Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്ലെങ്കിലും ആപ്പിൾ ഒരു സംഭവം തന്നാ..; ഐഫോൺ 16 പ്ലസിന് അഡാർ അടിപൊളി ഓഫർ ഇതാ, 25,000 കുറയും?

ഉത്സവകാലവും അതിന് അനുസരിച്ചുള്ള സീസൺ വിൽപ്പനയും ഒക്കെ കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ. എല്ലാ ഇ കൊമേഴ്‌സ് കമ്പനികളും താൽക്കാലികമായി എങ്കിലും അവരുടെ സെയിലുകൾക്ക് വിരാമമിട്ടിരിക്കുകയാണ്. എന്ന് കരുതി ഉപയോക്താക്കൾക്ക് ഫോണുകളോ മറ്റോ വാങ്ങണം എന്ന് തോന്നിയാൽ അത് ഇല്ലാതെ പറ്റില്ലല്ലോ. പക്ഷേ, മുൻ സമയങ്ങളിലേത് പോലെയുള്ള ഓഫറുകൾ പ്രതീക്ഷിക്കുന്നതിൽ അർത്ഥമുണ്ടോ? സത്യം പറഞ്ഞാൽ ഉണ്ട്.

മറ്റേത് കമ്പനിയുടെ കാര്യമെടുത്താലും ഇത് ഇല്ലാവചനം ആണെന്ന് തോന്നുമെങ്കിലും ആപ്പിളിന്റെ കാര്യത്തിൽ അത് സത്യസന്ധമായ കാര്യമാണ്. ഏത് സമയത്തും ആവശ്യക്കാർ പിന്നാലെയുള്ള ഈ അഡാർ മോഡലുകൾക്ക് എക്കാലവും ഓഫറുകൾ കമ്പനി നൽകി വരുന്നു. അതുകൊണ്ട് തന്നെ ആപ്പിൾ ഫോണുകൾ വേണ്ടവർക്ക് ഓഫറുകളും ധാരാളമായി ലഭ്യമാണ്. അതിപ്പോൾ മോഡൽ ഏത് തന്നെയായാലും കണക്ക് തന്നെ.

iphone16plus

അടുത്തിടെയാണ് ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 17 ഇന്ത്യയിൽ വിൽപ്പന തുടങ്ങിയത്. ഐഫോൺ 17 സീരീസ് ഇന്ത്യയിലും ആഗോളതലത്തിലും കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. സെപ്റ്റംബർ ആദ്യമാണ് ആപ്പിൾ ഐഫോൺ 17 സീരീസും ഐഫോൺ എയറും പുറത്തിറക്കിയത്. സെപ്റ്റംബർ 12 മുതൽ നാല് പുതിയ ഐഫോണുകൾ പ്രീ-ഓർഡറിനായി ലഭ്യമായിരുന്നെങ്കിലും, ഓപ്പൺ സെയിൽ ആരംഭിച്ചിട്ട് ഒന്നര മാസം ആയിട്ടേ ഉള്ളൂ.

ഇത്രയൊക്കെ ആണെങ്കിലും ഈ ഫോണുകൾക്ക് എല്ലാം ആപ്പിൾ മാന്യമായ ഡിസ്‌കൗണ്ടും വിലക്കുറവും നൽകാൻ തയ്യാറായിട്ടുണ്ട് എന്നതാണ് ആരെയും ഞെട്ടിക്കുന്ന ഒരു പ്രത്യേകത. അതിപ്പോൾ ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ 17 ആയിക്കൊള്ളട്ടെ പഴയ ഐഫോൺ 12 ആയിക്കോട്ടെ. എല്ലാത്തിനും കമ്പനി ഒരുപോലെ ഡിസ്‌കൗണ്ട് നൽകുന്നതിൽ നല്ല രീതിയിൽ ശ്രദ്ധിക്കാറുണ്ട്.

ഇപ്പോഴിതാ ആപ്പിളിന്റെ ഏറ്റവും മികച്ച സീരീസുകളിൽ ഒന്നായ ഐഫോൺ 16യിൽ നിന്നുള്ള സ്‌പെഷ്യൽ മോഡലിന് വമ്പൻ വിലക്കുറവ് ലഭ്യമാവുകയാണ്. ആപ്പിൾ ഐഫോൺ 16 പ്ലസ് മോഡലിനാണ് ഏറ്റവും മികച്ച ഓഫറോടെ വിൽപ്പന നടക്കുന്നത്. ചെറുതും വലുതുമായ ഒട്ടേറെ ഓഫറുകൾ ഈ ഫോണിന് നേരത്തെയും നൽകിയിട്ടുണ്ടെങ്കിലും ഒറ്റയടിക്ക് അത്രയധികം വിലക്കുറവ് ലഭ്യമായ മറ്റൊരു അവസരം മുൻപ് ഉണ്ടായിട്ടില്ല എന്നതാണ് വാസ്‌തവം.

ആപ്പിൾ ഐഫോൺ 16 പ്ലസ് ഓഫറുകൾ

ഐഫോൺ 16 പ്ലസ് കുറഞ്ഞ വിലയിൽ ലഭിക്കാൻ താൽപ്പര്യമുള്ള ആളുകൾക്ക് ജിയോ മാർട്ടിൽ ഡിസ്‌കൗണ്ട് വിലയ്ക്ക് ഐഫോൺ 16 പ്ലസ് വാങ്ങാൻ അവസരം ഇപ്പോൾ ലഭ്യമാണ്. നിങ്ങളുടെ നിലവിലുള്ള സ്‌മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യുകയും അധിക ബാങ്ക് ഓഫറുകൾ പ്രയോഗിക്കുകയും ചെയ്യുകയാണെങ്കിൽ 65,990 രൂപയിൽ താഴെ വിലയ്ക്ക് ഐഫോൺ 16 ലഭിക്കാനാണ് സാധ്യത. ഈ ഓഫർ ഒരുകാരണവശാലും നഷ്‌ടപ്പെടുത്തരുത്.

നിലവിൽ ഏകദേശം 65,990 രൂപ വിലയുള്ള ഐഫോൺ 16 പ്ലസിന്റെ വില 3000 രൂപ വരെയുള്ള അധിക ക്രെഡിറ്റ് കാർഡ് കിഴിവുകളും ബാധകമായ എക്സ്ചേഞ്ച് ഓഫറുകളും ഉപയോഗിച്ച് കൂടുതൽ കുറയ്ക്കാൻ സാധിക്കും. പ്രധാന വിൽപ്പനകളിൽ മുമ്പ് കുറഞ്ഞ വിലയ്ക്ക് ഈ ഉപകരണം ലഭ്യമായിരുന്നെങ്കിലും, ഇപ്പോഴും പണത്തിന് മികച്ച മൂല്യം തന്നെ ഫോൺ നൽകുന്നുണ്ട്. നിങ്ങൾ ഇപ്പോൾ ഒരു ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഇത് നല്ല ഓപ്‌ഷൻ ആയിരിക്കും.

നിങ്ങളുടെ കൈവശം പ്രവർത്തന ക്ഷമമായ നല്ലൊരു ആപ്പിൾ ഐഫോൺ മോഡൽ ഉണ്ടെങ്കിൽ ഈ ഫോൺ സ്വന്തമാക്കാൻ അത് എക്സ്ചേഞ്ച് ചെയ്‌താൽ മാത്രം മതിയാവും. അങ്ങനെ ആവുമ്പോൾ ആകെ വിലയിൽ 25,000 രൂപയിൽ അധികം കിഴിവ് സ്വന്തമാക്കാൻ നിങ്ങൾക്ക് കഴിയും. ഇപ്പോൾ കിട്ടാവുന്നതിൽ ഏറ്റവും മികച്ച ഒരു ഓഫർ തന്നെയായിരിക്കും ഇതെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+