ഐഫോണ്‍ 16നെ വെല്ലുന്ന ഐറ്റം, ചൈനയില്‍ ലോഞ്ച്; വാവെയ് ട്രൈഫോള്‍ഡ് ആപ്പിളിനെ നാണംകെടുത്തും
ന്യൂഡല്‍ഹി: ഐഫോണ്‍ 16 ലോകം മുഴുവന്‍ തരംഗമായി കൊണ്ടിരിക്കുകയാണ്. എന്നാല്‍ ആപ്പിളിന്റെ ഇപ്പോഴത്തെ ഭയം മറ്റൊരു ഫോണിനെ കുറിച്ചാണ്. ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ വാവെയ് പുതിയ ട്രൈ ഫോള്‍ഡ് ഫോണ്‍ പുറത്തിറക്കിയിരിക്കുകയാണ്. ഐഫോണ്‍ പതിനാറിനെ വെല്ലുന്ന എല്ലാ ഘടകങ്ങളും ഈ ഫോണിലുണ്ടെന്നാണ് അഭ്യൂഹം.
നേരത്തെ ചൈനയില്‍ ആപ്പിളിനെ ഏറ്റവും കൂടുതല്‍ നട്ടംതിരിച്ചത് വാവെയുടെ ഫോണുകളായിരുന്നു. ചൈനയില്‍ ഐഫോണുകളുടെ വില്‍പ്പനയെ തകര്‍ത്തത് വാവെയുടെ സ്മാര്‍ട്ട്‌ഫോണുകളായിരുന്നു. ഐഫോണുകളേക്കാള്‍ മികവുറ്റ ക്യാമറ വരെ വാവെയുടെ ഫോണുകളിലുണ്ടായിരുന്നു.

വാവെയ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത് മേറ്റ് എക്‌സ്8 അള്‍ട്ടിമേറ്റ് എഡിഷനാണ്. ലോകത്തെ തന്നെ ആദ്യത്തെ ട്രൈ ഫോള്‍ഡ് സ്മാര്‍ട്ട്‌ഫോണാണിത്. ഇതൊരു ടാബ്ലെറ്റ് മോഡല്‍ സ്മാര്‍ട്ട്‌ഫോണാണ്. 10.2 ഇഞ്ച് ഫോള്‍ഡബിള്‍ 3കെ റെസല്യൂഷന്‍ ഒഎല്‍ഇഡി സ്‌ക്രീനാണ് ഈ ഫോണിനുള്ളത്. ഇത് മുഴുവനായി ഫോള്‍ഡ് ചെയ്ത് കഴിഞ്ഞാല്‍ 6.4 ഇഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ ആയി ഉപയോഗിക്കാവുന്നതാണ്.
ഭാഗികമായി തുറന്നാല്‍ 7.9 ഇഞ്ച് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണായും ഉപയോഗിക്കാം. പൂര്‍ണമായും തുറന്നാല്‍ 10.2 ഇഞ്ച് വലിപ്പമുള്ള ടാബ്ലെറ്റായും മേറ്റ് എക്‌സ്ടി ഉപയോഗിക്കാനാവും. ഒരേസമയം കിടിലന്‍ സ്മാര്‍ട്ട്‌ഫോണും അതുപോലെ ടാബ്ലെറ്റ് സേവനവും ഈ ഫോണില്‍ നിന്ന് ലഭിക്കും.
വാവെയ് ട്രൈ ഫോള്‍ഡ് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യ വ്യത്യസ്തമാണ്. സിംഗിള്‍ സ്‌ക്രീനില്‍ രണ്ട് തലത്തില്‍ ഫോള്‍ഡ് ചെയ്യുന്നതാണ് ഈ സാങ്കേതിക വിദ്യ. 19999 യുവാനാണ് ഈ കിടിലന്‍ ഫ്‌ളാഗ്ഷിപ്പിന്റെ വില. എന്നാല്‍ ഇന്ത്യയില്‍ ഇത് വാങ്ങണമെന്ന് കരുതുന്നുവരുണ്ടെങ്കില്‍ പോക്കറ്റ് കീറും. 2,35000 രൂപ വരും ഇവയ്ക്ക്.
ആപ്പിള്‍ ഐഫോണ്‍ പതിനാറിന്റെ പ്രൊ മോഡലുകളേക്കാള്‍ വില നല്‍കണം ഈ ഫോണിന്. ഐഫോണ്‍ പതിനാറുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ ഫോണിനുള്ള ഏക പ്രശ്‌നവും വില തന്നെയാണ്. സെപ്റ്റംബര്‍ പന്ത്രണ്ട് മുതല്‍ മേറ്റ് എക്‌സ്ടി അള്‍ട്ടിമേറ്റ് എഡിഷന്‍ പ്രീ ഓര്‍ഡര്‍ ആരംഭിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ ഇരുപതിനാണ് വില്‍പ്പന ആരംഭിക്കുക.
നിലവില്‍ ചൈനയില്‍ മാത്രമാണ് ഈ സ്മാര്‍ട്ട് ഫോണ്‍ ലഭ്യമാവുക. ചൈനയ്ക്ക് പുറത്ത് ഇന്ത്യ അടക്കമുള്ള മാര്‍ക്കറ്റുകളില്‍ അടുത്തൊന്നും ഇവ ലഭ്യമാകുമോ എന്ന കാര്യത്തില്‍ വാവെയ് വ്യക്തത വരുത്തിയിട്ടില്ല. എന്നാല്‍ യുഎസ്സില്‍ അടക്കം ഇറങ്ങിയാല്‍ ആപ്പിളിനെ നാണം കെടുത്തുന്ന രീതിയില്‍ ഇവയുടെ പെര്‍ഫോമന്‍സ് മുന്നിട്ട് നില്‍ക്കാന്‍ സാധ്യതയേറെയാണ്. കട്ടിങ് എഡ്ജ് ടെക്‌നോളജി വാവെയ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അള്‍ട്രാ ടച്ച് ലാമിനേറ്റഡ് സ്ട്രക്ചറും, നോണ്‍ ന്യൂടോണിയന്‍ ഫ്‌ളൂയിഡും ഇവയിലുണ്ട്. 50 മെഗാപിക്‌സല്‍ പ്രൈമറി റിയര്‍ ക്യാമറയും, അതിനൊപ്പം 12 എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും, 12 എംപി ടെലിഫോട്ടോ ലെന്‍സും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 8 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും ഇതോടൊപ്പമുണ്ട്. പഞ്ച് കോള്‍ കട്ടൗട്ടിലാണ് ഇവ ഉള്‍പ്പെടുത്തിയത്. 5600 എംഎഎച്ചാണ് ഇവയുടെ ബാറ്ററി.












Click it and Unblock the Notifications