾക്ക് ഉണ്ടായിരുന്നു. അന്നൊക്കെ ആപ്പിളിനെ ആരും അടുപ്പിച്ചിരുന്നില്ല എന്ന് മാത്രമല്ല വിലയിലെ അന്തരം ചൂണ്ടിക്കാട്ടി പരിഹാരവും സ്ഥിരമായിരുന്നു.
എന്നാൽ ഇപ്പോൾ നിങ്ങൾ നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകൾ മറുപടി പറയും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നം മാത്രമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്.

അടുത്തിടെയാണ് അവരുടെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ത്യയിൽ ഉൾപ്പെടെ എല്ലായിടത്തും അവതരിപ്പിച്ചത്. ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് കമ്പനി വിപണിയിലേക്ക് വന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്തെന്നാൽ കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്ന നാല് മോഡലുകൾ എന്ന രീതി നിലനിർത്തിയെങ്കിലും അതിൽ പ്ലസ് മോഡൽ ഒഴിവാക്കി പകരം എയർ എന്ന മോഡലാണ് ഇനി മുതൽ വരിക.
അതുകൊണ്ട് തന്നെ ഇത്തരമൊരു പരീക്ഷണത്തിന്റെ ആദ്യ വേദി കൂടിയായിരുന്നു ഐഫോൺ 17 സീരീസ്. ഇതിന്റെ വിൽപ്പന വിപണിയിൽ തുടങ്ങിയിട്ട് നാളധികം ആയിട്ടില്ല. ഇപ്പോഴേ ഈ മോഡലിനെ കുറിച്ച് ഒരു അഭിപ്രായം പറയുന്നതിൽ അർത്ഥമില്ലെങ്കിലും മറ്റ് ഫോണുകൾ പോലെ തന്നെ ആപ്പിളിനെ ഇതൊരിക്കലും നിരാശപ്പെടുത്തില്ലെന്ന് മൂന്നോ നാലോ മാസത്തെ വിൽപ്പന വ്യക്തമാക്കുന്നു. അത്രയ്ക്കും അധികം ആളുകളാണ് ഫോൺ തേടി എത്തുന്നത്.
മറ്റൊരു കാര്യം എന്തെന്നാൽ ഇനി ആപ്പിളിന്റെ ഏത് മോഡൽ വന്നാലും പഴയതിനെ നെഞ്ചോട് ചേർക്കുന്ന വലിയൊരു വിഭാഗം വിശ്വസ്‌ത ഉപയോക്താക്കൾ അവർക്കുണ്ട്. അത് ആപ്പിളിന്റെ മുൻ മോഡലുകൾ തെളിയിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ആപ്പിൾ ഐഫോൺ 16 സീരീസ് തന്നെ എടുക്കാം. ഇതിലെ ബേസ് മോഡൽ വമ്പൻ വിലക്കുറവോടെ ഫ്ലിപ്‌കാർട്ടിൽ വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ്. അവരുടെ റിപ്പബ്ലിക് ഡേ സെയിലിന്റെ ഭാഗമായാണ് വിലക്കുറവ്.
ഐഫോൺ 16 ഓഫർ
ഫ്ലിപ്‌കാർട്ടിന്റെ റിപ്പബ്ലിക് ദിന സെയിലിലെ ഏറ്റവും ആകർഷകമായ സ്‌മാർട്ട്ഫോൺ കിഴിവുകളിലൊന്ന് ഐഫോൺ 16ന് നൽകാൻ ഒരുങ്ങുന്നത്. ജനുവരി 17-ന് ആരംഭിക്കുന്ന ഈ ഇ-കൊമേഴ്‌സ് ഭീമന്റെ വിൽപ്പനയിൽ വിവിധ വിഭാഗങ്ങളിലായി വൻ ഓഫറുകൾ ലഭ്യമാകും എന്നതാണ് പ്രത്യേകത. ഇതിൽ ആപ്പിളിന്റെ മികച്ച മോഡലുകളിൽ ഒന്നായ ഐഫോൺ 16 ഒരു പ്രധാന ആകർഷണമായി മാറും.
റിപ്പബ്ലിക് ഡേ സെയിൽ 2026ൽ ആപ്പിൾ ഐഫോൺ 16വെറും 62,900 രൂപയ്ക്ക് സ്വന്തമാക്കാം. ഇന്ത്യയിൽ 79,999 പ്രാരംഭ വിലയുണ്ടായിരുന്ന ഫോണിന് 17,000-ന്റെ കുറവാണ് ഇത്. ബാങ്ക് ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും ചേരുമ്പോൾ ഈ ഫലപ്രദമായ വില ലഭിക്കും. വിൽപ്പനയിലെ പ്രധാന ആകർഷണങ്ങളിലൊന്നായി ഐഫോൺ 16 നെ ഫ്ലിപ്‌കാർട്ട് ഇതിനോടകം ഉയർത്തിക്കാട്ടിയിട്ടുണ്ട്.
നേരിട്ടുള്ള കിഴിവുകൾക്ക് പുറമെ, പഴയ സ്‌മാർട്ട്ഫോണുകൾ മാറ്റിയെടുക്കാൻ എക്സ്ചേഞ്ച് ഓഫറുകളും കമ്പനി ഒരുക്കിയിട്ടുണ്ട് എന്നതാണ് പ്രത്യേകത. ഫോണിന്റെ അവസ്ഥ, മോഡൽ, പ്രവർത്തനക്ഷമത എന്നിവയെ ആശ്രയിച്ചായിരിക്കും പഴയ ഫോണിന് ലഭിക്കുന്ന എക്സ്ചേഞ്ച് മൂല്യം കണക്കാക്കുക. എങ്കിലും നല്ല ഫോൺ ആണെങ്കിൽ നിങ്ങൾക്ക് മോശമല്ലാത്ത രീതിയിൽ പണം തിരികെ കിട്ടും.












Click it and Unblock the Notifications