Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ യുദ്ധം നിങ്ങൾ കാണാൻ പോവുന്നെ ഉള്ളൂ; ഈ സ്‌പെഷ്യൽ മോഡലിന് ഡിസ്‌കൗണ്ട്, ലാഭം 14,910 രൂപ?

ആഗോള സ്‍മാർട്ട് ഫോൺ ഭീമൻമാരായ ആപ്പിൾഇന്ത്യയിൽ സ്വാധീനം വിപുലീകരിക്കുകയാണ്. രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണിയുടെ വ്യാപ്‌തിയും സാധ്യതകളും കൃത്യമായി തിരിച്ചറിഞ്ഞ അവരിപ്പോൾ ഇന്ത്യക്കാരെ ആകർഷിക്കാൻ ധാരാളം ഓഫറുകളും നൽകി വരുന്നു. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17 മോഡലിന് പോലും വമ്പൻ കിഴിവ് നൽകി കൊണ്ടാണ് കമ്പനി ഉപഭോക്താക്കളെ കൈയിലെടുക്കുന്നത്.

പുതിയതായി ഇറങ്ങിയ ഫോണിനെ വിട്ടേക്കാം. ഇറങ്ങിയിട്ട് വർഷങ്ങൾ ആയെങ്കിലും ആപ്പിളിന്റെ ഡിസൈൻ സവിശേഷതകളും മികച്ച ക്യാമറ സംവിധാനങ്ങളും ഒക്കെയാണ് മുൻ മോഡലുകളിൽ പോലും കൂടുതൽ ആളുകൾ തേടിയെത്തുന്നത്. അതുകൊണ്ട് അവയുടെ വിൽപ്പനയും പൊടിപൊടിക്കുകയാണ്. അത്തരത്തിൽ ഐഫോൺ 16, ഐഫോൺ 15 സീരീസിൽ ഉൾപ്പെട്ട ഫോണുകൾക്കും വലിയ രീതിയിൽ ആവശ്യക്കാരുണ്ട്. ഇപ്പോഴിതാ ഐഫോൺ 16ഇയ്ക്ക് കിടിലൻ ഓഫറുകൾ ലഭ്യമാണ്.

ഐഫോൺ 16ഇ ഓഫർ

നിങ്ങൾക്കറിയാവുന്നതുപോലെ, 128 ജിബി സ്‌റ്റോറേജ് വേരിയന്റുള്ള ആപ്പിൾ ഐഫോൺ 16ഇ ഇന്ത്യയിൽ 59,900 രൂപ എന്ന വിലയ്ക്ക് ലഭ്യമാണ്. എന്നാൽ 20 ശതമാനം കിഴിവിന് ശേഷം, ഫോൺ 47,990ന് ആണ് റിലയൻസ് ഡിജിറ്റലിൽ നിലവിൽ വിൽക്കുന്നത്. ഇവയൊന്നും കൂടാതെ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 3000 തൽക്ഷണ കിഴിവിന് ശേഷം, നിങ്ങൾക്ക് കൂടുതൽ പണം ലാഭിക്കാം. അങ്ങനെ ഒടുവിൽ വെറും 44,990 രൂപ മാത്രം നൽകിയാൽ മതി.

കൂടാതെ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകളിലോ ആർബിഎൽ ബാങ്ക് ക്രെഡിറ്റ് കാർഡുകളിലോ നിങ്ങൾക്ക് 3,000 തൽക്ഷണ കിഴിവ് ലഭിക്കും. മാത്രമല്ല, ഈ ഫോൺ വാങ്ങാൻ നിങ്ങളുടെ പക്കൽ പൂർണ്ണ പണമില്ലെങ്കിൽ, നിങ്ങൾക്ക് ഈ സ്‌മാർട്ട്‌ഫോൺ ഇഎംഐയിൽ വാങ്ങാം. അത് ആവട്ടെ വെറും 2,971.29 രൂപ എന്ന മികച്ച ഓഫറുകൾ മുതൽ ആരംഭിക്കുന്നു.

iphone16e

ഐഫോൺ 16ഇ ഫീച്ചറുകൾ

കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ആപ്പിൾ ഐഫോൺ 16ഇ എന്ന മോഡൽ, സാധാരണ ഐഫോൺ എസ്ഇ സീരീസിന് പകരമായി അവതരിപ്പിച്ച കൂടുതൽ താങ്ങാനാവുന്നതും എന്നാൽ ശക്തവുമായ ഒരു മോഡലാണ്. ഇത് ആപ്പിളിന്റെ ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ മികച്ച വിലയിൽ ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ലക്ഷ്യമിടുന്നു ഫോൺ കൂടി ആണ്. അതിനാൽ ഇതിന് നൽകിയ ഫീച്ചറുകളിൽ ഒരു കുറവും കാണാൻ കഴിയില്ല.

ഏറ്റവും പുതിയതും കരുത്തുറ്റതുമായ Apple A18 ചിപ്പ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഏറ്റവും പുതിയ വ്യക്തിഗത എഐ സംവിധാനമായ ആപ്പിൾ ഇന്റലിജൻസ് പിന്തുണയോടെയാണ് ഇത് വരുന്നത്, ഇത് ദൈനംദിന കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കുന്നു.6.1 ഇഞ്ച് വലിപ്പമുള്ള Super Retina XDR OLED ഡിസ്പ്ലേ മികച്ച കാഴ്‌ചാനുഭവം നൽകുന്നു, ഇതിന്റെ റിഫ്രഷ് റേറ്റ് 60Hz ആണ്.

ഉയർന്ന നിലവാരമുള്ള ക്യാമറയും ഇതിന്റെ സവിശേഷതയാണ്. 48എംപി ഫ്യൂഷൻ പ്രധാന ക്യാമറയും 12എംപി മുൻ ക്യാമറയും ഉണ്ട്. 2x ടെലിഫോട്ടോ ലെൻസിന്റെ ഫീച്ചറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. മ്യൂട്ട് സ്വിച്ചിന് പകരം ഇഷ്‌ടമുള്ള ഫീച്ചറുകൾക്കായി കസ്‌റ്റമൈസ് ചെയ്യാൻ കഴിയുന്ന ആക്ഷൻ ബട്ടൺ ഇതിൽ അവതരിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കളെ സംബന്ധിച്ച് ഇതൊരു പ്രധാന സവിശേഷതയാണ്.

കരുത്തുറ്റ ബാറ്ററിയാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. 3961 mAh ബാറ്ററി 26 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് വാഗ്‌ദാനം ചെയ്യുന്നു. ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ചാർജിംഗിനും ഡാറ്റാ കൈമാറ്റത്തിനും USB-C പോർട്ട് ആണ് ഉപയോഗിക്കുന്നത്. സെറാമിക് ഷീൽഡ് മുൻഭാഗവും ഐപി68 വാട്ടർ/ഡസ്റ്റ് റെസിസ്‌റ്റൻസും ഫോണിന് കൂടുതൽ സുരക്ഷ നൽകുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+