ഐഫോണ്‍ 16 ചുമ്മാ വരുന്നതല്ല, പ്രൊ മോഡലില്‍ ക്യാമറ ഡിഎസ്എല്‍ആര്‍ മോഡലില്‍; വമ്പന്‍ മാറ്റങ്ങള്‍
ന്യൂഡല്‍ഹി: ആപ്പിള്‍ ഐഫോണ്‍ 16 ഇന്ന് ലോഞ്ച് ചെയ്യുകയാണ്. ആപ്പിള്‍ ഗ്ലോടൈം ഇവന്റില്‍ വെച്ച് രാത്രി പത്തരയോടെയാണ് ഈ ഫ്‌ളാഗ്ഷിപ്പ് ലോഞ്ച് ചെയ്യുക. ഇതിനോടകം ഇവയുടെ ഫീച്ചറുകള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം ചര്‍ച്ചയായിരിക്കുകയാണ്. ആപ്പിള്‍ എയര്‍പോഡ്‌സ്, 3 പുതിയ ആപ്പിള്‍ വാച്ചുകള്‍ എന്നിവയും ഇതോടൊപ്പം ലോഞ്ച് ചെയ്യുന്നുണ്ട്.
ഐഫോണ്‍ 16, 16 പ്ലസ് എന്നിവയ്ക്ക് കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത മോഡലുകളുടെ അതേ ഡിസൈന്‍ നിലനിര്‍ത്താനാണ് സാധ്യത. 6.1 ഇഞ്ച്, 6.7 ഇഞ്ച് സ്‌ക്രീന്‍ സൈസുകളില്‍ ഇവ ലഭ്യമാകും. അലുമിനിയം ബോഡിയാണ് ഈ ഫ്‌ളാഗ്ഷിപ്പിനുണ്ടാവുകയെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ക്യാമറ ലേഔട്ടില്‍ കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഐഫോണ്‍ പതിനഞ്ചില്‍ ഡയഗണലായിട്ടുള്ള ക്യാമറ ലേഔട്ടാണ് ഉള്ളത്. വീഡിയോ റെക്കോര്‍ഡിംഗിലെ ചില മാറ്റങ്ങള്‍ക്ക് ഇത് സഹായിക്കും. ഐഫോണ്‍ 16, 16 പ്ലസ് എന്നിവയില്‍ കാര്യമായ പെര്‍ഫോമന്‍സ് മാറ്റങ്ങളുമുണ്ടായിരിക്കും. അതുപോലെ എ18 ചിപ്‌സെറ്റാണ് ഇവയിലുണ്ടായിരിക്കുക.
കരുത്തുറ്റ പെര്‍ഫോമന്‍സിന് ഇത് ഐഫോണ്‍ പതിനാറിനെ സഹായിക്കും. 8 ജിബി റാമായിരിക്കും ബേസ് വേരിയന്റിന് ഉണ്ടായിരിക്കുക. പുതിയ അപ്‌ഗ്രേഡുകള്‍ ആപ്പിളിന്റെ ഇന്റലിജന്‍സ് ഫീച്ചറുകള്‍ സപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ടിയാണ്. ഇതിലൂടെ ഐഫോണ്‍ പതിനഞ്ചില്‍ നിന്നുള്ള മാറ്റവും കാണാനാവും.
ഐഫോണ്‍ പതിനാറിന്റെ സ്റ്റാന്‍ഡേര്‍ഡ് മോഡലുകള്‍ക്ക് ആക്ഷന്‍ ബട്ടനും ഉണ്ടായിരിക്കും. ഐഫോണ്‍ പതിനഞ്ച് പ്രൊ സീരീസിലാണ് ആക്ഷന്‍ ബട്ടന്‍ ആദ്യമായി ആപ്പിള്‍ അവതരിപ്പിച്ചത്. അതേസമയം ഐഫോണ്‍ 16ന്റെ പ്രൊ മോഡലുകളില്‍ വലിയ മാറ്റങ്ങളും പ്രതീക്ഷിക്കാം. 16 പ്രൊ, 16 പ്രൊ മാക്‌സ് എന്നീ മോഡലുകളാണ് ഉള്ളത്.
പ്രൊ മോഡലിന് 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ് വരാന്‍ പോകുന്നത്. 15 പ്രൊയ്ക്ക് 6.1 ഇഞ്ചായിരുന്നു ഡിസ്‌പ്ലേ. 6.9 ഇഞ്ച് ഡിസ്‌പ്ലേ പ്രൊ മാക്‌സിനും ലഭിക്കും. പുതിയ ബോര്‍ഡര്‍ റിഡക്ഷന്‍ സ്ട്രക്ച്ചറാണ് ആപ്പിള്‍ ഉപയോഗിക്കുന്നത്. ഇത് പ്രൊ മോഡലുകള്‍ക്ക് മാത്രമായിരിക്കും ലഭിക്കുക. ഇത് ബെസല്‍സ് അഥവാ ഫോണിന്റെ ഫ്രെയിമും സ്‌ക്രീനും തമ്മില്‍ അതിര്‍ത്തി ഗണ്യമായി കുറയ്ക്കും.
16ര പ്രൊ മോഡലുകളിലും 8 ജിബി റാമുണ്ടായിരിക്കും. അതുപോലെ എ18 പ്രൊ ചിപ്‌സെറ്റും ഉണ്ടായിരിക്കും. വലിയ മാറ്റങ്ങളോടെയുള്ള ന്യൂറല്‍ എഞ്ചിനുമുണ്ടായിരിക്കും. ഇത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കരുത്ത് കാണിക്കാന്‍ സഹായിക്കും. ക്യാമറയില്‍ കാര്യമായ മാറ്റങ്ങള്‍ തന്നെ പ്രതീക്ഷിക്കാം. 48 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ് പ്രൊ മോഡലുകളില്‍ ഉണ്ടായിരിക്കും.
ഐഫോണ്‍ പതിനഞ്ച് പ്രൊ മോഡലുകളില്‍ 12 എംപി ഷൂട്ടറായിരുന്നു ഉണ്ടായിരുന്നത്. പ്രൊ മോഡല്‍ പ്രൊ മാക്‌സുമായി ഫീച്ചറുകളിലെല്ലാം സമാനമായിരിക്കും. 5എക്‌സ് ഒപ്ടിക്കല്‍ സൂമും ടെലിഫോട്ടോ ലെന്‍സും ഉണ്ടായിരിക്കും. ടച്ച് സെന്‍സിറ്റീവ് ക്യാപ്ച്ചര്‍ ബട്ടണും അതുപോലെ പ്രൊ മോഡലുകളില്‍ ഉണ്ടായിരിക്കും. ഡിഎസ്എല്‍ആര്‍ ക്യാമറയിലെ ഷട്ടര്‍ ബട്ടണിന് സമാനമായ രീതിയില്‍ ഇവ പ്രവര്‍ത്തിക്കും.












Click it and Unblock the Notifications