ആപ്പിളിന്റെ ഒന്നൊന്നര നീക്കം; ഐഫോൺ 16 പ്ലസ് കിട്ടും 23000 രൂപയുടെ കുറവോടെ..! അന്തിമ വില എത്ര?
സത്യം പറഞ്ഞാൽ നിങ്ങൾ നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകളാണ് മറുപടി പറയുക. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നം മാത്രമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്.
അടുത്തിടെയാണ് അവരുടെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ത്യയിൽ ഉൾപ്പെടെ എല്ലായിടത്തും അവതരിപ്പിച്ചത്. ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് കമ്പനി വിപണിയിലേക്ക് വന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്തെന്നാൽ കഴിഞ്ഞ തവണ വരെ ഉണ്ടായിരുന്ന നാല് മോഡലുകൾ എന്ന രീതി നിലനിർത്തിയെങ്കിലും അതിൽ പ്ലസ് മോഡൽ ഒഴിവാക്കി പകരം എയർ എന്ന മോഡലാണ് ഇനി മുതൽ.

എങ്കിലും അതിന് അർത്ഥം പ്ലസ് മോഡലുകൾ തീരെ മോശം എന്നല്ല. ഇക്കൂട്ടത്തിൽ ഏറ്റവും മികച്ച പ്ലസ് മോഡലുകളിൽ ഒന്നുള്ളത് ഐഫോൺ 16 സീരീസിലാണ്. എത്ര കാലം ഇനി ഇതിന്റെ വിൽപ്പന ഉണ്ടാവുമെന്ന് അറിയില്ലെങ്കിലും എല്ലാവർക്കും പ്രിയപ്പെട്ടൊരു മോഡൽ തന്നെയാണിത്. അതിന് വിജയ് സെയിൽസിൽ നല്ല ഓഫറാണ് ഇപ്പോൾ ലഭ്യമാവുന്നത്, എന്തൊക്കെയാണ് ഈ ഓഫറുകൾ എന്നറിയാം.
ആപ്പിൾ ഐഫോൺ 16 പ്ലസ് ഓഫറുകൾ
ആപ്പിളിന്റെ ഐഫോൺ 16 പ്ലസ് 128ജിബി വേരിയന്റ് ഇന്ത്യയിൽ 89,900 രൂപ പ്രാരംഭ വിലയിലാണ് ആദ്യഘട്ടത്തിൽ ഇന്ത്യയിൽ പുറത്തിറക്കിയത്. എന്നാൽ, ഇപ്പോൾ ഈ മോഡൽ വിജയ് സെയിൽസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ആകർഷകമായ വിലക്കുറവിൽ ലഭ്യമാണ് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. നിലവിൽ 71,890 രൂപയാണ് വെബ്സൈറ്റിലെ വില, ഇത് യഥാർത്ഥ ലിസ്‌റ്റ് വിലയിൽ നിന്ന് 18,010 രൂപയുടെ നേരിട്ടുള്ള കിഴിവാണ്.
കൂടാതെ, ഐസിഐസിഐ ബാങ്ക് അല്ലെങ്കിൽ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഇഎംഐ സൗകര്യം പ്രയോജനപ്പെടുത്തുന്നവർക്ക് 5000 രൂപയുടെ അധിക കിഴിവ് കൂടി ലഭിക്കും. ഇതോടെ, ഐഫോൺ 16 പ്ലസ് വാങ്ങുന്നവർക്ക് 23,000 രൂപയിലധികം രൂപയുടെ ആകെ പ്രയോജനം നേടാനാകും. ഉയർന്ന ലോഞ്ച് വില കാരണം വാങ്ങാൻ മടിച്ച് നിന്ന നിരവധി ഉപഭോക്താക്കൾക്ക് ഈ വിലക്കുറവും ബാങ്ക് ഓഫറുകളും ഇപ്പോൾ ഫോൺ കൂടുതൽ ആകർഷകമാക്കുന്നുണ്ട്.
ഐഫോൺ 16 ഫീച്ചറുകൾ
ഐഫോൺ 16 പ്ലസ്, ആപ്പിളിന്റെ A18 ചിപ്പ്സെറ്റിൽ പ്രവർത്തിക്കുന്നു. ഫോട്ടോകൾക്കും ഉൽപ്പാദനക്ഷമതയ്ക്കുമുള്ള ഓൺ-ഡിവൈസ് എഐ ഉൾപ്പെടെയുള്ള ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾക്ക് ഇത് പൂർണമായ കരുത്ത് നൽകുന്നു. 6.7 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയുള്ള ഈ ഫോൺ, സ്ട്രീമിംഗ്, സോഷ്യൽ മീഡിയ, ഗെയിമിംഗ് എന്നിവയ്ക്ക് വലിയൊരു സ്ക്രീൻ നൽകുന്നു.
ഇതിന്റെ മറ്റൊരു പ്രത്യേകത എന്തെന്നാൽ മികച്ച ക്യാമറ സവിശേഷതകൾ ഇതിനുണ്ടെന്നതാണ്. പിന്നിൽ 48എംപി പ്രധാന ക്യാമറയും 12എംപി അൾട്രാ-വൈഡ് ലെൻസും, മുന്നിൽ 12എംപി സെൽഫി ക്യാമറയുമുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കുന്ന IP68 റേറ്റിംഗും, അലുമിനിയം ഫ്രെയിമിനൊപ്പം മുന്നിൽ സെറാമിക് ഷീൽഡ് സംരക്ഷണവും ഇതിനുണ്ട്.












Click it and Unblock the Notifications