Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 16 രണ്ട് വേരിയന്റിനും വമ്പിച്ച വിലക്കുറവ്; ഈ ഓഫർ ഞെട്ടിക്കും? വിലയും മറ്റ് വിവരങ്ങളും അറിയാം

പണ്ടത്തെ കാലം പോലെയല്ല ഐഫോൺ മോഡലുകൾ വളരെയധികം ജനകീയമായി മാറിയിരിക്കുകയാണ് നമ്മുടെ നാട്ടിൽ. ഒന്നും രണ്ടും മോഡലുകൾ അല്ല അവർക്കുള്ളതെന്ന് അറിയാമല്ലോ. ഓരോ മോഡലിലും നാല് വീതം വേരിയന്റുകൾ ഒക്കെ ഉൾപ്പെടുത്തി കൊണ്ടാണ് ഐഫോൺ ഇറങ്ങുന്നത്. എന്ന് മാത്രമല്ല മറ്റ് കമ്പനികളുടെ മോഡലുകൾ പോലെയല്ല, പഴയ വേരിയന്റുകൾക്കും ആവശ്യക്കാർ ധാരാളമുണ്ട് ഐഫോണിന്.

ഒരിക്കലെങ്കിലും ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ ചുരുക്കമായിരിക്കും. ശരിക്കും പറഞ്ഞാൽ അതിന്റെ പ്രൗഢി തന്നെയാണ് പല ആളുകളെയും അതിനോട് അടുപ്പിക്കുന്ന ഘടകം. അക്കാരണത്താൽ എല്ലാവരും ഐഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കാറുണ്ട്. എന്നാൽ പണ്ടൊക്കെ അമിതമായ വിലയും ലഭ്യത കുറവുമൊക്കെ തടസം സൃഷ്‌ടിച്ചുവെങ്കിലും ഇന്ന് ആ സാഹചര്യങ്ങളൊക്കെ മാറിയിരിക്കുകയാണ്.

iphone16

ആർക്കും ഏത് മോഡൽ ഫോണും എത്ര വില കൊടുത്തും വാങ്ങാൻ കഴിയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തി ആവില്ല. കാരണം ഇഎംഐ പോലെയുള്ള സാധ്യതകൾ നമുക്ക് മുന്നിൽ നിൽക്കുന്നുണ്ട്. അക്കാരണത്താൽ ഇന്നത്തെ കാലത്ത് ഫോണുകൾ വാങ്ങുന്നതൊന്നും വലിയ കടമ്പയല്ല.

എങ്കിലും ആഗ്രഹിച്ച ഫോണുകൾ സ്വന്തമാക്കിയാൽ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ, അത് വലിയ കാര്യമാണ്. അങ്ങനെ നോക്കുമ്പോൾ ഇപ്പോൾ നിലവിലുള്ളതിൽ ഏറ്റവും മികച്ച ഫോൺ എന്ന് നമുക്ക് വിശേഷിപ്പിക്കാൻ കഴിയുന്നത് (ഐഫോൺ മോഡലുകളിൽ) 16 മോഡൽ തന്നെയാണ്. അതിലാവട്ടെ പലവിധ വേരിയന്റുകൾ കരുത്ത് കാട്ടുന്നുമുണ്ട്.

അതിൽ മികച്ച മോഡലുകളായ ഐഫോൺ 16, ഐഫോൺ 16 പ്രോ എന്നിവയ്ക്കാണ് കിടിലം ഓഫർ ലഭ്യമാവുന്നത്. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചുള്ള പ്രത്യേക ഓഫറിലാണ് ഇപ്പോൾ ഈ ഫോണുകൾ കുറഞ്ഞ വിലയിൽ വിൽക്കുന്നത്. ആമസോൺ, ഫ്ലിപ്‌കാർട്ട് പോലുള്ള പ്രമുഖ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾക്കായുള്ള ഇൻസ്‌പെൻഡൻസ് സെയിൽ ആണ് നല്ല ഓഫർ ഉപഭോക്താക്കൾക്ക് കൊണ്ട് നൽകുന്നത്.

ഐഫോൺ 16 ഓഫറുകൾ ഇങ്ങനെ

ആപ്പിൾ ഐഫോൺ 16 128 ജിബി ഇന്റേണൽ സ്‌റ്റോറേജ് വേരിയന്റ് ആമസോൺ ഇന്ത്യയിൽ നിലവിൽ 79,900 രൂപയ്ക്ക് പകരം 72,400 രൂപയ്ക്ക് ലഭ്യമാണ്. മറുവശത്ത്, യഥാർത്ഥ വിലയേക്കാൾ 12 ശതമാനം കിഴിവിൽ 69,999 രൂപയ്ക്ക് ഈ ഉപകരണം ഫ്ലിപ്‌കാർട്ടിലും ലഭ്യമാണ്. നിലവിൽ ഈ മോഡലിന് കിട്ടാവുന്ന ഏറ്റവും മികച്ച ഡീലുകൾ തന്നെയാണിവ. ഇവയ്ക്ക് പുറമേ വിവിധ ബാങ്ക് കാർഡ് ഓഫറുകൾ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവയും ലഭ്യമാവും.

അതുപോലെ തന്നെ ഐഫോൺ 16 പ്രോയെ സംബന്ധിച്ചിടത്തോളം, ആമസോൺ ഇന്ത്യയിൽ നിന്ന് 1,11,900 രൂപയ്ക്ക് നിങ്ങൾക്ക് വാങ്ങാം, യഥാർത്ഥ വിലയായ 1,19,900 രൂപയിൽ നിന്ന് ഇത് വീണ്ടും ഗണ്യമായ കിഴിവാണ്. കൂടാതെ, ഫ്ലിപ്‌കാർട്ടിൽ നിന്ന് 1,07,900 രൂപയ്ക്ക് ഈ ഉപകരണം വാങ്ങാം, അതായത് യഥാർത്ഥ വിലയേക്കാൾ 10 ശതമാനം വിലക്കുറവിൽ. ഈ മോഡൽ ഇന്നത്തെ നിലവാരം വച്ച് നോക്കുമ്പോൾ ഐഫോണിലെ യുവരാജ പദവിയുള്ള മോഡൽ കൂടിയാണ്.

ഐഫോൺ 16, ഐഫോൺ 16 പ്രോ: ഫീച്ചറുകൾ

സെറാമിക് ഷീൽഡ് ഗ്ലാസ് കൊണ്ട് സംരക്ഷിച്ചിരിക്കുന്ന സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഐഫോൺ 16-ൽ വരുന്നത്. എ18 പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത്. ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷൻ ഉള്ള 48 എംപി പ്രൈമറി ക്യാമറ 12 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഇതിലുണ്ട്. മുൻവശത്ത്, സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12എംപി ക്യാമറയും കാണാം. 25W MagSafe ചാർജിംഗ് പിന്തുണയുള്ള 3561mAh ബാറ്ററിയാണ് ഫോണിൽ ഉള്ളത്.

ആപ്പിൾ ഐഫോൺ 16 പ്രോയിലാവട്ടെ 120Hz റിഫ്രഷ് റേറ്റുള്ള 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേ കരുത്ത് നൽകുന്നു. എ18 പ്രോ ചിപ്‌സെറ്റിലാണ് ഇത് പ്രവർത്തിക്കുന്നത്. ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണമാണ് ഇതിൽ, OIS ഉള്ള 48 എംപി പ്രൈമറി സെൻസർ, 48എംപി അൾട്രാ-വൈഡ് ആംഗിൾ സെൻസർ, 12എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ സെൻസർ എന്നിവയും ഇതിലുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+