Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇത് ആപ്പിളിന്റെ കാലമല്ലേ..; ഐഫോൺ 16 പ്രോ കുറഞ്ഞ വിലയിൽ വാങ്ങാം! ഡിസ്‌കൗണ്ട് എത്ര?

ആളും ആരവവും ഒക്കെയായി മറ്റൊരു ഐഫോൺ ലോഞ്ച് കൂടി നടന്നിരിക്കുകയാണ്. നാല് ദിവസം പിന്നിടുമ്പഴേക്കും പ്രീ ബുക്കിങ്ങിനായി കാത്തിരിക്കുകയാണ് ആളുകൾ. കാരണം വന്നിരിക്കുന്നത് കമ്പനിയുടെ ഏറ്റവും വലിയ, മികച്ച സ്‌പെക്‌സ് ഉള്ള മോഡലുകളാണ് ഇപ്പോൾ വിപണിയിൽ ഉള്ളത്. അതുകൊണ്ട് തന്നെ എല്ലാവരും അതിന്റെ പിന്നാലെയാണ്. എന്നുകരുതി ആപ്പിളിന്റെ പഴയ ഫോണുകളുടെ പ്രൗഢി ഒന്നും ഇല്ലാതായിട്ടില്ല.

ഏറ്റവും കൂടുതൽ ആളുകൾ ഇപ്പോൾ ചോദിച്ചു ചെല്ലുന്നതും ആപ്പിളിന്റെ ഫോണുകൾക്ക് തന്നെയാണ്. എല്ലാവർക്കും അറിയുന്നത് പോലെ ആപ്പിൾ ഫോണുകൾക്ക് മാത്രമായി ചില പ്രത്യേകതകൾ ഉണ്ട്. അവയുടെ പ്രൗഢി മാത്രമല്ല അത്, ഫീച്ചറുകളും വലിയൊരു ഘടകമാണ്. എത്ര വർഷം കഴിഞ്ഞാലും അതുപോലെ നിലനിൽക്കാൻ ശേഷിയുള്ള, കൃത്യമായ അപ്‌ഡേറ്റുകൾ ഉള്ള ആപ്പിൾ ഫോണുകൾ എന്നും പലരുടെയും സ്വപ്‌നമാണ്.

iphone15

ഐഫോൺ 17 പ്രോ പുറത്തിറങ്ങി കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും, കഴിഞ്ഞ വർഷത്തെ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 16 പ്രോയിൽ കണ്ണുവെച്ചിരുന്നവരും എന്നാൽ അധികം പണം മുടക്കാൻ താൽപര്യം ഇല്ലാത്തവരുമായ ആളുകൾക്ക് ശരിക്കും സന്തോഷവാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. അതിന് ലഭിക്കുന്ന വമ്പൻ വിലക്കുറവ് തന്നെയാണ് അതിന്റെ കാരണം.

സെപ്റ്റംബർ 23ന് ആരംഭിക്കുന്ന വരാനിരിക്കുന്ന ഫ്‌ളിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ, ഐഫോൺ 16 പ്രോ 70,000 രൂപയിൽ താഴെ വിലയ്ക്ക് ലഭ്യമാകും. നിങ്ങൾ വിശ്വസിച്ചാലും ഇല്ലെങ്കിലും അടുത്തകാലത്ത് ഈ മോഡലിന് ലഭിക്കുന്ന ഗണ്യമായ ഒരു കുറവ് തന്നെയാണ് ഈ ഡിസ്‌കൗണ്ട്. ലോഞ്ച് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ കുറവാണ്. കൂടുതൽ വിശേഷങ്ങൾ അറിയാം.

ഐഫോൺ 16 പ്രോ ഓഫറുകൾ ഇങ്ങനെ

ഐഫോൺ 16 പ്രോ 69,999 രൂപയിൽ ആരംഭിക്കും, ഇതിൽ 5000 രൂപ ബാങ്ക് കാർഡ് ഓഫറും ഉൾപ്പെടുന്നു. 1,19,900 രൂപയുടെ ലോഞ്ച് വില കണക്കിലെടുക്കുമ്പോൾ, 49,901 രൂപയുടെ വൻ കിഴിവാണ് കമ്പനി നൽകിയിരിക്കുന്നത്. എക്സ്ചേഞ്ച് ബോണസുകൾ ഈ വിലയിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് കമ്പനി പരാമർശിച്ചിട്ടില്ലെങ്കിലും, അവ ഇല്ലെങ്കിലും, സമീപ വർഷങ്ങളിൽ നമ്മൾ കണ്ട ഏറ്റവും വലിയ ഐഫോൺ പ്രോ ഡീലുകളിൽ ഒന്ന് തന്നെ ആയിരിക്കും ഇത്.

എക്സ്ചേഞ്ച് നിബന്ധനകളില്ലാതെ 69,999 രൂപയുടെ അന്തിമ വിൽപ്പന വില ശരിയാണെങ്കിൽ, ഈ ഉത്സവ സീസണിൽ ഐഫോൺ 16 പ്രോ ഏറ്റവും മികച്ച ഡീലുകളിൽ ഒന്നായിരിക്കും, എന്തെന്നാൽ ഇതിന്റെ ഫീച്ചറുകളും ശേഷിയും ഒക്കെ നാം കണക്കിലെടുക്കണം. 70,000-ൽ താഴെ വിലയിൽ ഒരു പ്രോ-ലെവൽ ഐഫോൺ കിട്ടുക എന്നത് ചെറിയ കാര്യമല്ല.

ഐഫോൺ 16 പ്രോ ഫീച്ചറുകൾ

120Hz റിഫ്രഷ് റേറ്റ്, HDR10 സപ്പോർട്ട്, 2000 നൈറ്റ്സ് പീക്ക് ബ്രൈറ്റ്‌നസ് എന്നിവയുള്ള 6.3 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയാണ് ഐഫോൺ 16 പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നത്. 8ജിബി റാമും 1ടിബി വരെ സ്‌റ്റോറേജ് ഓപ്ഷനുകളുമുള്ള ആപ്പിളിന്റെ എ18 പ്രോ ചിപ്‌സെറ്റാണ് ഉപകരണത്തിന് കരുത്ത് പകരുന്നത് എന്ന പ്രത്യേകതയുമുണ്ട്.

48 മെഗാപിക്‌സൽ മെയിൻ സെൻസർ, 12 മെഗാപിക്‌സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 48 മെഗാപിക്‌സൽ അൾട്രാവൈഡ് ക്യാമറ, സെൽഫികൾക്കും ഫേസ്‌ടൈമിനുമായി 12 മെഗാപിക്‌സൽ ഫ്രണ്ട് ഷൂട്ടർ എന്നിവ ഈ സ്‍മാർട്ട്ഫോണിലുണ്ട്. കൂടാതെ ഐഫോൺ 16 സീരിസിലെ ഏറ്റവും മികച്ച മോഡലുകൾ ഒന്ന് കൂടിയാണിത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+