ഐഫോണ്‍ പതിനഞ്ചിനേക്കാള്‍ വിലക്കുറവ്? ഐഫോണിന്റെ വിലകേട്ടാല്‍ ആരും ഞെട്ടും; വമ്പന്‍ ട്വിസ്റ്റ്
മുംബൈ: ആപ്പിള്‍ ഐഫോണ്‍ പുറത്തിറങ്ങാന്‍ ഇനി രണ്ടാഴ്ച്ച സമയം മാത്രമാണ് ഉള്ളത്. സെപ്റ്റംബര്‍ പത്തിന് കാലിഫോര്‍ണിയയിലെ ആപ്പിള്‍ പാര്‍ക്കിലെ സ്റ്റീവ് ജോബ്‌സ് തിയേറ്ററില്‍ വെച്ചാണ് ഈ ഫോണിന്റെ ഔദ്യോഗിക ലോഞ്ച്. ഇന്ത്യ അടക്കം വലിയ ആകാംക്ഷയോടെയാണ് ഈ സീരീസിനെ കാത്തിരിക്കുന്നത്.
ഇതിനൊപ്പം തന്നെ ആപ്പിള്‍ വാച്ച് 10 സീരീസും തേര്‍ഡ് ജനറേഷന്‍ എയര്‍പോര്‍ഡ്‌സും പുറത്തിറക്കുന്നുണ്ട്. എന്നാല്‍ എന്തായിരിക്കും ഐഫോണ്‍ പതിനാറിന്റെ വില. വലിയ അഭ്യൂഹങ്ങള്‍ ഇക്കാര്യത്തിലുണ്ട്. ഇന്ത്യയില്‍ ബജറ്റ് പ്രഖ്യാപനത്തില്‍ അടക്കം ഫോണുകള്‍ വിലകുറഞ്ഞതാണ്. ഈ സാഹചര്യത്തില്‍ പ്രതീക്ഷിച്ചതിലും വില കുറവായിരിക്കാനാണ് സാധ്യത.

ആപ്പിള്‍ ഹബ്ബാണ് ഇപ്പോള്‍ വിലയുടെ കാര്യം പുറത്തുവിട്ടിരിക്കുന്നത്. ഐഫോണ്‍ പതിനാറിന്റെ ബേസ് മോഡലിന് 799 യുഎസ് ഡോളറായിരിക്കും വില. അങ്ങനെ വരുമ്പോള്‍ ഇന്ത്യയില്‍ 67100 രൂപയായിരിക്കും ഈ ഫോണിന്റെ വില. അതായത് ഐഫോണ്‍ പതിനഞ്ചിനേക്കാള്‍ വില കുറവായിരിക്കും ഈ ബേസ് മോഡലിന്.
ആപ്പിള്‍ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വക കൂടിയാണിത്. ഐഫോണ്‍ പതിനാറിന്റെ പ്ലസ് മോഡലുകള്‍ക്ക് 899 യുഎസ് ഡോളറാണ് വില. 75500 രൂപ വരും ഇന്ത്യയില്‍. ഇതും ഐഫോണ്‍ പതിനഞ്ചിന്റെ പ്ലസ് മോഡലിനേക്കാളും, ബേസ് മോഡലിനേക്കാളും വില കുറവാണ്. പോക്കറ്റ് കീറാതെ തന്നെ ഐഫോണ്‍ പതിനാറ് അതുകൊണ്ട് വാങ്ങാനാവും.
പ്രൊ മോഡലുകള്‍ക്കും കാര്യമായി തന്നെ വിലകുറയും. പ്രൊ മോഡലുകളുടെ വില 1099 ഡോളറില്‍ നിന്നാണ് ആരംഭിക്കുന്നത്. 92300 രൂപ വരും ഇത്. ഐഫോണ്‍ പതിനാറ് പ്രൊയ്ക്കാണ് ഈ വില വരിക. എന്നാല്‍ പ്രൊ മാക്‌സിന് 1199 ഡോളര്‍ വരും. 100700 രൂപ വരും ഇന്ത്യയില്‍ ഈ മോഡലിന്. അതേസമയം ഈ തുക തന്നെയായിരിക്കും ഇന്ത്യയിലെന്ന് പറയാനാവില്ല.
യുഎസ്സില്‍ ഈ വിലയ്ക്ക് ലഭിക്കുമെന്ന് കരുതി ഇന്ത്യയില്‍ ഇത്ര കുറവില്‍ അത് ലഭ്യമാക്കുമെന്ന് ഉറപ്പിക്കാനാവില്ല. പക്ഷേ ആപ്പിളിന്റെ പ്ലാന്‍ അടക്കം ഇന്ത്യയില്‍ ഉള്ളതിനാല്‍ പതിനഞ്ച് സീരീസിനേക്കാളും വില കുറയാനുള്ള സാധ്യത ഏറെയാണ്. ഇറക്കുമതി തീരുവ, അഡീഷണല്‍ താരിഫുകള്‍, എന്നിവയെല്ലാം ഇവയുടെ വില ഉയര്‍ത്തിയേക്കും.
കിടിലന്‍ ഫീച്ചറുകളാണ് ഐഫോണ്‍ പതിനാറില്‍ ഉള്ളത്. ആപ്പിള്‍ ഇന്റലിജന്‍സിന്റെ സേവനം ഇതിനുണ്ട്. എ17 ബയോണിക് ചിപ്‌സെറ്റാണ് ഫോണിനുണ്ടാവുക. 6.7 ഇഞ്ച് വരെ സ്‌ക്രീന്‍ വലിപ്പമുണ്ടാവും. പന്ത്രണ്ട് മെഗാപിക്‌സല്‍ വൈഡ് ആംഗിള്‍ ക്യാമറയും ഇതിലുണ്ടാവും. മികവുറ്റ ക്യാമറ എക്‌സ്പീരിയന്‍സാണ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്. 48 മെഗാപിക്‌സലിന്റെ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സും ഇതിനുണ്ട്. 4006 എംഎഎച്ച് ബാറ്ററിയും ഈ മോഡലിനുണ്ടാവും.












Click it and Unblock the Notifications