Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 16 വാങ്ങാൻ ഇത് തന്നെ സുവർണാവസരം; ഫ്ലിപ്‌കാർട്ടിൽ ഓഫറുകളുടെ പെരുമഴ..! 15,000 വരെ കുറയും?

ആപ്പിളിന്റെ ഏറ്റവും മികച്ച സ്‌മാർട്ട്ഫോണായ ഐഫോൺ 16 വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇതാണ് ഏറ്റവും മികച്ച അവസരം. ഫ്ലിപ്‌കാർട്ട് വമ്പൻ വിലക്കിഴിവ് പ്രഖ്യാപിച്ചതോടെ, ലോഞ്ച് വിലയേക്കാൾ 15,000 രൂപ വരെ ഫ്ലാറ്റ് ഡിസ്‌കൗണ്ടിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കും. ഇതിന് പുറമെ ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസും ലഭിക്കുന്നതിനാൽ, ഫോൺ കൂടുതൽ കുറഞ്ഞ വിലയിൽ സ്വന്തമാക്കാനുള്ള അവസരവുമുണ്ട്.

കാത്തിരുന്നവർക്ക് ലോട്ടറി! ഐഫോൺ 17 പ്രോയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവ്; ഉടൻ സ്വന്തമാക്കാം
കാത്തിരുന്നവർക്ക് ലോട്ടറി! ഐഫോൺ 17 പ്രോയ്ക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കുറവ്; ഉടൻ സ്വന്തമാക്കാം

ഇന്ത്യയിൽ ഐഫോൺ 16 (128ജിബി) മോഡൽ 79,900 രൂപ എന്ന പ്രാരംഭ വിലയിലാണ് അവതരിപ്പിച്ചത്. എന്നാൽ ഫ്ലിപ്‌കാർട്ടിന്റെ പുതിയ ഓഫറിൽ ഈ മോഡൽ 63,900 രൂപയ്ക്ക് ലഭ്യമാണ്. അതായത്, 16,000 രൂപ വരെ നേരിട്ടുള്ള വിലക്കുറവാണ് ലഭിക്കുന്നത്. കൂടാതെ, എച്ച്ഡിഎഫ്‌സി ബാങ്കിന്റെ തിരഞ്ഞെടുത്ത ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 വരെ ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും. ഇതോടെ ഫോണിന്റെ പ്രാബല്യത്തിലുള്ള വില വെറും 59,900 ആയി കുറയും. അതായത്, ലോഞ്ച് വിലയുമായി താരതമ്യം ചെയ്യുമ്പോൾ 20,000 വരെ ലാഭിക്കാനാകും.

iphone 16

എച്ച്ഡിഎഫ്‌സി ബാങ്ക് ഓഫർ ലഭ്യമല്ലാത്ത ഉപഭോക്താക്കൾക്കും നിരാശപ്പെടേണ്ടതില്ല. പഴയ സ്‌മാർട്ട്ഫോൺ എക്‌സ്‌ചേഞ്ച് ചെയ്യുന്നതിലൂടെ അധിക വിലക്കിഴിവ് നേടാനാകും. എക്‌സ്‌ചേഞ്ച് തുക നിങ്ങളുടെ പഴയ ഫോണിന്റെ മോഡൽ, അവസ്ഥ എന്നിവയെ ആശ്രയിച്ചായിരിക്കും. കൂടാതെ നോ-കോസ്‌റ്റ് ഇഎംഐ ഓപ്‌ഷൻ, ആപ്പിളിന്റെ സ്‌റ്റാൻഡേർഡ് വാറണ്ടി, മറ്റ് ഫിനാൻസ് സൗകര്യങ്ങൾ എന്നിവയും ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നൽകുന്നുണ്ട്.

ഐഫോൺ 16 ഫീച്ചറുകൾ

ഐഫോൺ 16-ൽ 6.1 ഇഞ്ച് Super Retina XDR OLED ഡിസ്പ്ലേയാണ് ആപ്പിൾ നൽകിയിരിക്കുന്നത്. കൂടാതെ കരുത്തുറ്റ സെറാമിക് ഷീൽഡ് സംരക്ഷണവും ഈ സ്‌ക്രീനിനുണ്ട്. ഫോണിന് കരുത്തേകുന്നത് ആപ്പിളിന്റെ ഏറ്റവും പുതിയ A18 ചിപ്പാണ്, ഇത് മുൻതലമുറയെ അപേക്ഷിച്ച് മികച്ച പ്രകടനവും കൂടുതൽ പവർ എഫിഷ്യൻസിയും നൽകുന്നു.

സ്റ്റോറേജ് വകഭേദങ്ങളിൽ 128, 256, 512 ജിബി ഓപ്ഷനുകൾ ലഭ്യമാണ്. കൂടാതെ, ആപ്പിളിന്റെ പുതിയ ഇന്റലിജൻസ് ഫീച്ചറുകൾക്കും ഈ ഫോൺ പിന്തുണ നൽകുന്നു. ക്യാമറ വിഭാഗത്തിൽ 48എംപി പ്രധാന ക്യാമറയും 12എംപി അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. ഇത് മുൻ മോഡലുകളെ അപേക്ഷിച്ച് എന്തുകൊണ്ടും മികച്ച പെർഫോമൻസ് തന്നെയാണ് നടത്തുന്നത്.

മുൻവശത്ത് 12 എംപി TrueDepth സെൽഫി ക്യാമറയുണ്ട്. 4K Dolby Vision വീഡിയോ റെക്കോർഡിംഗ്, Spatial Audio, Face ID, USB Type-C പോർട്ട്, MagSafe വയർലെസ് ചാർജിംഗ്, IP68 വാട്ടർ-ഡസ്‌റ്റ് റെസിസ്‌റ്റൻസ് തുടങ്ങിയ പ്രീമിയം സവിശേഷതകളും ഫോണിലുണ്ട്. അതുകൊണ്ട് തന്നെ ഈ ഫോൺ വാങ്ങുന്ന ആളുകൾക്ക് ഫീച്ചറുകളുടെ കാര്യമോർത്ത് വേവലാതി ആവശ്യമേയില്ല.

21,000 രൂപയുടെ ഫോൺ വെറും 12,499 രൂപയ്ക്ക്! വൻ വിലക്കുറവുമായി 'ഡിജി ഉത്സവ്' സെയിൽ ആരംഭിക്കുന്നു
21,000 രൂപയുടെ ഫോൺ വെറും 12,499 രൂപയ്ക്ക്! വൻ വിലക്കുറവുമായി 'ഡിജി ഉത്സവ്' സെയിൽ ആരംഭിക്കുന്നു

വാങ്ങാൻ അനുയോജ്യമായ സമയമോ?

നിലവിലെ ഓഫറുകൾ പ്രകാരം, ബാങ്ക് ഡിസ്‌കൗണ്ടും മറ്റ് ആനുകൂല്യങ്ങളും ഉൾപ്പെടെ ഐഫോൺ 16 വെറും 59,900 വരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സാധിക്കും. ആപ്പിളിന്റെ ഏറ്റവും പുതിയ A18 പ്രോസസർ, ദീർഘകാല iOS അപ്‌ഡേറ്റുകൾ, മികച്ച ക്യാമറ പ്രകടനം, പ്രീമിയം ഡിസൈൻ എന്നിവ ആഗ്രഹിക്കുന്നവർക്ക് ഇത് ഇന്ത്യയിൽ ഇതുവരെ ലഭ്യമായ ഏറ്റവും മികച്ച ഐഫോൺ 16 ഓഫറുകളിൽ ഒന്നായി തോന്നാം. അതിനാൽ ഇത് വിട്ടുകളയാതിരിക്കുന്നത് ആവും നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+