ആപ്പിളിന്റെ പതിനാറാമത്തെ അടവ്; ഐഫോൺ 16 പ്രോയുടെ വിലയിൽ 14,000 രൂപയുടെ കുറവോ?
ആപ്പിളിന്റെ ഏത് മോഡൽ വാങ്ങാൻ അവസരം കിട്ടിയാലും, ആരെങ്കിലും അത് പാഴാക്കുമോ? ഇല്ലെന്നാണ് ഉത്തരം. അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറുന്ന ആപ്പിളിന്റെ ഫോണുകൾ എല്ലാം തന്നെ ഉപഭോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയും വിൽപ്പനയിൽ മുന്നേറ്റം നടത്തുകയും ഒക്കെ ചെയ്യുന്നു. എന്തിനേറെ പറയുന്നു ഏറ്റവും ഒടുവിൽ വിപണിയിൽ അവതരിപ്പിച്ച ഐഫോൺ 17 സീരീസിന് വേണ്ടിയുള്ള ആളുകളുടെ പരക്കംപാച്ചിൽ പോലും അതിനെ തന്നെയാണ് ശരിക്കും സൂചിപ്പിക്കുന്നത്.
മുൻപത്തെ കാര്യമെടുത്താൽ എന്നും പലരുടെയും പ്രധാന ആശങ്കയും ആക്ഷേപവും ആപ്പിളിന്റെ ഉത്പന്നങ്ങളുടെ ഉയർന്ന വില തന്നെയായിരുന്നു. കാരണം ആൻഡ്രോയിഡ് ഫോണുകൾ പലതും ഇതിലും കുറഞ്ഞ വിലയ്ക്കാണ് വിപണിയിൽ വിൽക്കുന്നത്. മാത്രമല്ല ഐഫോൺ നൽകുന്നതിലും കൂടുതൽ ഫീച്ചറുകൾ തങ്ങൾ നൽകുന്നു എന്നാണ് അവർ അവകാശപ്പെടുന്നതും. ഇക്കാര്യത്തിൽ പലപ്പോഴും ആപ്പിൾ ഉത്തരം മുട്ടിപോവുകയും ഉപഭോക്താക്കളുടെ വിമർശനം നിരന്തരം ഏറ്റുവാങ്ങുകയും ഒക്കെ ചെയ്‌തിരുന്നു.

എന്നാൽ ഇപ്പോൾ ആ സാഹചര്യമൊക്കെ മാറി, ഇത് കുറഞ്ഞ വിലയ്ക്ക് ഐഫോൺ വാങ്ങാൻ കഴിയുന്നൊരു കാലഘട്ടമാണ് ഇപ്പോഴത്തേത്. മുൻപ് വിലയുടെ പേരിൽ ഐഫോൺ വാങ്ങാതെ മാറി നിന്ന ആളുകൾ പോലും കമ്പനി നൽകുന്ന വമ്പൻ വിലക്കുറവിന്റെ ആനുകൂല്യങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് അത് സ്വന്തമാക്കാനായി പരസ്‌പരം മത്സരിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കാണുന്ന ആപ്പിൾ മോഡലുകളുടെ സ്വീകാര്യതയും വിൽപ്പനയും.
ആപ്പിളിന്റെ കരുത്തുറ്റ മോഡലായ ഐഫോൺ 16 സീരീസിന് ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ അവർ നൽകി വരുന്നുണ്ട്. പുതിയ 17 സീരീസ് വന്നെങ്കിലും രണ്ടാംതരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ വെളിപ്പെടുത്തുന്നു. ഈ സീരിസിലെ തന്നെ ഏറ്റവും നല്ല മോഡലായ ഐഫോൺ 16 പ്രോയ്ക്ക് കിടിലൻ ഓഫറാണ് നിലവിലുള്ളത്.
ആപ്പിൾ ഐഫോൺ 16 പ്രോ ഓഫറുകൾ
ഫ്ലിപ്‌കാർട്ട് ഐഫോൺ 16 പ്രോയുടെ വില 10,000 രൂപ കുറച്ചിരിക്കുകയാണ് ഒറ്റയടിക്ക്. 1,19,900 രൂപയിൽ നിന്ന് 1,09,990 രൂപയായി കുറച്ചു. മാസങ്ങൾക്ക് മുമ്പ് മുൻനിര വിലയിൽ അഭിമാനത്തോടെ ഇരുന്ന ഒരു ഫോണിന് വളരെ നല്ലൊരു കുറവ് തന്നെയാണ് ഇത്. എന്നാൽ ലാഭം അവിടെ അവസാനിക്കുന്നില്ല. ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്ന വാങ്ങുന്നവർക്ക് 4000 രൂപ അധിക കിഴിവ് നേടാം, ഇത് വില കൂടുതൽ കുറയ്ക്കുന്നതിന് ഫലപ്രദമാണ്.
നിങ്ങളുടെ പഴയ സ്‌മാർട്ട്‌ഫോൺ വിൽക്കാൻ പദ്ധതിയിടുകയാണെങ്കിൽ, അതിന്റെ അവസ്ഥയും മോഡലും അനുസരിച്ച് നിങ്ങൾക്ക് കൂടുതൽ ലാഭിക്കാം. ഡീൽ കൂടുതൽ ആകർഷകമാക്കുന്നതിന്, ഫ്ലിപ്‌കാർട്ട് ആവട്ടെ തിരഞ്ഞെടുത്ത സ്ഥലങ്ങളിൽ അതിവേഗ മിനിറ്റ്സ് ഡെലിവറി വാഗ്‌ദാനം ചെയ്യുന്നു, അതായത് നിങ്ങളുടെ പുതിയ ഐഫോൺ 20 മിനിറ്റിനുള്ളിൽ നിങ്ങളുടെ കൈവശം എത്തിക്കാൻ കഴിയും. അതും നല്ലൊരു ഓഫർ തന്നെയാണെന്ന് നിസംശയം പറയാം.












Click it and Unblock the Notifications