ആപ്പിളിന് എന്തും സാധ്യമാണ്; ഐഫോൺ 16യുടെ വില കേട്ടാൽ നിങ്ങൾ ഞെട്ടും! എത്ര കൊടുക്കേണ്ടി വരും?
കുറഞ്ഞ വിലയ്ക്ക് ഐഫോൺ വാങ്ങാൻ കഴിയുന്നൊരു കാലഘട്ടമാണ് ഇപ്പോഴത്തേത്. മുൻപ് വിലയുടെ പേരിൽ ഐഫോൺ വാങ്ങാതെ മാറി നിന്ന ആളുകൾ പോലും കമ്പനി നൽകുന്ന വമ്പൻ വിലക്കുറവിന്റെ ആനുകൂല്യങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് അത് സ്വന്തമാക്കാനായി പരസ്‌പരം മത്സരിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കാണുന്ന ആപ്പിൾ മോഡലുകളുടെ സ്വീകാര്യതയും വിൽപ്പനയും.
മുൻപ് പ്രധാന ആശങ്കയും ആക്ഷേപവും ആപ്പിളിന്റെ ഉത്പന്നങ്ങളുടെ ഉയർന്ന വില തന്നെയായിരുന്നു. കാരണം ആൻഡ്രോയിഡ് ഫോണുകൾ പലതും ഇതിലും കുറഞ്ഞ വിലയ്ക്കാണ് വിപണിയിൽ വിൽക്കുന്നത്. മാത്രമല്ല ഐഫോൺ നൽകുന്നതിലും കൂടുതൽ ഫീച്ചറുകൾ തങ്ങൾ നൽകുന്നു എന്നാണ് അവർ അവകാശപ്പെടുന്നതും. ഇക്കാര്യത്തിൽ പലപ്പോഴും ആപ്പിൾ ഉത്തരം മുട്ടിപോവുകയും ഉപഭോക്താക്കളുടെ വിമർശനം നിരന്തരം ഏറ്റുവാങ്ങുകയും ഒക്കെ ചെയ്‌തിരുന്നു.

അതൊക്കെ മാറിയിരിക്കുകയാണ് ഇപ്പോൾ. ഏറ്റവും മികച്ച ഫോണുകളാണ് അവർ അടുത്തകാലത്തായി വിപണിയിൽ ഇറക്കിയത്. അതിൽ തന്നെ ഏറ്റവും നല്ലൊരു മോഡൽ ആയ ഐഫോൺ 16 സീരീസിന് നല്ല ഓഫറാണ് ഇപ്പോൾ ക്രോമ നൽകുന്നത്. വാലന്റൈൻസ് ദിന ഓഫറിന്റെ ഭാഗമായാണ് അവർ മികച്ച ഓഫറുകൾ നൽകുന്നത്. എന്തൊക്കെയാണ് ഓഫറുകൾ എന്നും എത്ര വില കുറയുമെന്നും നമുക്ക് നോക്കാം.
ആപ്പിൾ ഐഫോൺ 16 ഓഫറുകൾ
ആപ്പിൾ ഐഫോൺ 16 (128 ജിബി) നിലവിൽ ക്രോമയിൽ 64,900 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഇത് സാധാരണ ലിസ്‌റ്റ് ചെയ്‌ത വിലയിൽ നിന്ന് 5000 രൂപയുടെ നേരിയ കുറവാണ്. അതുകൊണ്ട് തീർന്നില്ല, തിരഞ്ഞെടുക്കപ്പെട്ട ആക്‌സിസ് ബാങ്ക് അഥവാ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് യോഗ്യമായ ഇഎംഐ ഇടപാടുകളിൽ 3,000 രൂപ വരെ അധിക ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് നേടാൻ സാധിക്കും. ഈ ഓഫറുകളോടെ, ഫോണിന്റെ ഫലപ്രദമായ വില 61,900 രൂപയായി കുറയും
ഇതിനെല്ലാം പുറമെ, ആറുമാസത്തേക്ക് പ്രതിമാസം 3055 രൂപ മുതൽ നോ-കോസ്‌റ്റ് ഇഎംഐ പ്ലാനുകളും ലഭ്യമാണ്. ക്രോമയുടെ സ്‌റ്റാൻഡേർഡ് എക്സ്ചേഞ്ച് പ്രോഗ്രാമിലൂടെ ഉപഭോക്താക്കൾക്ക് തങ്ങളുടെ പഴയ സ്‌മാർട്ട്ഫോണുകൾക്ക് കൂടുതൽ മൂല്യം നേടാനാകും. എങ്കിലും ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം, ഉപകരണത്തിന്റെ അവസ്ഥയും പഴക്കവും അനുസരിച്ചായിരിക്കും ഈ എക്സ്ചേഞ്ച് മൂല്യം നിശ്ചയിക്കപ്പെടുക.
ചെക്ക്ഔട്ട് ചെയ്യുമ്പോൾ, ആപ്പിൾ കെയർ+ സംരക്ഷണവും പവർ അഡാപ്റ്ററുകൾ പോലുള്ള അനുബന്ധ ഉപകരണങ്ങളും അധിക വില നൽകി വാങ്ങാനുള്ള സൗകര്യവും ഉണ്ട്. നിലവിലെ സാഹചര്യത്തിൽ നിങ്ങൾ വാലന്റൈൻസ് ദിനത്തിൽ പ്രിയപ്പെട്ട കാമുകിക്കോ, കാമുകനോ വിലപിടിപ്പുള്ള എന്തെങ്കിലും നൽകാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഐഫോൺ 16 ആയിരിക്കും ഏറ്റവും നല്ല ഓപ്‌ഷൻ.
ഐഫോൺ 16 ഫീച്ചറുകൾ
ഐഫോൺ 16-ൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണുള്ളത്. 60Hz റിഫ്രഷ് റേറ്റുള്ള ഇതിന്, നേരിട്ടുള്ള സൂര്യപ്രകാശത്തിൽ മികച്ച കാഴ്‌ചയ്ക്കായി 2,000 നിറ്റ്‌സ് പീക്ക് ഔട്ട്‌ഡോർ ബ്രൈറ്റ്‌നസുണ്ട്. ആപ്പിളിന്റെ കരുത്തുറ്റ എ18 ചിപ്പും 8ജിബി റാമും 512 ജിബി വരെ സ്‌റ്റോറേജ് ഓപ്ഷനുകളും ഈ ഫോണിനുണ്ട്. ഫോട്ടോകളും വീഡിയോകളും ധാരാളമായി എടുക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ സ്‌റ്റോറേജ് സൗകര്യം.
ഫോണിന്റെ പിന്നിൽ 48എംപി ഫ്യൂഷൻ മെയിൻ ക്യാമറയും 12 എംപി അൾട്രാ-വൈഡ് ലെൻസും ഉൾപ്പെടുന്ന ഒരു ഡ്യുവൽ ക്യാമറ സംവിധാനമാണുള്ളത്. 2x ഒപ്റ്റിക്കൽ ക്വാളിറ്റി ടെലിഫോട്ടോ ഓപ്ഷനും ഇതിലുണ്ട്. ഹാർഡ്‌വെയർ-സോഫ്റ്റ്‌വെയർ സംയോജനം കാരണം, ഒറ്റ ചാർജിൽ 22 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് സാധ്യമാണ്. ഐപി68 ഡസ്‌റ്റ്, വാട്ടർ റെസിസ്റ്റൻസ് റേറ്റിംഗും, ആക്ഷൻ ബട്ടൺ, ക്യാമറ ടൂളുകളിലേക്ക് വേഗത്തിൽ പ്രവേശനം നൽകുന്ന ക്യാമറ കൺട്രോൾ എന്നിവയും ഇതിനുണ്ട്.












Click it and Unblock the Notifications