Get Updates
Get notified of breaking news, exclusive insights, and must-see stories!

അംബാനിയുടെ ദീപാവലി സമ്മാനം; ഐഫോൺ 16 ഇത്രയും കുറഞ്ഞ വിലയ്‌ക്കോ? മാസം വെറും 13,000 രൂപ മതി

ഐഫോൺ വിൽപ്പന പൊടിപൊടിക്കുന്ന സമയമാണ് ഇത്, പ്രത്യേകിച്ച് പുതിയ ഫ്ലാഗ്ഷിപ്പ് ഫോണായ 16 സീരീസ് കൂടി വന്നതോടെ അതിന് കൈയും കണക്കുമില്ലാതായിരിക്കുന്നു. ഇതോടെ പഴയ മോഡലുകൾക്ക് ഒക്കെയും ഇ കൊമേഴ്‌സ് സൈറ്റുകളിലും മറ്റും വൻ ഓഫറുകൾ ലഭ്യമാണ്, കൂടുതൽ പേരും ഫ്ലിപ്‌കാർട്ട്, ആമസോൺ എന്നിവ പോലെയുള്ള വമ്പൻ സൈറ്റുകളെയാണ് ഫോൺ വാങ്ങാനായി സ്ഥിരമായി ആശ്രയിക്കുന്നത്.

എന്നാൽ രാജ്യത്തെ മറ്റൊരു പ്രധാന കമ്പനിയായ റിലയൻസ് ഡിജിറ്റൽ ഐഫോണിന് ഗംഭീര ഓഫർ പ്രഖ്യാപിച്ച കാര്യം പലരും അറിഞ്ഞില്ലെന്ന് തോന്നുന്നു. ഇക്കുറി മുകേഷ് അംബാനിയുടെ വക ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ദീപാവലി സമ്മാനമായിട്ടാവും ഈ വിലക്കുറവ് കണക്കാക്കുക. മികച്ച ഓഫറാണ് പ്രീമിയം മോഡലിന്റെ ബേസ് വേരിയന്റിന് റിലയൻസ് ഡിജിറ്റൽ ഒരുക്കിയിരിക്കുന്നത്.

iphone16reliancedigitaloffers

നിലവിൽ ആമസോണിലും ഫ്ലിപ്‌കാർട്ടിലും മികച്ച ഓഫറുകളാണ് ഈ ഫോണിന് ലഭ്യമാവുക. അതിന്റെ പാത പിന്തുടർന്ന് കൊണ്ടാണ് റിലയൻസ് ഡിജിറ്റലും വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ബാങ്കുകൾ മുഖേനയുള്ള പർച്ചേസുകൾക്ക് ബാങ്ക് ഡിസ്‌കൗണ്ടുകൾ ഉൾപ്പെടെ ലഭ്യമാവും, കൂടാതെ റിലയൻസിന്റെ നോ കോസ്‌റ്റ് ഇഎംഐയും നൽകുന്നുണ്ട്.

ഐഫോൺ 16: റിലയൻസ് ഡിജിറ്റൽ ഓഫർ

നിലവിൽ ഐഫോൺ 16 മോഡലിന് വിവിധ വെബ്‌സൈറ്റുകളിൽ കാര്യമായി വിലക്കുറവ് നൽകി വരുന്നുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. അക്കൂട്ടത്തിലേക്കാണ് ദീപാവലി വിൽപ്പനയിൽ കണ്ണുംനട്ട് റിലയൻസ് ഡിജിറ്റലും പങ്കു ചേരുന്നത്. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഓഫറുകൾ എത്ര നാൾ തുടരുമെന്ന് റിലയൻസ് ഡിജിറ്റൽ അറിയിച്ചിട്ടില്ല, എങ്കിലും ദീപാവലി വരെ ഉണ്ടായേക്കും.

ഈ സെപ്റ്റംബറിൽ വിപണിയിൽ അവതരിപ്പിച്ച ആപ്പിൾ ഐഫോൺ 16 ഇതിന് പിന്നാലെ റിലയൻസ് ഡിജിറ്റലിൽ വിൽപ്പനയ്ക്ക് എത്തിയിരുന്നു. 128 ജിബി വേരിയന്റിന് 79,900 രൂപയായിരുന്നു ഈ ഫോൺ ലിസ്‌റ്റ് ചെയ്‌തിരുന്നത്‌. എന്നാൽ ഒരു മാസം പിന്നിടുമ്പഴേക്ക് തന്നെ ഫോണിന് മികച്ച ഓഫറാണ് റിലയൻസ് ഡിജിറ്റൽ വാഗ്‌ദാനം ചെയ്യുന്നത്.

ഇതിന് 5000 രൂപയുടെ ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് ആണ് റിലയൻസ് ഡിജിറ്റൽ വാഗ്‌ദാനം ചെയ്യുന്നത്. ഇതോടെ മോഡലിന്റെ വില 74,900 രൂപയായി മാറും. ഐസിഐസിഐ, എസ്ബിഐ, കൊടക് മഹീന്ദ്ര എന്നീ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ മുഖേനയുള്ള പർച്ചേസുകൾക്കാണ് ഈ ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുക.

ഇത് കൂടാതെ റിലയൻസ് ഡിജിറ്റൽ ഉപഭോക്താക്കൾക്കായി ഒരു പലിശരഹിത ഇഎംഐ ഓപ്‌ഷനും മുന്നോട്ട് വയ്ക്കുന്നുണ്ട്. ഇതിലൂടെ, നിങ്ങൾക്ക് ആറുമാസത്തേക്ക് പ്രതിമാസം 12,483 രൂപ വച്ച് അടച്ചുകൊണ്ട് ഫോൺ സ്വന്തമാക്കാൻ കഴിയും. ഒരുമിച്ച് പണം നൽകി വാങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് ഈ ഓപ്‌ഷൻ തന്നെയാവും ഏറ്റവും അനുയോജ്യം.

ഐഫോൺ 16 ഫീച്ചറുകൾ

പെർഫോമൻസ് കൊണ്ട് ഞെട്ടിക്കാനായി ആപ്പിളിന്റെ സ്വന്തം എ18 ചിപ്പുമായാണ് ഫോൺ വരുന്നത്. ഫോട്ടോഗ്രാഫി കഴിവുകൾ, ബാറ്ററി ശേഷി എന്നിങ്ങനെ ഒട്ടുമിക്ക എല്ലാ മേഖലകളിലും മികച്ച മാറ്റവുമായാണ് ഫോൺ എത്തിയത്. ഇതിനൊക്കെ പുറമേ പുതുതായി ഒരു ക്വിക്ക് ആക്ഷൻ ബട്ടണും കൂടി ഫോണിൽ നൽകിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+