കണ്ടില്ലേ ആപ്പിളിന്റെ ഒരു പവറ്..; ആരും വാങ്ങാൻ കൊതിക്കും, ഐഫോൺ 16ന് ഒറ്റയടിക്ക് കുറയുക 17,901 രൂപ?
എല്ലാവരും വാങ്ങാൻ തിക്കും തിരക്കും കൂട്ടുമ്പോൾ ഏത് ഉത്പന്നം ആയിരുന്നാലും വെറുതെ എങ്കിലും നമ്മളും ഒന്ന് സംശയിക്കും എന്തായിരിക്കും ഇതിന്റെ പ്രത്യേകത എന്ന്, അങ്ങനെ വരാതിരിക്കാൻ ഒരു തരവുമില്ല. ചിലപ്പോഴൊക്കെ അത് മാർക്കറ്റിങ് തന്ത്രത്തിന്റെ ഭാഗമായി അവർ ഉണ്ടാക്കുന്ന പ്രതീതി ആയിരിക്കാം, മറ്റ് ചിലപ്പോൾ അത് യഥാർത്ഥത്തിൽ ആ ഉത്പന്നത്തോട് ആളുകൾക്ക് ഉള്ള മതിപ്പും സ്നേഹവും ഒക്കെയാവാം.
ഐഫോണിന്റെ കാര്യത്തിൽ രണ്ടാമത്തേതാണ് കൂടുതൽ യോജിക്കുക. അതിന് ഉദാഹരണമാണ് കഴിഞ്ഞ കാലങ്ങളിൽ അവർക്ക് ലഭിച്ചുവരുന്ന സ്വീകാര്യത. ഇന്ത്യൻ വിപണി എന്നല്ല ആഗോള തലത്തിൽ എല്ലായിടത്തും അവർക്ക് ഒരുപോലെ സ്വീകാര്യത പ്രാപ്‌തമായിരിക്കുകയാണ്. നേരത്തെ ആപ്പിൾ തങ്ങളുടെ ഐഫോണുകൾ നിർമ്മിക്കാനുള്ള പ്രധാന ഇടമായി കരുതിയിരുന്നത് ചൈനയെയാണ്. കുറഞ്ഞ ചിലവ് ആയിരുന്നു അവരെ ആകർഷിച്ച ഘടകം.

പലപ്പോഴും അവർ അതിൽ നിന്ന് ലാഭവും സ്വന്തമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതി മാറി. ആപ്പിളിന്റെ കണ്ണിൽ ഇന്ത്യൻ വിപണിക്ക് കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുന്നു. അപ്പോൾ പിന്നെ അവരും കാലത്തിന് അനുസരിച്ച് മാറുകയാണ്. ഇന്ത്യക്കാരെ വീഴ്ത്താനുള്ള വഴി അവരും മനസിലാക്കി കഴിഞ്ഞിരിക്കുന്നു. അതാണ് അടുത്തകാലത്തായി ആപ്പിളിന്റെ പഴയതും പുതിയതുമായ എല്ലാ മോഡലുകൾക്കും ഓഫറുകൾ കിട്ടുന്നത്.
അവരുടെ മുൻ മോഡലുകൾ വിറ്റഴിക്കുന്ന രീതിയും അളവും ഒക്കെ കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെടും. സംഭവം പതിനേഴാം തലമുറയിൽ എത്തി നിൽക്കുന്ന ഐഫോണിന് ഇപ്പോൾ ആവശ്യക്കാർ ഏറി വരികയാണ്. വിലയൊന്നും ആരും ഇപ്പോൾ ശ്രദ്ധിക്കുന്നില്ല. ഉത്പന്നത്തിന്റെ ക്വളിറ്റി മാത്രമാണ് അവർ കണക്കിലെടുക്കുന്നത്. വരുന്ന ദീപാവലിക്ക് ഐഫോൺ 16 മോഡലിന് അത്തരത്തിൽ ഒരു കിടിലൻ ഓഫർ ലഭ്യമാണ്, കൂടുതൽ അറിഞ്ഞാലോ..
ഐഫോൺ 16 ദീപാവലി ഓഫർ
ആപ്പിൾ ഐഫോൺ 16 അടിസ്ഥാന മോഡൽ നിലവിൽ 51,999 രൂപയ്ക്ക് ലഭ്യമാകും. സാധാരണ വിലയിൽ നിന്ന് 17,901 രൂപയുടെ കുറവ് എന്നർത്ഥം. എന്നാൽ ഈ വില ലഭിക്കാൻ നിങ്ങൾ ചില നിബന്ധനകൾ പാലിക്കേണ്ടി വരും. അതിലൊന്നാണ് ആക്‌സിസ് അല്ലെങ്കിൽ എസ്ബിഐ ഫ്ലിപ്‌കാർട്ട് കാർഡുകൾ പോലുള്ള ചില ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുക എന്നത്.
അത് മാത്രമല്ല വില കുത്തനെ കുറയാനുള്ള കാരണം. ഉപഭോക്താക്കൾക്ക് ഇഎംഐകളിൽ ഐഫോൺ 16 വാങ്ങാനും അവരുടെ പഴയ ഫോൺ കൈമാറ്റം ചെയ്യാനും ഏറ്റവും മികച്ച മൂല്യം നേടാനുമുള്ള ഓപ്ഷനും ലഭിക്കുമെന്നതാണ് പ്രധാന കാര്യം. ഒരു കാര്യം നിങ്ങൾ മനസ്സിൽ വയ്ക്കേണ്ടത് ഇത് നിങ്ങളുടെ കൈമാറ്റം ചെയ്യാൻ ആഗ്രഹിക്കുന്ന സ്‌മാർട്ട്‌ഫോണിന്റെ അവസ്ഥയെ ആശ്രയിച്ചിരിക്കും.
ഡീൽ ഉപയോഗപ്പെടുത്താൻ താൽപ്പര്യടുകയാണെങ്കിൽ നിങ്ങൾക്ക് ഫ്ലിപ്‌കാർട്ട് ബ്ലാക്ക് അല്ലെങ്കിൽ പ്ലസ് അംഗത്വം വാങ്ങാനും ഓഫർ തുടങ്ങുന്നതിന് 24 മണിക്കൂർ മുമ്പ്, അതായത് ഒക്ടോബർ 10ന് ഇത് സ്വന്തമാക്കാനും കഴിയും. അധിക തുക നൽകി ഉപഭോക്താക്കൾക്ക് ആപ്പിൾ കെയർ+ ഉം മറ്റ് ആഡ്-ഓണുകളും വാങ്ങാനുള്ള ഓപ്‌ഷനും ലഭ്യമാണ്.
കയറ്റുമതിയിലും വർധനവ്
ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ആറ് മാസങ്ങളിൽ ആപ്പിൾ ഇന്ത്യയിൽ നിന്ന് 10 ബില്യൺ ഡോളർ (ഏകദേശം 88,730 കോടി രൂപ) മൂല്യമുള്ള ഐഫോൺ കയറ്റുമതി നടത്തിയെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്, ഇതിലൂടെ അവർ റെക്കോർഡ് നേട്ടം കൈവരിച്ചു, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 5.71 ബില്യൺ ഡോളർ മാത്രമായിരുന്നു.












Click it and Unblock the Notifications