Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്പട കേമാ ആപ്പിൾ കുട്ടാ; ഫ്രീഡം സെയിലിൽ അടിപൊളി ഓഫർ, ഐഫോൺ 16ക്ക് 14000 രൂപയുടെ ലാഭമോ?

ഇന്ത്യൻ വിപണിയിൽ ശക്തമായ മുന്നേറ്റം കാഴ്‌ച വയ്ക്കുന്ന സ്‍മാർട്ട് ഫോൺ നിർമ്മാണ കമ്പനിയാണ് ആപ്പിൾ. പണ്ടത്തെ സാഹചര്യം അറിയുന്നവരോട് ചോദിച്ചാൽ അവർ പറഞ്ഞു തരും ഒരു പത്ത് വർഷം മുൻപ് ഇന്ത്യൻ വിപണിയിൽ ആപ്പിളിന്റെ സ്ഥാനം എവിടെയായിരുന്നു എന്ന്. ആൻഡ്രോയിഡ് ഫോണുകൾ അടക്കിവാണിരുന്ന യുഗമായിരുന്നു അത്. അന്നൊക്കെ ഷവോമി, സാംസങ് എന്നിവ തന്നെയായിരുന്നു രാജാക്കന്മാർ.

പക്ഷേ രണ്ടാം ദശകം പിന്നിട്ടതോടെ കാര്യങ്ങൾ ആകെ കീഴ്മേൽ മറിയുന്ന കാഴ്‌ചയാണ് എല്ലാവർക്കും കാണാൻ കഴിഞ്ഞത്. എന്തെന്നാൽ ഇവിടേക്ക് ആപ്പിൾ ശക്തമായി കടന്നുവരാൻ തുടങ്ങുകയായിരുന്നു. അതുവരെ ആഗോള മാർക്കറ്റിൽ നിന്ന് വ്യത്യസ്‌തമായി ആൻഡ്രോയിഡിനെ മാത്രം കണ്ട ശീലിച്ച ഇന്ത്യൻ വിപണി ആപ്പിളിനെ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഫലമോ അവരുടെ കഴിഞ്ഞ കാലത്തെ വളർച്ച നമ്മെ അതിശയിപ്പിക്കും.

iphone16offers

ഇന്നത്തെ സ്ഥിതിയിൽ ഐഫോൺ വേണമെന്ന് ആശിക്കാത്തവർ ചുരുക്കമായിരിക്കും. കാരണം അതിന്റെ പ്രൗഢിയും ഫീച്ചറുകളും ഒന്ന് വേറെ തന്നെയാണ്. ഫ്ലാഗ്ഷിപ്പ് ഫോണുകളുടെ കാര്യത്തിൽ ആപ്പിളിനെ വെല്ലാൻ മറ്റാരുമില്ല. എന്തെന്നാൽ ആപ്പിൾ ഇറക്കുന്ന ഏത് മോഡലാണെങ്കിലും അത് ഫ്ലാഗ്ഷിപ്പ് തന്നെയായിരിക്കും. അത്തരത്തിൽ ഒട്ടുമിക്ക ഫോണുകളും അവർ രംഗത്ത് ഇറക്കുന്നത് ഈ ടാഗ്‌ലൈനോട് കൂടിയാണ്.

നിലവിൽ എല്ലാവരും ഇന്ത്യൻ വിപണിയെ പ്രാധാന്യത്തോടെയാണ് കാണുന്നത്. അതുകൊണ്ട് തന്നെ ആപ്പിളും വിൽപ്പനയിൽ കൂടുതൽ ലക്ഷ്യമിടുന്നത് ഇന്ത്യൻ മാർക്കറ്റ് തന്നെയാണ്. വിവിധ ഫോണുകളുടെ കഴിഞ്ഞ കാലത്തെ പ്രകടനങ്ങൾ എടുത്തു നോക്കിയാൽ ആപ്പിളിന്റെ അപ്രമാദിത്വം വിപണിയിൽ കൃത്യമായും കാണാനാവും. മുൻകാല മോഡലുകൾ എന്നോ പുതിയത് എന്നോ വ്യത്യാസമില്ലാതെ എല്ലാ ഫോണുകളും മികച്ച പ്രകടനമാണ് അവരുടേതായി പുലർത്തുന്നത്.

കഴിഞ്ഞ ഒരു വർഷത്തിനിടെ വിൽപ്പന കണക്കുകളിൽ ഞെട്ടിച്ച മോഡലാണ് ആപ്പിളിന്റെ ഏറ്റവും അവസാനം ഇറങ്ങിയ ഫ്ലാഗ്ഷിപ്പ് ഫോണായ ഐഫോൺ 16 സീരീസ്. ഇന്നത്തെ സാഹചര്യത്തിൽ ഏത് ഫോണിനായാലും ആപ്പിൾ ഒരു മടിയും കൂടാതെ ഓഫറുകൾ പ്രഖ്യാപിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. വിപണിയെ ഒന്നാകെ പിടിച്ചുകുലുക്കി കൊണ്ടാണ് ഇത്തരം ഓഫറുകൾ അവതരിപ്പിക്കുന്നത്.

ഐഫോൺ 15 മുതൽ അങ്ങോട്ട് സീരീസുകളുടെ വിൽപ്പനയെ വലിയ രീതിയിൽ ബാധിച്ചത് ഇത്തരം ഡിസ്‌കൗണ്ടുകൾ തന്നെയാണെന്ന് മടി കൂടാതെ തന്നെ പറയാം. പലപ്പോഴും ഉത്സവകാലത്തും വിശേഷ ദിവസങ്ങളിലും ആപ്പിൾ നൽകുന്ന ഡിസ്‌കൗണ്ടുകൾ പല കമ്പനികൾക്കും സ്വപ്‌നം മാത്രമായി മാറുന്നു. ഇപ്പോഴിതാ ഈ പതിവ് തെറ്റിക്കാതെ ആപ്പിൾ സ്വാതന്ത്ര്യ ദിനത്തിലും നിങ്ങൾക്ക് ഓഫർ നൽകുകയാണ്.

ആപ്പിൾ ഐഫോൺ 16 സീരീസാണ് നിലവിൽ ഈ ഓഫറിലൂടെ വമ്പിച്ച ഡിസ്‌കൗണ്ട് മുഖേന നിങ്ങൾക്ക് സ്വന്തമാക്കാൻ കഴിയുന്ന മോഡൽ. ഫ്ലിപ്‌കാർട്ടിന്റെ ഫ്രീഡം സെയിലിലൂടെയാണ് ആപ്പിൾ ഈ ഫോണുകൾ വിൽക്കുന്നത്. പ്രധാന കാര്യം എന്തെന്നാൽ നിങ്ങൾ സ്വപ്‌നം പോലും കാണാത്ത അത്രയും മികച്ച ഓഫറുകളാണ് ഇവയ്ക്ക് ലഭ്യവുന്നത്.

ആപ്പിൾ ഐഫോൺ 16 ഓഫർ

നിലവിൽ, ഐഫോൺ 16 ഇ-കൊമേഴ്‌സ് സൈറ്റിൽ 12 ശതമാനം കിഴിവോടെ ലഭ്യമാണ്. അതിന്റെ യഥാർത്ഥ ലോഞ്ച് വിലയായ 79,900 രൂപയിൽ നിന്ന് 69,999 രൂപയായി കുറവ്ഇതിൽ നിങ്ങൾക്ക് കാണാം. അതുകൊണ്ട് തീർന്നില്ല കേട്ടോ, നിങ്ങൾക്ക് ഒരു ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉണ്ടെങ്കിൽ, 4,000 രൂപ വരെ അധിക തൽക്ഷണ കിഴിവ് നേടാനാകും. അതായത് എക്സ്ചേഞ്ച് ഓഫർ പോലും ചേർക്കാതെ തന്നെ മൊത്തം ലാഭം ഏകദേശം 14,000 രൂപയാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+