Get Updates
Get notified of breaking news, exclusive insights, and must-see stories!

വർഷം തീരാറായി, ഒരു ആപ്പിൾ ഉത്പന്നം വാങ്ങിയാലോ? ഐഫോൺ 16യുടെ ഡിസ്‌കൗണ്ട് 17,000 രൂപയോ?

ആപ്പിളിനെ കുറിച്ച് ഒരു പരിചയപ്പെടുത്തലോ അല്ലെങ്കിൽ ഒരു ആമുഖമോ ഇന്നത്തെ കാലത്ത് ആവശ്യമുണ്ടെന്ന് തന്നെ തോന്നുന്നില്ല. കാരണം അത്രയധികം നമ്മുടെ നാട്ടിൽ ആപ്പിളിന്റെ പേര് അറിയപ്പെട്ടു കഴിഞ്ഞു. പലപ്പോഴും ആൻഡ്രോയിഡ് ഫോണുകൾക്ക് മുകളിൽ ആപ്പിളിന്റെ സ്വീകാര്യത എത്തുന്ന സാഹചര്യവുമുണ്ടായി. ശരിക്കും പറഞ്ഞാൽ അടുത്തകാലത്തായി സംഭവിച്ചത് മറ്റൊന്നുമല്ല ആപ്പിൾ അടിമുടി മാറിയെന്നതാണ്.

അവരുടെ മുൻഗണനകൾ മാറ്റി നിർത്തി, എല്ലാതരം ഉപഭോക്താക്കൾക്കും ലഭ്യമാവുന്ന തരത്തിലേക്ക് വിലകൾ ഏകീകരിക്കാനും അതിലേറെ ഓഫറുകൾ നൽകാനും കമ്പനിക്ക് സാധിച്ചുവെന്നതാണ് ഇതിൽ എടുത്തുപറയേണ്ട ഒന്ന്. അങ്ങനെ എല്ലാവർക്കും വേണ്ടി ആപ്പിൾ കമ്പനി ഇന്ത്യക്കാരുടെ ദൗർബല്യമായ വിലക്കുറവ്, കിഴിവ് എന്നിവയിലൊക്കെയാണ് ഇപ്പോൾ കയറി പിടിച്ചിരിക്കുന്നത്. അതിന്റെ പരിണിത ഫലമാണ് ഇപ്പോഴത്തെ വിൽപ്പന കുതിപ്പ്.

iphone16

ഇപ്പോഴിതാ ആപ്പിളിന്റെ മികച്ചൊരു മോഡലായ ഐഫോൺ 16യുടെ വില കുറയുകയാണ്. രാജ്യത്ത് ഐഫോൺ 16 കൂടുതൽ താങ്ങാനാവുന്ന വിലയിൽ എത്തിയിരിക്കുകയാണ്. ആമസോൺ ഇപ്പോൾ ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വിലയിലാണ് ആപ്പിൾ ഐഫോൺ 16 വിൽക്കുന്നത്. മികച്ച വിലക്കുറവിലാണ് ഫോൺ ലഭിക്കുക. എന്തൊക്കെയാണ് ഇതിന്റെ ഓഫറും വിലയും എന്ന് കൂടുതൽ അറിയാം.

ആപ്പിൾ ഐഫോൺ 16 ഓഫറുകൾ

നിലവിൽ, ഐഫോൺ 16ന്റെ 128 ജിബി വേരിയന്റിന് ആമസോണിൽ 66,900 രൂപയ്ക്കാണ് ലിസ്‌റ്റ്‌ ചെയ്‌തിരിക്കുന്നത്, നേരത്തെ ഇതേ വേരിയന്റ് ലിസ്‌റ്റ് ചെയ്‌തിരുന്ന വില 69,900 രൂപയായിരുന്നു. ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്ക്, എസ്ബിഐ എന്നിവയുടെ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന വാങ്ങുന്നവർക്ക് 4000 രൂപ തൽക്ഷണ കിഴിവ് ലഭിക്കും.

ഇതോടെ 128 ജിബി മോഡലിന്റെ പ്രാബല്യത്തിലുള്ള വില 62,900 രൂപയായി കുറയുകയാണ് ചെയ്യുന്നത്. യോഗ്യതയുള്ള ബാങ്കുകൾ വഴി നോ-കോസ്‌റ്റ് ഇഎംഐ പ്ലാനുകൾ തിരഞ്ഞെടുക്കുന്ന വാങ്ങുന്നവർക്കും ഇതേ കിഴിവ് ബാധകമാണ്. ആപ്പിളിന്റെ സമീപകാല തീരുമാനത്തെ തുടർന്നാണ് ഈ മോഡലിന്റെ വില കുറച്ചത്. ഇത് ഐഫോൺ 16ന്റെ ഔദ്യോഗിക വില 79,900 രൂപയിൽ നിന്ന് 69,900 രൂപയായി കുറച്ചു.

അങ്ങനെ നോക്കുമ്പോൾ ഈ മോഡലിന്റെ ആകെ വിലക്കുറവ് എന്ന് പറയുന്നത് ഏകദേശം 17,000 രൂപയോളമാണ് എന്ന് ഓർക്കണം. എന്നാൽ അതുകൊണ്ട് അവസാനിച്ചു എന്ന് കരുതുകയും വേണ്ട. നിങ്ങളുടെ കൈവശം നല്ല പ്രവർത്തനക്ഷമമായ നല്ലൊരു ഫോൺ തന്നെ ഉണ്ടെങ്കിലും മികച്ച എക്സ്ചേഞ്ച് വാല്യൂ അതിന് ലഭിക്കും. അങ്ങനെ വരുമ്പോൾ നിങ്ങളുടെ ഫോണിനുള്ള ആകെ വില ഒറ്റയടിക്ക് കുറയുകയും ചെയ്യും.

ഐഫോൺ 16 ഫീച്ചറുകൾ

ഐഫോൺ 16-ൽ 6.1 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ്ഡിആർ ഡിസ്‌പ്ലേയാണുള്ളത്. ഇത് വ്യക്തവും ഷാർപ്പ് ആയ ദൃശ്യങ്ങൾ നൽകാൻ ശേഷിയുള്ളതാണ്. മികച്ച പ്രവർത്തനക്ഷമത ഉറപ്പാക്കാൻ, ഏറ്റവും പുതിയ എ18 ചിപ്‌സെറ്റാണ് ഈ ഐഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് ഫോണിന് വേഗതയേറിയതും സുഗമവുമായ പ്രവർത്തനം സാധ്യമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+