ആപ്പിളാരാ മോൻ..! ഇത്തവണ ചെറിയ ഓഫർ ഒന്നുമല്ല, ഒറ്റയടിക്ക് കുറയുന്നത് 25,500 രൂപയോളം, വില എത്ര?
ഇത് ഓഫറുകളുടെ കാലമാണ്. എങ്കിലും ആപ്പിൾ ശക്തമായി വിപണിയിൽ പിടിമുറുക്കിയതോടെ തിരിച്ചടി നേരിട്ടത് സാംസങ് പോലെയുള്ള ആൻഡ്രോയിഡ് മോഡലുകൾക്കാണ്. മുൻപൊക്കെ ഇന്ത്യക്കാരുടെ വിദൂര സ്വപ്‌നങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഐഫോൺ ഇപ്പോൾ വലിയ കൈയകലത്തിൽ അല്ലെന്നതാണ് അവയുടെ ഡിമാൻഡ് വർധിപ്പിക്കുന്നത്. വലിയ വിലയെന്ന് എതിരാളികൾ പരിഹസിക്കുമ്പോഴും കിടിലൻ ഓഫറുകൾ നൽകി ഉപഭോക്താക്കളെ സന്തോഷിപ്പിക്കാൻ ആപ്പിൾ ഒട്ടും മടി കാണിച്ചിട്ടുമില്ല.
ആപ്പിൾ നേരിട്ട് നൽകുന്ന ഓഫറുകളേക്കാൾ ഒരുപക്ഷേ ജനങ്ങൾക്ക് പ്രിയം ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്‌സ് കമ്പനികൾ ഇടയ്ക്കിടെ കൊണ്ട് വരുന്ന ചില കിടിലൻ ഓഫറുകളാണ്. ശരിക്കും പറഞ്ഞാൽ ഇ കൊമേഴ്‌സ് രംഗത്ത് ഓഫറുകൾ ഇല്ലാതെ നിലനിൽപ്പില്ലെന്ന ഘട്ടം വരെ വന്നെത്തിയിരിക്കുന്നു എന്നതാണ് നഗ്നമായ സത്യം. അത് ആമസോൺ ആയാലും ഫ്ലിപ്‌കാർട്ട് ആയാലും മറ്റുള്ള കമ്പനികൾ ആയാലും ഒരുപോലെ തന്നെയാണ്.

സ്വന്തം ഫോൺ എത്ര നല്ലതാണെന്ന് പറഞ്ഞാലും ഐഫോൺ വേണമെന്ന് ആശിക്കാത്തവർ ചുരുക്കമായിരിക്കും. അതിന്റെ പ്രൗഢിയും ഫീച്ചറുകളും അത്രയ്ക്ക് മികച്ചതാണ്. ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ കാര്യത്തിൽ ആപ്പിളിനെ വെല്ലാൻ ആരുമുണ്ടാവില്ലെന്നതാണ് പ്രധാനം. കാരണം ആപ്പിൾ ഇറക്കുന്ന ഏത് മോഡലാണെങ്കിലും അത് ഫ്ലാഗ്ഷിപ്പ് തന്നെയാണ്. അത്തരത്തിൽ ഒട്ടുമിക്ക ഫോണുകളും അവർ രംഗത്ത് ഇറക്കുന്നത് ഫ്ലാഗ്ഷിപ്പ് എന്ന നിലയിൽ കണ്ടാൽ മതി.
ഐഫോൺ സീരീസിലെ ഏറ്റവും മികച്ച മോഡൽ എന്ന് പറയപ്പെടുന്ന ഐഫോൺ 16 മുതൽ ഇങ്ങോട്ട് വിൽപ്പന വർധിപ്പിക്കാൻ നിരവധി പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. അതിൽ ഏറ്റവും അവസാനത്തെ വഴിയാണ് ഡിസ്‌കൗണ്ട് ഓഫറുകൾ. ഞെട്ടിപ്പിക്കുന്ന വിലക്കുറവും ഓഫറുകളുമൊക്കെ ഐഫോണുകൾക്ക് വിവിധ കമ്പനികൾ ഇന്ത്യയിൽ നൽകി വരുന്നുണ്ട്.
റിലയൻസ് ഡിജിറ്റലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഐഫോൺ 16 പ്ലസ് നിലവിൽ വൻ കിഴിവിൽ ലഭ്യമാണ് എന്നതിനാൽ ആരും ഈ ഓഫർ മിസ് ചെയ്യരുത്. ഈ ഓഫർ വിലയിൽ 25,500 രൂപയിലധികം കുറവ് വരുത്തിയതിനാൽ വാങ്ങൽ കൂടുതൽ എളുപ്പമാക്കുന്നു. ഐഫോണുകൾക്ക് ഇത്രയും വലിയ വിലക്കുറവ് ലഭിക്കുന്നത് അപൂർവമാണ് എന്നതിൽ എങ്ങനെയാണ് ഇത് ലഭിക്കുന്നതെന്നും മറ്റ് പ്രത്യേകതകളും അറിയാം.
ഐഫോൺ 16 പ്ലസ് ഓഫറുകൾ
ആപ്പിൾ ഐഫോൺ 16 പ്ലസ് ഇന്ത്യയിൽ 89,900 രൂപ പ്രാരംഭ വിലയിലാണ് ലോഞ്ച് ചെയ്‌തത്. എന്നാൽ ഇപ്പോൾ റിലയൻസ് ഡിജിറ്റലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ, ഈ സ്‌മാർട്ട്‌ഫോൺ നിലവിൽ 67,990 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നു. അതായത് റീട്ടെയിലർ ഐഫോൺ 16 പ്ലസിന് 21,910 രൂപയുടെ ഫ്ലാറ്റ് ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്നു എന്നർത്ഥം.
അതിനുപുറമെ, ഐഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ്, ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ്, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 4000 രൂപ അധിക കിഴിവ് ലഭിക്കും. ഇതൊക്കെയും ചേരുമ്പോൾ ആകെയുള്ള ഡിസ്‌കൗണ്ട് ഏകദേശം 25,500 രൂപയായി മാറും.
ഐഫോൺ 16 പ്ലസ് ഫീച്ചറുകൾ
ആപ്പിൾ ഐഫോൺ 16 പ്ലസിൽ 6.7 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്‌പ്ലേയാണ് ഉള്ളത്. ആപ്പിളിന്റെ എ18 ചിപ്‌സെറ്റ് ഈ മുൻനിര ഫോണിൽ സജ്ജീകരിച്ചിരിക്കുന്നു. കൂടാതെ എല്ലാ ആപ്പിൾ ഇന്റലിജൻസ് സവിശേഷതകളും ഇതിനെ പിന്തുണയ്ക്കുന്നു. കൂടാതെ, ഹാൻഡ്‌സെറ്റിന് IP68 റേറ്റിംഗും അലുമിനിയം ഫ്രെയിമും കമ്പനി നൽകിയിട്ടുണ്ട്. ക്യാമറയുടെ കാര്യത്തിൽ ആയാലും ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് ഈ സീരീസിലെ മോഡലുകൾ.












Click it and Unblock the Notifications