ആപ്പിളിന്റെ വംശനാശം സംഭവിക്കുന്ന മോഡൽ; ഐഫോൺ 16 പ്ലസിന്റെ ഡിസ്‌കൗണ്ട് ഞെട്ടിക്കും..! വില എത്ര?
ഉപഭോക്താക്കൾ നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകളാണ് മറുപടി പറയുക. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നം മാത്രമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്.
അടുത്തിടെയാണ് അവരുടെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ത്യയിൽ ഉൾപ്പെടെ എല്ലായിടത്തും അവതരിപ്പിച്ചത്. ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് കമ്പനി വിപണിയിലേക്ക് വന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്തെന്നാൽ കഴിഞ്ഞ തവണ വരെ ഉണ്ടായിരുന്ന നാല് മോഡലുകൾ എന്ന രീതി നിലനിർത്തിയെങ്കിലും അതിൽ പ്ലസ് മോഡൽ ഒഴിവാക്കി പകരം എയർ എന്ന മോഡലാണ് ഇനി മുതൽ.

എങ്കിലും അതിന് അർത്ഥം പ്ലസ് മോഡലുകൾ തീരെ മോശം എന്നല്ല. ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച പ്ലസ് മോഡലുകളിൽ ഒന്നുള്ളത് ഐഫോൺ 16 സീരീസിലുള്ളത്. എത്ര കാലം ഇനി ഇതിന്റെ വിൽപ്പന ഉണ്ടാവുമെന്ന് അറിയില്ലെങ്കിലും എല്ലാവർക്കും പ്രിയപ്പെട്ടൊരു മോഡൽ തന്നെയാണിത്. അതിന് വിജയ് സെയിൽസിൽ നല്ല ഓഫറാണ് ഇപ്പോൾ ലഭ്യമാവുന്നത്, എന്തൊക്കെയാണ് ഈ ഓഫറുകൾ എന്നറിയാം, എത്ര കിഴിവ് ലഭിക്കുമെന്നും അറിയാം.
ആപ്പിൾ ഐഫോൺ 16 പ്ലസ് ഓഫറുകൾ
ആപ്പിൾ ഐഫോൺ 16 പ്ലസ് ഇന്ത്യയിൽ 128 ജിബി വേരിയന്റിന് 89,900 രൂപ പ്രാരംഭ വിലയിൽ പുറത്തിറക്കിയ മോഡലാണ്. നിലവിൽ, ഇത് വിജയ് സെയിൽസിൽ 71,890 രൂപയ്ക്ക് ലഭ്യമാണ്. ഔദ്യോഗിക ലോഞ്ച് വിലയിൽ നിന്ന് 18,010 രൂപയുടെ നേരിട്ടുള്ള കിഴിവാണ് ഇതിലൂടെ ലഭിക്കുന്നത്. ഇത് ചെറിയൊരു ഓഫറല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഒറ്റയടിക്ക് ഇത്രയധികം കിഴിവ് എല്ലാ മോഡലുകളിൽ ഒന്നിലും ലഭിക്കില്ല.
എച്ച്‌ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് യോഗ്യമായ ഇഎംഐ ഇടപാടുകൾക്ക് 3500 രൂപയുടെ അധിക തൽക്ഷണ കിഴിവ് കൂടി നേടാം. ഇതോടെ മൊത്തം ആനുകൂല്യം 21,000 രൂപ കടക്കും, ഇത് നിലവിലെ തലമുറ ഐഫോണിന് ലഭിക്കുന്ന വലിയ കിഴിവാണ്. ഈ ഓഫർ വിജയ് സെയിൽസിന്റെ വെബ്സൈറ്റിലും തിരഞ്ഞെടുക്കപ്പെട്ട ഓഫ്‌ലൈൻ സ്‌റ്റോറുകളിലും ലഭ്യമാണ്, ബാങ്കിന്റെയും സ്‌റ്റോക്കിന്റെയും ലഭ്യത അനുസരിച്ചായിരിക്കും ഇത്.
ശരിക്കും പറഞ്ഞാൽ വിലക്കൂടുതൽ കാരണം ഇതുവരെ ഐഫോൺ 16 പ്ലസ് വാങ്ങാൻ മടിച്ചുനിന്ന ഉപഭോക്താക്കൾക്ക്, വിജയ് സെയിൽസിൽ ഇപ്പോൾ ലഭ്യമായ വിലക്കുറവ് ഈ ഉപകരണം ഗണ്യമായി കൂടുതൽ ആകർഷകമാക്കുന്നു. പ്രധാന ഫീച്ചറുകളായ മിഴിവേറിയ ഡിസ്‌പ്ലേ, മികച്ച പ്രകടനം, ശ്രദ്ധേയമായ ബാറ്ററി ലൈഫ് എന്നിവയിൽ യാതൊരു വിട്ടുവീഴ്‌ചയുമില്ലാതെ തന്നെ ഈ പ്രയോജനം നേടാം. എച്ച്ഡിഎഫ്‌സി ബാങ്ക് ഓഫറുകൾ കൂടി ചേരുമ്പോൾ ഉപഭോക്താക്കൾക്ക് വലിയൊരു കിഴിവാണ് ലഭിക്കുന്നത്.
ഐഫോൺ 16 പ്ലസ് ഫീച്ചറുകൾ
ഐഫോൺ 16 പ്ലസ്, ആപ്പിളിന്റെ എ18 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്നു. ഫോട്ടോകൾക്കും ഉൽപ്പാദനക്ഷമതയ്ക്കുമുള്ള ഓൺ-ഡിവൈസ് എഐ ഉൾപ്പെടെയുള്ള ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾക്ക് ഇത് പൂർണമായ കരുത്ത് നൽകുന്നു. 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഇതിന് നൽകിയിരിക്കുന്നത്. മികച്ച ക്യാമറ സവിശേഷതകൾ ഇതിനുണ്ടെന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത.












Click it and Unblock the Notifications