ആപ്പിളിന്റെ ഠമാർ പഠാർ ഓഫർ; ഈ ദീപാവലി കളറാകും, ഐഫോൺ 16 പ്ലസ് ഇങ്ങ് വാങ്ങാം! 11,900 കുറയുമെന്നോ?
എന്തൊക്കെ ഫോണുകൾ വിപണിയിൽ ഉണ്ടെന്ന് പറഞ്ഞാലും ഐഫോൺ എന്ന് കേട്ടാൽ ആരുടേയും മനസ് ഒന്ന് ഇളകിപ്പോവും. ഒരിക്കൽ ഐഫോൺ ഉപയോഗിച്ച് ശീലിച്ചവർ പിന്നീട് മറ്റ് ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നത് വളരെ വിരളമായ സാഹചര്യങ്ങളിൽ മാത്രമേ നടക്കാറുള്ളൂ. എന്തെന്നാൽ അത്രത്തോളം അഡിക്ഷൻ തോന്നിക്കുന്ന മോഡലാണ് ഇവ. ഈ ദീപാവലി കാലത്ത് കിടിലൻ ഓഫറുകളുമായി കളംപിടിക്കുകയാണ് ആപ്പിൾ. അതിന് ദീപാവലി തന്നെ തിരഞ്ഞെടുത്തതിന് കാരണവുമുണ്ട്.
ദീപാവലി എന്നത് ഇന്ത്യക്കാരെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ള ഒരു ഉത്സവകാലമാണ്. അതുകൊണ്ട് തന്നെ വാണിജ്യ മേഖലയിലും അതിന്റെ മാറ്റങ്ങൾ പ്രകടമാവാൻ സാധ്യത ഏറെയാണ്. നേരത്തെ പറഞ്ഞത് പോലെ ദീപാവലി കാലത്ത് വിൽപ്പനയും കച്ചവടവും ഒക്കെ ഉയരുക സ്വാഭാവികമാണ്. ഒരുപക്ഷേ കേരളത്തിൽ അത്രത്തോളം ഇതിന് പ്രാധാന്യം ഇല്ലെങ്കിലും തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലും ദീപാവലി എന്നാൽ സുപ്രധാനമായ ഒരു ആഘോഷമാണ്.

ദീപാവലി കാലത്താണ് പൊതുവെ ബോണസുകളും മറ്റ് ആനുകൂല്യങ്ങളും ജീവനക്കാർക്ക് പല കമ്പനികളും നൽകുക. ഇതും മൊത്തത്തിലുള്ള വിപണിയെ ഉണർത്താൻ പ്രധാന പങ്കുവഹിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. ഇത് സാധാരണ കച്ചവട സ്ഥാപനങ്ങൾ മാത്രമല്ല ഓൺലൈൻ വിപണിയെയും ഉണർത്തുന്ന കാലഘട്ടമാണ്.അതുകൊണ്ട് തന്നെയാണ് ആപ്പിൾ നല്ല ഓഫറുകൾ നൽകി ഉപയോക്താക്കളെ ആകർഷിക്കാൻ ഈ സമയം തിരഞ്ഞെടുക്കുന്നത്.
പറഞ്ഞുവന്നത് ആപ്പിൾ നൽകുന്ന ഓഫറുകളെ കുറിച്ചാണ്. ഐഫോണുകളിൽ ഏത് മോഡലുകൾ എടുത്താലും ആളുകൾക്ക് താൽപര്യം തോന്നുന്നത് എന്ത് കൊണ്ടാണെന്ന് ചോദിച്ചാൽ ആപ്പിളിന് പോലും ഉത്തരം ഉണ്ടാവില്ല. അത്രയും ജനകീയത കൈവരിക്കാൻ കമ്പനിക്കും അതിന്റെ മോഡലുകൾക്കും സാധിച്ചിട്ടുണ്ട്. ഇക്കൂട്ടത്തിൽ ഏറെ ജനപ്രീതി സ്വന്തമായുള്ള മോഡലുകളിൽ ഒന്നാണ് ആപ്പിൾ ഐഫോൺ 16 സീരീസ്.
അതിൽ തന്നെ എല്ലാ മോഡലുകൾക്കും ആവശ്യക്കാർ ഏറെയാണ്. എങ്കിലും അധികമാരും പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു മോഡൽ ആണ് ഐഫോൺ 16 പ്ലസ്. പ്രോ, പ്രോ മാക്‌സ് മോഡലുകളുടെ പ്രഭയിൽ മുങ്ങിപ്പോയതാണെങ്കിലും നൽകുന്ന പണത്തിന് ആവശ്യമായ മൂല്യം ഈ മോഡൽ നിങ്ങൾക്ക് നൽകും എന്ന കാര്യം ഉറപ്പാണ്. ആപ്പിൾ ഐഫോൺ 16 പ്ലസ് മോഡലിന് നിലവിൽ കിടിലൻ ഓഫറാണ് റിലയൻസ് ഡിജിറ്റൽ നൽകുന്നത്.
ആപ്പിൾ ഐഫോൺ 16 പ്ലസ് ഓഫർ
ആപ്പിൾ ഐഫോൺ 16 പ്ലസ് ഇന്ത്യയിൽ 79,900 രൂപ പ്രാരംഭ വിലയ്ക്ക് ആയിരുന്നു കമ്പനി ലോഞ്ച് ചെയ്‌തത്. റിലയൻസ് ഡിജിറ്റലിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ, ഈ ഫ്ലാഗ്ഷിപ്പ് ഫോൺ നിലവിൽ 67,990 രൂപയ്ക്ക് ആണ് പട്ടികപെടുത്തിയിരിക്കുന്നത്. അതായത് റീട്ടെയിലർ ഐഫോൺ 16 പ്ലസ് ഉപകരണത്തിന് 11,910 രൂപ ഫ്ലാറ്റ് കിഴിവ് ആയിരിക്കും ഉപയോക്താക്കൾക്ക് നൽകുക. അത് വളരെ നല്ല പ്രാരംഭ ഓഫർ തന്നെയാണ് എന്ന കാര്യത്തിൽ സംശയം വേണ്ട.
അതുകൊണ്ടൊന്നും തീർന്നില്ല. നിങ്ങൾക്ക് വിവിധ ക്രെഡിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ചാൽ കൂടുതൽ വിലക്കുറവ് ആസ്വദിക്കാം. റിലയൻസ് ഡിജിറ്റൽ നൽകുന്ന എല്ലാവിധ ഓഫറുകളും നേരത്തെ ശ്രദ്ധ നേടിയിരുന്നെങ്കിലും ഇത്രയും മികച്ച ഓഫർ പലപ്പോഴും മുൻപ് കണ്ടിട്ടില്ലാത്തതാണ്. പ്രത്യേകിച്ച് ഐഫോണിൽ ഈ സ്കെയിലിലെ ഡീലുകൾ അപൂർവമാണ്, അതിനാൽ ഈ ഓഫർ ആവശ്യമെങ്കിൽ ഉപയോഗപ്പെടുത്താം. കാരണം ദീപാവലി സീസൺ കഴിഞ്ഞാൽ ഈ ഓഫർ നിങ്ങൾക്ക് ലഭ്യമാവുമോ എന്നത് ഉറപ്പില്ലാത്ത കാര്യമാണ്.












Click it and Unblock the Notifications