Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 16 ചുമ്മാ വാങ്ങണോ? 15 വാങ്ങുന്നതാണോ നല്ലത്; ആപ്പിള്‍ ഫ്‌ളാഗ്ഷിപ്പിലെ മാറ്റങ്ങള്‍ ഇങ്ങനെ

മുംബൈ: ആപ്പിള്‍ ഐഫോണ്‍ 16 ഇറങ്ങിയതോടെ താരതമ്യങ്ങള്‍ ശക്തമായിരിക്കുകയാണ്. 16നേക്കാള്‍ മികച്ചതാണ് ഐഫോണ്‍ 15 എന്ന് ചിലരെങ്കിലും ഉന്നയിച്ചിരുന്നു. ഗ്ലോടൈം ഇവന്റില്‍ വെച്ചാണ് ഐഫോണ്‍ 16 ആപ്പിള്‍ പുറത്തിറക്കിയത്. എന്നാല്‍ ഐഫോണ്‍ 16 ഒരുപാട് മാറ്റങ്ങള്‍ ഫീച്ചറുകളില്‍ വരുത്തിയിട്ടുണ്ട്. പക്ഷേ അതുകൊണ്ട് ഐഫോണ്‍ 15 മോശക്കാരനാവുന്നില്ല.

ഐഫോണ്‍ 16ലെ നല്ലൊരു ശതമാനം ഫീച്ചറുകളും ഐഫോണ്‍ പതിനഞ്ചിലും ലഭിക്കും. ഇരു മോഡലുകളും തമ്മിലുള്ള വ്യത്യാസങ്ങള്‍ എന്തെല്ലാമാണ്. ഇപ്പോള്‍ ഐഫോണ്‍ 15 ആണോ 16 ആണോ വാങ്ങുന്നത് നല്ലത്. അതൊന്ന് പരിശോധിക്കാം.

iphone-16-vs-15-comparsion

വലിപ്പത്തിന്റെ കാര്യത്തില്‍ ഐഫോണ്‍ 16 മോഡലില്‍ വലിയ മാറ്റമില്ല. പതിനഞ്ചിന്റെ അതേ വലിപ്പമാണ് 16ലും ഉള്ളത്. 6.1 ഇഞ്ചാണ് സ്‌ക്രീന്‍. അലൂമിനിയം ഫ്രെയിമും, മാറ്റേ ഗ്ലാസ് ബാക്കുമാണ് ഐഫോണ്‍ 16ന് ഉള്ളത്. എന്നാല്‍ ചില മാറ്റങ്ങള്‍ ഡിസൈനിലുണ്ട്. വെര്‍ട്ടിക്കല്‍ ക്യാമറയിലേക്ക് ഐഫോണ്‍ 16 മാറിയിട്ടുണ്ട്.

പഴയ മോഡലുകളുടെ ഡിസൈനാണ് ഇതിനായി ആപ്പിള്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ മാറ്റത്തിലൂടെ 3ഡി സ്‌പേഷ്യല്‍ വീഡിയോ ഫോര്‍മാറ്റ് സപ്പോര്‍ട്ട് ചെയ്യാന്‍ ഐഫോണ്‍ 16നെ സഹായിക്കും. രണ്ട് സുപ്രധാന കാര്യങ്ങളാണ് പുതുതായി വന്നിരിക്കുന്നത്. ഇടത് ഭാഗത്തുള്ള ആക്ഷന്‍ ബട്ടണാണ് പ്രധാന ആകര്‍ഷണം. വലത് ഭാഗത്ത് ക്യാമറ കണ്‍ട്രോളിംഗ് ബട്ടണും വന്നിട്ടുണ്ട്.

ഐഫോണ്‍ 16ല്‍ അപ്‌ഗ്രേഡ് ചെയ്തിട്ടുള്ള സെറാമിക് ഷീല്‍ഡ് കവര്‍ ഗ്ലാസാണ് ഉള്ളത്. ഫസ്റ്റ് ജനറേഷന്‍ ഐഫോണുകളേക്കാള്‍ 50 ശതമാനം കാഠിന്യമേറിയതായിരിക്കും ഈ ഫോണ്‍ എന്ന് ആപ്പിള്‍ അവകാശപ്പെടുന്നു. യുഎസ്ബി-സി കണക്ടിവിറ്റി അടക്കം പഴയ ഡിസൈനിലാണ്.

ഡിസ്‌പ്ലേയിലും കാര്യമായ മാറ്റങ്ങള്‍ ഐഫോണ്‍ 16ല്‍ ഇല്ല. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന എക്‌സ്ഡിആര്‍ ഒഎല്‍ഇഡി ഡിസ്‌പ്ലേയാണ് ഐഫോണ്‍ പതിനാറിലുമുള്ളത്. ഇത് പതിനഞ്ചിലും ഉണ്ട്. ഫുള്‍ എച്ച്ഡി പ്ലസാണ് റെസല്യൂന്‍. ആകെയുള്ള മാറ്റം ബ്രൈറ്റ്‌നെസ് മിനിമം 1 നിറ്റിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ ഇത് 2 നിറ്റ്‌സ് ആയിരുന്നു. രാത്രിയിലെ ഉപയോഗത്തിന് ഇത് നേട്ടമാകുമായിരുന്നു.

അതേസമയം റിഫ്രഷ് റേറ്റ് ഐഫോണ്‍ 16ല്‍ 60 ഹെഡ്‌സ് തന്നെയാണ്. 120ലേക്ക് മാറുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ഇതില്‍ പലരും നിരാശയിലാണ്. എ18 ചിപ്പ് വന്നതോടെ പെര്‍ഫോമന്‍സില്‍ മാറ്റമുണ്ട്. 6 കോര്‍ സിപിയു ഐഫോണിന്റെ എ16 ബയോണിക് ചിപ്പിനേക്കാള്‍ മുപ്പത് ശതമാനം വേഗം നല്‍കുന്നതാണ്. കൂടുതല്‍ മികച്ച ബാറ്ററി ലൈഫ് ഇതിലൂടെ ലഭിക്കും.

40 ശതമാനം കൂടുതല്‍ വേഗതയും, 35 ശതമാനം കൂടുതല്‍ പ്രവര്‍ത്തന മികവും എ16 ചിപ്പിനേക്കാള്‍ നല്‍കും. 16 കോര്‍ ന്യൂറല്‍ എഞ്ചിന്റെ അപ്‌ഗ്രേഡഡ് വേര്‍ഷന്‍ എഐയിലെ കാര്യങ്ങള്‍ ചെയ്യാന്‍ ഐഫോണ്‍ 16നെ പ്രാപ്തനാക്കും. റാം 8 ജിബിയിലേക്ക് മാറിയിട്ടുണ്ട്. ക്യാമറയില്‍ വലിയ മാറ്റങ്ങളില്ല. 48 മെഗാപിക്‌സല്‍ സെന്‍സര്‍ തന്നെയാണ് ഐഫോണ്‍ 16ലും ഉള്ളത്.

അള്‍ട്രാ വൈഡ് 12 എംപിയാണ്. മാക്രോ ഫോട്ടോഗ്രാഫി ഇപ്പോള്‍ ബേസ് മോഡലില്‍ ലഭിക്കും. ക്യാമറ കണ്‍ട്രോള്‍ ബട്ടണ്‍ മികച്ച ഫോട്ടോയെടുക്കാന്‍ യൂസര്‍മാരെ സഹായിക്കും. എല്ലാ ഫീച്ചറുകളും പരിശോധിക്കുമ്പോള്‍ പുതിയ മോഡലിലേക്ക് മാറുന്നത് നല്ലതാണ്. എന്നാല്‍ ബജറ്റ് കുറവാണെങ്കില്‍ ഐഫോണ്‍ 15 തന്നെ വാങ്ങുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+