ആപ്പിളിന് ഇതെന്ത് പറ്റി? ഐഫോൺ 16 പ്രോ 52,930 രൂപയ്ക്ക് വാങ്ങാമെന്നല്ലേ ആ കേട്ടത്, പക്ഷേ എല്ലാവർക്കും കിട്ടില്ല
സ്‍മാർട്ട്ഫോൺ വിപണിയെ ആവേശക്കടലിൽ ആഴ്ത്തിക്കൊണ്ടാണ് കഴിഞ്ഞ മാസം തുടക്കത്തിൽ തന്നെ ആപ്പിൾ തങ്ങളുടെ പുതിയ ഫ്ലാഗ്ഷിപ്പ് വണ്ടറായ ഐഫോൺ 16 സീരീസ് വിപണിയിൽ അവതരിപ്പിച്ചത്. ഏതാണ്ട് ഒരു വർഷത്തെ കാത്തിരിപ്പിന് ഒടുവിൽ വിപണിയിൽ എത്തിയ ഈ മോഡലിനെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ വരവേറ്റത്. ഇപ്പോഴിതാ ഫോൺ എത്തി ഒരു മാസം പിന്നിട്ടപ്പോഴേക്കും വിൽപ്പന കുതിച്ചു കയറുകയാണ്.
അതിനിടെ എല്ലാവരും തിരയുന്നൊരു കാര്യം ഈ സീരീസിലെ ഫോണുകൾക്ക് എന്തെങ്കിലും തരത്തിലുള്ള ഓഫറുകൾ ലഭ്യമാണോ എന്നതാണ്. നാല് മോഡലുകൾ ഉള്ള ഐഫോൺ 16 സീരീസ് ആമസോൺ, ഫ്ലിപ്‌കാർട്ട് എന്ന് വേണ്ട ഒട്ടുമിക്ക ഇ കൊമേഴ്‌സ് സൈറ്റുകളിലും കാര്യമായ വിൽപ്പന തന്നെയാണ് കാഴ്‌ച വയ്ക്കുന്നത്. അതിനിടെ ദീപാവലി ഉൾപ്പെടെയുള്ള ഉത്സവകാലം കൂടി എത്തുന്നതോടെയാണ് കൂടുതൽ ഉപഭോക്താക്കൾ ഓഫറുകൾ തേടി എത്തുന്നത്.

അങ്ങനെയുള്ളവർക്ക് പറ്റിയൊരു ഓഫറുണ്ട് ആമസോണിൽ. പ്രധാനമായും ബേസ് വേരിയന്റുകളിൽ തൽപ്പരല്ലാത്ത, പ്രീമിയം സെഗ്‌മെന്റിലേക്ക് കാലെടുത്ത് വയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഗുണകരമാവുന്ന ഓഫറുകളാണ് ആമസോൺ മുന്നോട്ട് വച്ചിരിക്കുന്നത്. നിങ്ങൾക്ക് ഏറ്റവും പുതിയ ഐഫോൺ 16 പ്രോ കുറഞ്ഞ വിലയിൽ അതും ആമസോൺ പ്രൊട്ടക്ഷനോട് കൂടി സ്വന്തമാക്കാനുള്ള അവസരമാണ് ഈ ഉത്സവകാലത്തുള്ളത്.
ഐഫോൺ 16 പ്രോ: ആമസോണിൽ കിടിലൻ ഓഫർ
ഉയർന്ന നിലവാരമുള്ള ഐഫോൺ 16 പ്രോ, പ്രോ മാക്‌സ് മോഡലുകൾക്ക് ഒരു ലക്ഷത്തിൽ കൂടുതലാണ് വിലയെന്ന് എല്ലാവർക്കും അറിയാമായിരിക്കും. അതിൽ തന്നെ പ്രോ മോഡലിന് നിലവിൽ ഇന്ത്യയിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്ന വില 1,19,900 രൂപയാണ്. എന്നാൽ ഇതിന്റെ പകുതിയിൽ താഴെ വിലയ്ക്ക് നിങ്ങൾക്ക് ഫോൺ സ്വാന്തമാക്കാനുള്ള അവസരമാണ് ഇപ്പോൾ ലഭ്യമാവുന്നത്. എന്നാൽ ചില നിബന്ധനകൾക്ക് വിധേയമാണ് എന്ന് മാത്രം.
എല്ലാവർക്കും ഈ ഓഫർ ഉപയോഗപ്പെടുത്താനും കഴിയില്ല. കാരണം ഇതൊരു എക്സ്ചേഞ്ച് ഓഫറാണ്. അതായത് നിങ്ങളുടെ കൈവശമുള്ള മുൻ ഐഫോൺ മോഡൽ നൽകി കൊണ്ട് വേണം പുതിയ ഫോൺ സ്വാന്തമാക്കാൻ. ഇതിനായി ഐഫോൺ 15 പ്രോ കൊടുത്താൽ നിങ്ങൾക്ക് ഏതാണ്ട് 60,600 രൂപ വരെ ലാഭിക്കാം എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ ഫോണിന്റെ പ്രവർത്തന ക്ഷമത ഉൾപ്പെടെ കണക്കിലെടുത്താവും അന്തിമ തീരുമാനം.
പരമാവധി വില കിട്ടിയാൽ ഐഫോൺ 16 പ്രോ പിന്നെ നിങ്ങൾക്ക് വെറും 59,300 രൂപ എന്ന നിലയിലേക്ക് കുറയും. ഇതിന് പുറമേ വേറെയും ചില ഓഫറുകൾ കമ്പനി നൽകുന്നുണ്ട്. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 6,370 രൂപ വരെയുള്ള അധിക കിഴിവ് ലഭിക്കാൻ അർഹതയുണ്ട്. ഇതോടെ ഐഫോൺ 16 പ്രോയുടെ വില 52,930 രൂപയായി നിങ്ങൾക്ക് കുറയ്ക്കാൻ കഴിയും.
ഐഫോൺ 16 പ്രോ: ഫീച്ചറുകൾ
ആപ്പിൾ ഐഫോൺ 16 പ്രോയുടെ സവിശേഷത 6.3 ഇഞ്ച് ഡിസ്‌പ്ലേയാണ്. ഇത് മികച്ച ദൃശ്യാനുഭവം നൽകാൻ സഹായിക്കുന്നു. ബ്ലാക്ക് ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, പുതിയ ഡെസേർട്ട് ടൈറ്റാനിയം ഫിനിഷ് എന്നീ നിറങ്ങളിൽ പ്രോ സീരീസ് ലഭ്യമാണ്. എ18 പ്രോ ചിപ്‌സെറ്റാണ് മോഡലിന് ആപ്പിൾ നൽകിയിരിക്കുന്നത്. ക്യാമറയിൽ ഉൾപ്പെടെ കാര്യമായ മാറ്റം വരുത്തിക്കൊണ്ടാണ് ആപ്പിൾ ഈ ഫോൺ അവതരിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications