ആപ്പിൾ ഐഫോൺ 16 കിട്ടും കുറഞ്ഞ വിലയ്ക്ക്; ആമസോൺ തരും ഓഫർ, 17,901 രൂപയുടെ കുറവോ? അറിയാം
രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണി വളരെ അധികം മത്സരാധിഷ്‌ഠിതമായാണ് നീങ്ങുന്നത്. അവിടെ കരുത്ത് കാട്ടുകയാണ് ആപ്പിൾ തങ്ങളുടെ പുത്തൻ മോഡലുകളിലൂടെ. ആൻഡ്രോയിഡ് വലിയ രീതിയിൽ ആധിപത്യം സ്ഥാപിച്ചിരുന്ന സ്ഥാനത്താണ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആപ്പിൾ തങ്ങളുടെ സ്ഥാനം അരക്കെട്ടുറപ്പിക്കുന്നത്. അടുത്തിടെ ഇറങ്ങിയ മോഡലുകളുടെ വിൽപ്പന കണക്കുകൾ യഥാർത്ഥത്തിൽ ആരെയും അമ്പരപ്പിക്കുന്നതാണ്.
അതിൽ ആപ്പിളിനെ ആളുകൾ ചേർത്തുനിർത്താൻ പ്രധാന കാരണം അവർ നൽകുന്ന ഓഫറുകളാണ്. കമ്പനി നേരിട്ടാണെങ്കിലും അല്ലാതെ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ മുഖേന ആണെങ്കിലും ഞെട്ടിക്കുന്ന ഓഫറുകളാണ് ഇപ്പോൾ അവർ നൽകി വരുന്നത്. പ്രത്യേകിച്ച് ഉത്സവകൾ ഓഫറുകൾ, അതിൽ മുൻകാല മോഡലുകൾ എന്നോ പുതിയ മോഡലുകൾ എന്നോ ഉള്ള വ്യത്യാസമൊന്നുമില്ല.

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ വിൽപ്പനയിൽ ഐഫോൺ 16ന് ഏകദേശം 18,000 രൂപയുടെ വിലക്കുറവ് ലഭ്യമാണ്. ആപ്പിളിന്റെ ഈ ഫോണിന്റെ 128 ജിബി പതിപ്പ് വിൽപ്പനയ്ക്കിടെ 71,999 രൂപയുടെ ഫലപ്രദമായ വിലയിൽ സ്വന്തമാക്കാനാണ് അവസരം. ഇന്ത്യയിൽ ഫോണിന്റെ ഔദ്യോഗിക വിലയായ 89,900 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 17,901 രൂപയുടെ കുറവാണിത്. എന്നാൽ വിവിധ ഓഫറുകൾക്ക് അർഹരായ ഉപഭോക്താക്കൾക്കാണ് ഈ വിലയിൽ ഫോൺ ലഭിക്കുക.
വിലക്കുറവിന് പുറമെ ബാങ്ക് കാർഡ് ഓഫറുകളും പഴയ ഫോൺ കൈമാറുന്നതിനുള്ള ആനുകൂല്യങ്ങളും ലഭ്യമായേക്കാം. അർഹമായ എസ്ബിഐ കാർഡുകൾ ഉപയോഗിക്കുന്നവർക്ക് നിബന്ധനകൾക്ക് വിധേയമായി പത്ത് ശതമാനം വരെ തൽക്ഷണ ഇളവ് ലഭിക്കും. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് അംഗത്വവും ഇടപാടിന്റെ സ്വഭാവവും അനുസരിച്ച് പണം തിരികെ ലഭിക്കുന്ന ആനുകൂല്യവുമുണ്ട്. പഴയ ഫോണിന്റെ കൈമാറ്റ മൂല്യം അതിന്റെ മാതൃകയും അവസ്ഥയും അനുസരിച്ചായിരിക്കും.
അതേസമയം, 71,999 രൂപ എന്നത് എല്ലാ ഉപഭോക്താക്കൾക്കും ഉറപ്പായും ലഭിക്കുന്ന വിലയല്ല. ഏത് ഓഫറുകൾക്ക് അർഹതയുണ്ടെന്നതും പണമടയ്ക്കുന്ന രീതിയും അനുസരിച്ച് അന്തിമ തുകയിൽ മാറ്റമുണ്ടാകാം. വാങ്ങുന്നതിന് മുമ്പ് ആമസോണിലെ ഉൽപ്പന്ന പേജിലും പണമടയ്ക്കുന്ന ഘട്ടത്തിലും കാണിക്കുന്ന വിലയും ഓഫറുകളുടെ നിബന്ധനകളും പരിശോധിക്കണം.
2024 സെപ്റ്റംബറിലാണ് ആപ്പിൾ ഐഫോൺ 16 ശ്രേണി ഇന്ത്യയിൽ അവതരിപ്പിച്ചത്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഒഎൽഇഡി സ്ക്രീനാണ് ഐഫോൺ 16ൽ ഉള്ളത്. ആപ്പിളിന്റെ എ18 പ്രോസസറിൽ പ്രവർത്തിക്കുന്ന ഫോണിൽ 48 മെഗാപിക്‌സൽ പ്രധാന ക്യാമറയും 12 മെഗാപിക്‌സൽ അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്ന പിൻ ക്യാമറ സംവിധാനമുണ്ട്. ക്യാമറ നിയന്ത്രണത്തിനായി പ്രത്യേക ബട്ടണും നൽകിയിട്ടുണ്ട്. പുതിയ മോഡലുകൾ ഇറങ്ങിയ സാഹചര്യത്തിൽ അവയുടെ വില കൂടി പരിശോധിച്ച ശേഷം മാത്രം ഐഫോൺ 16 എടുക്കുന്നതാവും നല്ലത്.


Click it and Unblock the Notifications
