Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഞെട്ടിച്ചല്ലോ; ഐഫോൺ 16 പ്രോയുടെ വില കേട്ടാൽ ആരായാലും വാങ്ങിപ്പോവും, എവിടെ കിട്ടും?

ആപ്പിളിന്റെ ഏത് ഫോൺ വാങ്ങാനും ആളുണ്ടാവുമെന്ന് ചിലരൊക്കെ പുകഴ്ത്തി പറയുന്നത് വെറുതെയല്ല. അഥവാ നിങ്ങൾക്ക് ആർക്കെങ്കിലും അക്കാര്യത്തിൽ സംശയം ഉണ്ടെങ്കിൽ ഒന്ന് പരിശോധിച്ച് നോക്കിയാൽ അതൊക്കെ മാറിക്കിട്ടും. ഏറ്റവും മുന്തിയ ഫോണായ ഐഫോൺ 17 ഇറങ്ങിയിട്ട് ദിവസം അധികമായിട്ടില്ലെന്ന് അറിയാമല്ലോ. അതിന്റെ വിൽപ്പനയാവട്ടെ ഇന്ന് മുതൽ ആരംഭിക്കുകയാണ്. എന്നിട്ടും പഴയ മോഡലുകളോടുള്ള താൽപര്യത്തിന് ഒരു കുറവും വന്നിട്ടില്ല.

പറഞ്ഞുവന്നത് ഐഫോണിന്റെ പഴയ പുലികളെ കുറിച്ചാണ്. മുൻ മോഡലുകളുടെ എല്ലാം കച്ചവടം പൊടിപൊടിക്കുന്ന കാഴ്‌ചയാണ് നമുക്ക് കാണാൻ കഴിയുക. അത് തന്നെയാണ് ആപ്പിളിന്റെ വിശ്വാസ്യതയുടെ അടയാളം. എല്ലാവരും കരുതുന്നത് പോലെ ഒരിക്കലും പഴയ മോഡലുകൾ ആയതിനാൽ ഒരു ഫോണിനെയും ആപ്പിളിന് ഉപേക്ഷിക്കേണ്ടി വരുന്നില്ല. മറിച്ച് അധിക വിൽപ്പന നടത്തിക്കുകയാണ് അവർ ചെയ്യുന്നത്.

iphone16pro

നിലവിൽ ഇന്ത്യയിൽ പ്രത്യേക ഓഫറുകൾ ഒന്നുമില്ലെങ്കിലും വമ്പൻ ഓഫറുകളുടെ കാലമാണ് ഇനി വരാനുള്ളത്. അത് മറ്റൊന്നുമല്ല നവരാത്രി ആഘോഷത്തിന് മുൻപായി ഇന്ത്യയിൽ പ്രമുഖ ഇ കൊമേഴ്‌സ് വെബ്‌സൈറ്റുകൾ വാർഷിക സെയിൽ ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സെപ്റ്റംബർ അവസാന വാരത്തിലാണ് കൂടുതൽ കമ്പനികളുടെയും ഓഫറുകൾ ലഭ്യമാവുക. ആമസോൺ, ഫ്ലിപ്‌കാർട്ട് എന്നിവയാണ് ഓഫറുകൾ നൽകുന്നതിൽ മുൻപിലുള്ളത്.

ആപ്പിൾ മോഡലുകളിൽ ഏറ്റവും പ്രചാരത്തിലുള്ള ഐഫോൺ 16യുടെ പല വേരിയന്റുകൾക്കും നിലവിൽ കമ്പനികൾ മികച്ച ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിൾ ഇതുവരെ ഇറക്കിയതിൽ ഏറ്റവും കരുത്തുറ്റ ഫോൺ എന്ന നിലയിൽ ഐഫോൺ 16 സ്വന്തമാക്കാൻ ആഗ്രഹിക്കാത്ത ആളുകൾ അധികമുണ്ടാവില്ല. അത്തരക്കാർക്ക് ഒന്നും ഇനി വില ഒരു തടസമായി അനുഭവപ്പെടില്ലെന്നാണ് പറഞ്ഞതിന്റെ അർഥം.

ഇന്ത്യയിൽ അടിസ്ഥാന വേരിയന്റ് ആയ ഐഫോൺ 16ന് 79,900 രൂപയും ഐഫോൺ 16 പ്ലസിന് 89,900 രൂപയുമാണ് വില. പ്രീമിയം സവിശേഷതകൾ, മികച്ച പ്രകടനം, അത്യാധുനിക നൂതനാശയങ്ങൾ എന്നിവ ആഗ്രഹിക്കുന്നവർക്ക്, ഐഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്‌സും യഥാക്രമം 1,19,900 രൂപയ്ക്കും 1,44,900 രൂപയ്ക്കും ലഭ്യമാണ്. എന്നാൽ ഇപ്പോൾ ചില ഓഫറുകൾ നൽകിയിരിക്കുകയാണ് ഇ കൊമേഴ്‌സ് കമ്പനികൾ, അതും പ്രോ മോഡലിനാണ് ഇത് ലഭിക്കുക.

ഐഫോൺ 16 പ്രോ ഓഫർ

സ്ലീക്ക് നാച്ചുറൽ ടൈറ്റാനിയം ഫിനിഷിൽ 128 ജിബി ഇന്റേണൽ സ്‌റ്റോറേജ് ഉൾക്കൊള്ളുന്ന ഐഫോൺ 16 പ്രോ നിലവിൽ ആമസോണിൽ 1,19,900 രൂപയ്ക്ക് ലഭ്യമാണ്. കൂടാതെ, വെബ്‌സൈറ്റിൽ 10 ശതമാനം കിഴിവോടെ, ആപ്പിൾ ഫോണിന്റെ വില 1,07,900 രൂപയായി കുറയുന്നു. അതുകൊണ്ടും ഓഫറുകൾ തീരുന്നില്ല. ആമസോണിന്റെ ട്രേഡ്-ഇൻ പ്രോഗ്രാം ഈ പ്രീമിയം ഉപകരണം കൂടുതൽ താങ്ങാനാവുന്ന ഒന്നാക്കി ഉപഭോക്താക്കൾക്ക് കൈമാറും.

പ്രവർത്തനക്ഷമമായ ഫോൺ കൈമാറ്റം ചെയ്യുന്നതിന് ആമസോൺ പരമാവധി 45,400 രൂപ വരെ കിഴിവ് വാഗ്‌ദാനം ചെയ്യുന്നു, ഇത് ഐഫോൺ 16 പ്രോയുടെ വില 62,500 രൂപയായി കുറയ്ക്കുന്നു. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 5395 രൂപ അധിക കിഴിവ് ലഭിക്കും. അങ്ങനെ വരുമ്പോൾ ഇത് ഐഫോൺ 16 പ്രോയുടെ അന്തിമ വില 57,105 രൂപയായി കുറയ്ക്കുന്നു. അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് നല്ല നേട്ടമാണ് നൽകുക. മാത്രമല്ല ഐഫോണിന്റെ ഏറ്റവും നല്ല മോഡലുകളിൽ ഒന്ന് സ്വന്തമാക്കുകയും ചെയ്യാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+