ആപ്പിളിന്റെ ഓരോ ലീലാവിലാസങ്ങൾ!! ഐഫോൺ 16 പ്രോയുടെ ഡിസ്‌കൗണ്ട് കേട്ടാൽ ഞെട്ടും, വില എത്ര?
അന്താരാഷ്ട്ര വിപണിയിൽ മാത്രമല്ല ഇന്ത്യയിലും ഐഫോൺ ശക്തമായി പിടിമുറുക്കുകയാണ്. ഇന്ത്യക്കാരുടെ, അതിൽ തന്നെ പ്രത്യേകിച്ച് യുവാക്കളുടെ ആഡംബരത്തിന്റെ പ്രതീകമായി ആപ്പിൾ നിർമ്മിക്കുന്ന ഐഫോണുകൾ മാറി കഴിഞ്ഞു. എന്നാൽ പണ്ടൊക്കെ ഇത്തരം ഫോണുകളുടെ ലഭ്യതയ്ക്ക് തടസങ്ങൾ ഏറെയുണ്ടായിരുന്നു. അതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് അതിന് ഈടാക്കുന്ന വമ്പൻ വിലതന്നെയായിരുന്നു.
ഐഫോൺ മോഡലുകൾ ഒക്കെ സാധാരണക്കാർക്ക് അന്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്നതൊക്കെ മാറി. ഏതൊരാൾക്കും ഇത്തരം ഫോണുകൾ സ്വന്തമാക്കാനുള്ള അവസരമുണ്ട് എന്നതാണ് പ്രധാന കാര്യം. ആപ്പിൾ വിലയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾക്ക് അപ്പുറം ഇന്നത്തെ കാലത്തെ ഇഎംഐ പോലെയുള്ള സംവിധാനങ്ങളും അതിനൊരു വലിയ കാരണമായി വിലയിരുത്തുന്നുണ്ട്.

ഇപ്പോൾ എല്ലാ ഫോണുകൾക്കും പൊതുവെ വില കുറവാണ് എന്നതും നിങ്ങൾക്ക് നോക്കിയാൽ മനസിലാവും. എങ്കിലും ആപ്പിളിന്റെ ജനപ്രീതിക്ക് ഒരു ഇടിവും സംഭവിച്ചിട്ടില്ല. അവരുടെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 17 വരാനിരിക്കുന്നതിന് മുന്നോടിയായി മുൻ മോഡലുകളിൽ പലതിന്റെയും വിലയിൽ കമ്പനിയും ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും വലിയ കുറവ് വരുത്തിയിട്ടുണ്ട്.
അതിൽ പ്രധാനപ്പെട്ട ഒരു ഓഫർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് നിലവിൽ ആപ്പിളിന്റെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് മോഡൽ എന്ന വിശേഷണം പേറുന്ന ഐഫോൺ 16 തന്നെയായിരിക്കും. അതിലെ ഏറ്റവും മികച്ച രണ്ടാമത്തെ മോഡലായ ഐഫോൺ 16 പ്രോ മോഡലിന് വലിയ വിലക്കുറവാണ് നിലവിൽ ലഭ്യമായിരിക്കുന്നത്.
ഐഫോൺ 16 പ്രോ ഡിസ്‌കൗണ്ട്
സ്ലീക്ക് നാച്ചുറൽ ടൈറ്റാനിയം ഫിനിഷിൽ 128 ജിബി ഇന്റേണൽ സ്‌റ്റോറേജ് ഉൾക്കൊള്ളുന്ന ഐഫോൺ 16 പ്രോ, നിലവിൽ 7 ശതമാനം കിഴിവിന് ശേഷം 1,11,900 രൂപയ്ക്ക് ആമസോണിൽ വാങ്ങാൻ കിട്ടും. എന്നാൽ അതുകൊണ്ട് മാത്രം ഈ മോഡലിന്റെ വില നിൽക്കില്ല. ആമസോണിന്റെ ട്രേഡ്-ഇൻ പ്രോഗ്രാം ഈ പ്രീമിയം ഉപകരണം യോഗ്യരാവർക്ക് കൂടുതൽ താങ്ങാനാവുന്ന വില ഉറപ്പാക്കുന്നു.
ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്‌ത് 52,250 രൂപ വരെ ലാഭിക്കാം. എക്സ്ചേഞ്ച് മൂല്യം ഫോണിന്റെ മോഡൽ, ബ്രാൻഡ്, സ്‌റ്റോറേജ്, നിലവിലെ അവസ്ഥ എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഫോണിന് കാര്യമായ കേടുപാടുകൾ ഉണ്ടാകാതിരിക്കുക, ബോഡി കേടുപാടുകൾ അല്ലെങ്കിൽ സ്ക്രീൻ കേടുപാടുകൾ എന്നിവ ഇല്ലാതിരിക്കുക എന്നിവയാണ് നിബന്ധനകൾ. 52,250 രൂപയുടെ എക്സ്ചേഞ്ച് വില ഐഫോൺ 16 പ്രോയുടെ വില 59,650 രൂപയായി ഫലപ്രദമായി കുറയ്ക്കുന്നു.
അതുകൊണ്ടൊന്നും തീരുന്നില്ല ഓഫർ വിശേഷം. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 7495 രൂപയുടെ അധിക കിഴിവ് കൂടി സ്വന്തമാക്കാനുള്ള അവസരമുണ്ട്. ഇതോടെ അന്തിമ വില 52,155 രൂപയായി കുറയും. മുൻ ഐഫോൺ മോഡലുകൾ കൈവശമുള്ള ഉപഭോക്താക്കൾക്ക് മികച്ച അവസരമാണ് ഇത്.
ഐഫോൺ 16 പ്രോ: സവിശേഷതകൾ
ഐഫോൺ 16 പ്രോയ്ക്ക് 6.3 ഇഞ്ച് ഡിസ്‌പ്ലേയുണ്ട്. അഡ്വാൻസ്ഡ് എ18 പ്രോ ചിപ്‌സെറ്റ് നൽകുന്ന ഐഫോൺ 16 പ്രോ മോഡലുകളിൽ രണ്ടാം തലമുറ 3 എൻഎം ട്രാൻസിസ്‌റ്ററുകൾ ഉണ്ട്. കൂടാതെ മൂന്ന് ക്യാമറകൾ വരുന്ന സംവിധാനമാണ് ഇതിലുള്ളത്. ട്രിപ്പിൾ റിയർ ക്യാമറ സിസ്‌റ്റത്തിന് കാര്യമായ അപ്‌ഗ്രേഡുകൾ ലഭിച്ചു. അതിൽ 48 എംപി, 48 എംപി അൾട്രാ വൈഡ്, 12 എംപി ക്യാമറകൾ പിന്നിലും 12 എംപി ക്യാമറ മുന്നിലുമുണ്ട്.












Click it and Unblock the Notifications