ആപ്പിൾ തരുമെന്ന് പറഞ്ഞാൽ തന്നിരിക്കും; ഐഫോൺ 16ന് ഞെട്ടിക്കുന്ന വിലക്കുറവ്, 51,000 രൂപ വരെ ലാഭം?
ആപ്പിളിന്റെ ഫോണുകൾ സ്വന്തമാക്കാൻ ആരായാലും ഒന്ന് ആഗ്രഹിച്ചുപോകും. എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയം കൂടിയാണിത്. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 17 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് പ്രത്യേകിച്ച് പറയണ്ട കാര്യമില്ലല്ലോ. ഐഫോൺ മോഡലുകളിൽ ഏറ്റവും പുതിയ സീരീസിന് കുറിച്ചാണ് പറഞ്ഞത്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡൽ ആഗോള തലത്തിൽ വിപണിയിൽ ഇറങ്ങിയത്.
ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെയാണ് എത്തിയത്. ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡൽ കൂടി അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഡൈനാമിക് ഐലാൻഡും പുതിയ ഡിസൈനും അതിനൊപ്പം ഉണ്ടായിരുന്നു.

എന്നാൽ ഇതൊക്കെ ആണെങ്കിലും പഴയ മോഡലിനെ നെഞ്ചിലേറ്റിയ നിരവധി പേർ ഇപ്പോഴുമുണ്ട്. പ്രത്യേകിച്ച് ഐഫോൺ 16 സീരീസ് ഒക്കെ. അതിന് ധാരാളം കാരണങ്ങൾ ഉണ്ട് താനും. ഒന്നോ രണ്ടോ വർഷം പഴക്കമുണ്ടെങ്കിലും അതിന് ഒരുപാട് ഗുണങ്ങൾ ഉണ്ട്. ഐഫോൺ 16 അത്തരത്തിൽ ഒരു മോഡലാണ്. ഏത് കാലത്തും ആളുകൾ തേടി എത്തുന്ന മോഡൽ. അതിന് ഇപ്പോഴിതാ ഫ്ലിപ്പ്കാർട്ട് മികച്ച ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ്.
ആപ്പിൾ ഐഫോൺ 16 ഓഫറുകൾ
നിലവിൽ വിപണിയിൽ ഉള്ള ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് മോഡലുകളിൽ ഒന്നായ ഐഫോൺ 16ന് ആകർഷകമായ വിലക്കുറവുകളുണ്ട്. 128 ജിബി മോഡൽ യഥാർത്ഥ വിലയായ 69,900-ൽ നിന്ന് 7 ശതമാനം കുറഞ്ഞ് 64,900 ആയി. അതുപോലെ തന്നെ 256ജിബി മോഡൽ 79,900-ൽ നിന്ന് 74,900-ലേക്ക് കുറയ്ക്കുകയും ചെയ്‌തിരുന്നു. ഇത് 6 ശതമാനം കിഴിവാണ്.
512ജിബി പതിപ്പ് 99,900-ൽ നിന്ന് 94,900-ലേക്ക് കുറച്ചെങ്കിലും, ചില വേരിയന്റുകൾ നിലവിൽ സ്‌റ്റോക്കില്ല. അതിനാൽ, ഈ മോഡൽ തിരഞ്ഞെടുക്കുന്നവർക്ക് ലഭ്യത ഒരു പ്രധാന ഘടകമായേക്കാം. സ്‌റ്റോക്ക് ഉറപ്പുവരുത്തിയ ശേഷം മാത്രം വാങ്ങുക. മാത്രമല്ല ഇനിയും ഇതുപോലെയുള്ള ഓഫറുകൾ കിട്ടണമെന്നുമില്ല, പരമാവധി വേഗത്തിൽ വാങ്ങുന്നതും നന്നാവും.
ഈ വിലക്കുറവുകൾക്കൊപ്പം 'എക്സ്ചേഞ്ചിൽ 51,100 വരെ കിഴിവ്' എന്നൊരു ഓഫറുണ്ട്. പഴയ ഫോണിന്റെ ബ്രാൻഡ്, അവസ്ഥ, പിൻകോഡിലെ സർവ്വീസ് ലഭ്യത എന്നിവയെ ആശ്രയിച്ചിരിക്കും അന്തിമ മൂല്യം. എല്ലാവർക്കും പരമാവധി ആനുകൂല്യം ലഭിക്കണമെന്നില്ല. എങ്കിലും നല്ല ഫോണുകൾ കൈവശമുള്ളവർക്ക് മികച്ച ഡീൽ തന്നെ സ്വന്തമാക്കാം.
ഐഫോൺ 16 ഫീച്ചറുകൾ
ഐഫോൺ 16 മോഡൽ 6.1 ഇഞ്ച് വലുപ്പമുള്ള ഡിസ്‌പ്ലേയാണ് നൽകുക. ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾക്ക് കരുത്തേകാനായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത എ18 ചിപ്‌സെറ്റാണ് ഇതിന് കരുത്തേകുന്നത്. ക്യാമറയുടെ കാര്യത്തിൽ, 48 മെഗാപിക്‌സൽ പ്രൈമറി സെൻസറിനൊപ്പം 12 മെഗാപിക്‌സൽ അൾട്രാവൈഡ് ലെൻസും ഫോണിലുണ്ട്.












Click it and Unblock the Notifications