ഐഫോണ്‍ 16 പ്രൊ 87900 രൂപയ്ക്ക് വാങ്ങാം; ആപ്പിളിന്റെ ഡിസ്‌കൗണ്ട്; കുറഞ്ഞ വിലയില്‍ ഇങ്ങനെ വാങ്ങാം
മുംബൈ: ഐഫോണ്‍ 16 ലോഞ്ച് ചെയ്തതോടെ ആപ്പിള്‍ ഇപ്പോള്‍ ടെക് ലോകത്ത് ഒന്നാം സ്ഥാനത്താണ്. നിരവധി പുതിയ ഫീച്ചറുകളുമായിട്ടാണ് ഈ ഫ്‌ളാഗ്ഷിപ്പ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഐഫോണുകള്‍ക്ക് കിടിലന്‍ ഡിസ്‌കൗണ്ടുകളും ഇതിന് പിന്നാലെ വന്നിട്ടുണ്ട്. അതേസമയം ഐഫോണ്‍ പതിനാറിന്റെ ബേസ് മോഡലിന് 79900 രൂപയാണ് ഇപ്പോള്‍ നല്‍കേണ്ടത്.
ഐഫോണ്‍ 16 പ്ലസിന് 89900 രൂപയുമാണ് ചെലവാക്കേണ്ടത്. 16ന്റെ പ്രീമിയം മോഡലുകളായ 16 പ്രൊ, പ്രൊ മാക്‌സ് എന്നിവയ്ക്കും ഉയര്‍ന്ന വിലയാണ് ഉള്ളത്. 16 പ്രൊയ്ക്ക് 1,19900 രൂപയും 16 പ്രൊ മാക്‌സിന് 1,44900 രൂപയും വാങ്ങുകയാണെങ്കില്‍ നല്‍കേണ്ടി വരും.

അതേസമയം ഐഫോണ്‍ 16 ഇപ്പോള്‍ നമ്മള്‍ പോലും വിചാരിക്കാത്ത നിരക്കില്‍ വാങ്ങാന്‍ സാധിക്കും. കേട്ടിട്ട് ഞെട്ടണ്ട അത് എങ്ങനെയെന്ന് പറഞ്ഞുതരാം. ആപ്പിളിന്റെ മികവുറ്റ ട്രേഡ് ഇന്‍ ഡീല്‍ പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഐഫോണ്‍ വാങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ക്ക് വലിയ ലാഭം സമ്മാനിക്കും.
67500 രൂപ വരെ ക്രെഡിറ്റില്‍ ലഭിക്കാന്‍ ട്രേഡ് ഇന്‍ ഡീല്‍ സഹായിക്കും. ഇതിലൂടെ ഐഫോണ്‍ 16 സീരീസ് കുറഞ്ഞ വിലയ്ക്ക് വാങ്ങാന്‍ സാധിക്കും. ഐഫോണ്‍ 16ന്റെ പ്രൊ മോഡലുകള്‍ക്ക് തന്നെയാണ് ഇപ്പോള്‍ കുറഞ്ഞ വിലയുള്ളത്. പ്രീമിയം മോഡലുകള്‍ 87900 രൂപയ്ക്ക് വാങ്ങാനുള്ള അവസരമാണ് ഫ്‌ളാഗ്ഷിപ്പ് പ്രേമികള്‍ക്കായി ആപ്പിള്‍ ഒരുക്കിയിരിക്കുന്നത്.
ഐഫോണ്‍ 16 പ്രൊയുടെ 128 ജിബി ബേസ് മോഡലാണ് ഇപ്പോള്‍ കുറഞ്ഞ വിലയില്‍ വാങ്ങാനുള്ള അവസരം വന്നെത്തിയിരിക്കുന്നത്. 16 പ്രൊയുടെ ബേസ് മോഡലിന് ഡിസ്‌കൗണ്ടില്ലെങ്കില്‍ വലിയ തുക തന്നെ നല്‍കണം. എന്നാല്‍ ആപ്പിളിന്റെ കിടിലന്‍ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ഐഫോണ്‍ 16 എല്ലാവര്‍ക്കും വാങ്ങാന്‍ സാധിക്കും. നിങ്ങളുടെ കൈവശം പഴയ ഐഫോണ്‍ ഉണ്ടെങ്കില്‍ മികച്ച എക്‌സ്‌ചേഞ്ച് വില ആപ്പിള്‍ നല്‍കും.
ഐഫോണ്‍ 15 ആണ് ഉള്ളതെങ്കില്‍ 32000 രൂപ വരെ എക്‌സ്‌ചേഞ്ച് വിലയായി ലഭിക്കും. അങ്ങനെ ലഭിച്ചാല്‍ ഐഫോണ്‍ 16 പ്രൊ 87900 രൂപയ്ക്ക് വാങ്ങാനാവും. സെപ്റ്റംബര്‍ 13ന് ഐഫോണ്‍ 16ന്റെ പ്രീ ഓര്‍ഡറുകള്‍ ആരംഭിച്ചതാണ്. സെപ്റ്റംബര്‍ ഇരുപത് മുതലാണ് ഔദ്യോഗിക വില്‍പ്പന ആരംഭിക്കുക. കിടിലന്‍ ഫീച്ചറുകള്‍ തന്നെ ഐഫോണ്‍ 16 പ്രൊയിലുണ്ട്. 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിനുള്ളത്. പ്രൊ മാക്‌സിന് 6.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്.












Click it and Unblock the Notifications