ഹൃദയപൂർവം ആപ്പിൾ; ഐഫോൺ 16 പ്രോയുടെ ഡിസ്‌കൗണ്ട് കേട്ടാൽ ആരും ഞെട്ടും! അന്തിമ വില എത്ര?
ഓണം പോലെയുള്ള ആഘോഷ ദിവസങ്ങൾ ഒക്കെ വരുമ്പോൾ എന്തായാലും അതിന് എ അനുസരിച്ചുള്ള ഓഫറുകൾ ആയിരിക്കും എല്ലാത്തിലും മലയാളികൾ ആഗ്രഹിക്കുക. എന്നാൽ ഒരുപരിധിവരെ ഇന്ത്യ ഒട്ടാകെ പ്രവർത്തിക്കുന്ന ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് ഓണത്തിന് വലിയ പ്രാധാന്യം ഉണ്ടാവില്ല. അല്ലാതെ തന്നെ അവർ മറ്റ് അവസരങ്ങളിൽ ഓഫറുകൾ നൽകി വരാറുണ്ട്. എങ്കിലും മലയാളികൾക്ക് ഓണക്കാലമെന്ന് കേട്ടാൽ ഓഫറുകൾ ഇല്ലെങ്കിൽ അത് വല്ലാത്തൊരു വിഷമം തന്നെയായിരിക്കും.
പറഞ്ഞുവന്നത് ആപ്പിളിന്റെ ഓഫറുകളെ കുറിച്ചാണ്. ആപ്പിൾ ശക്തമായി വിപണിയിൽ പിടിമുറുക്കിയതോടെ തിരിച്ചടി നേരിടുന്നത് ആൻഡ്രോയിഡ് മോഡലുകൾക്കാണ്. മുൻപൊക്കെ ഇന്ത്യക്കാരുടെ വിദൂര സ്വപ്‌നങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഐഫോൺ ഇപ്പോൾ ഏവർക്കും ലഭിക്കുന്ന നിലയിൽ ജനകീയമായി മാറിയിരിക്കുകയാണ്. വലിയ വിലയെന്ന് എതിരാളികൾ പരിഹസിക്കുമ്പോഴും കിടിലൻ ഓഫറുകൾ നൽകി ഉപഭോക്താക്കളെ കൂടാരത്തിലേക്ക് എത്തിക്കാൻ ആപ്പിളിന് കഴിയുന്നുണ്ട്.

എന്നാൽ ഇക്കാര്യത്തിൽ പലരും ശ്രദ്ധിക്കാതെ പോവുന്ന ഒരു വസ്‌തുതയുണ്ട്. ആപ്പിൾ നേരിട്ട് നൽകുന്ന ഓഫറുകളേക്കാൾ ഒരുപക്ഷേ ജനങ്ങൾക്ക് പ്രിയം ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്‌സ് കമ്പനികൾ ഇടയ്ക്കിടെ കൊണ്ട് വരുന്ന തത്സമയ ഓഫറുകളാണ്. ശരിക്കും പറഞ്ഞാൽ ഇ കൊമേഴ്‌സ് രംഗത്ത് ഓഫറുകൾ ഇല്ലാതെ നിലനിൽപ്പില്ലെന്ന ഘട്ടം വരെ വന്നെത്തിയിരിക്കുന്നു, അതിന്റെ ഉദാഹരണമാണ് അടുത്ത കാലത്തെ സംഭവവികാസങ്ങൾ.
ആപ്പിളിന്റെ ഐഫോൺ 16 സീരീസിനും കണ്ണ് തള്ളിക്കുന്ന ഓഫറുകളാണ് നിലവിൽ പല കമ്പനികളും നൽകുന്നത്. ഈ സീരീസിലെ ഒട്ടുമിക്ക മോഡലുകളും വലിയ വിൽപ്പന കണക്കുകൾക്ക് സാക്ഷ്യം വഹിക്കുന്ന ഘട്ടത്തിലാണ് ഫ്‌ളിപ്പ്കാർട്ട് തങ്ങളുടെ അടുത്ത അടവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇത്തവണ നേരിട്ടുള്ള ഡിസ്‌കൗണ്ട് വഴിയാണ് ഉപഭോക്താക്കൾക്ക് ഗുണം കിട്ടുകയെന്ന് മാത്രം. അതാണ് അവർ നൽകുന്ന ഓഫർ.
ഐഫോൺ 17 വരാനിരിക്കെ മുൻ മോഡലുകളും മികച്ച വിൽപ്പനയുമായി മുന്നേറുന്നുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഐഫോൺ 16. പഴയ ഐഫോണുകൾ ഉള്ള ആളുകൾക്ക് അപ്ഗ്രേഡ് ചെയ്യാൻ ഇത് തന്നെയാണ് ഏറ്റവും നല്ല അവസരം. നിങ്ങൾക്ക് ഏറ്റവും മികച്ച ഐഫോണുകളിൽ ഒന്നായ ഐഫോൺ 16 പ്രോ സ്വന്തമാക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഇതാണ് ഏറ്റവും നല്ല അവസരം. എന്തൊക്കെയാണ് ഓഫറുകൾ എന്നും എങ്ങനെയാണ് എന്നും അറിയാം.
ഐഫോൺ 16 പ്രോ ഓഫറുകൾ
ഐഫോൺ 16 പ്രോ ഇന്ത്യയിൽ 1,19,900 രൂപയ്ക്ക് ആയിരുന്നു ലോഞ്ച് ചെയ്‌തത്. നിലവിൽ ഫ്ലിപ്പ്കാർട്ടിൽ 1,05,900 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. അതായത് 14,000 രൂപയുടെ ഫ്ലാറ്റ് കിഴിവ്. ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഇഎംഐ, ഇഎംഐ ഇതര ഇടപാടുകൾക്ക് 3000 രൂപ അധിക കിഴിവ് കൂടി ലഭിക്കും. കൂടുതൽ ലാഭിക്കുന്നതിനായി നിങ്ങളുടെ പഴയ ഫോൺ കൈമാറ്റം ചെയ്യാനുള്ള എക്സ്ചേഞ്ച് ഓഫർ കൂടി ലഭിക്കും.
ഐഫോൺ 16 പ്രോ ഫീച്ചറുകൾ
എച്ച്ഡിആർ10, ഡോൾബി വിഷൻ എന്നിവയ്ക്കുള്ള പിന്തുണയുള്ള 6.3 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയാണ് ഈ ഫോണിന്റെ സവിശേഷത. ക്യാമറയുടെ കാര്യത്തിൽ, സ്‌മാർട്ട്‌ഫോണിന്റെ പിന്നിൽ ട്രിപ്പിൾ ക്യാമറ സജ്ജീകരണമുണ്ട്, അതിൽ 48എംപി പ്രൈമറി സെൻസർ, 12എംപി പെരിസ്‌കോപ്പ് ടെലിഫോട്ടോ ഷൂട്ടർ, 48എംപി അൾട്രാവൈഡ് ലെൻസ് എന്നിവ ഉൾപ്പെടുന്നു. 12MP ഫ്രണ്ട് ക്യാമറ സെൽഫികളും വീഡിയോ കോളുകളും കൈകാര്യം ചെയ്യുന്നു.












Click it and Unblock the Notifications