ആപ്പിൾ ഒരു ഒന്നൊന്നര മുതൽ തന്നെ; ഐഫോൺ 16 പ്രോയും 16 പ്രോ മാക്‌സും കുറഞ്ഞ വിലയിലോ! എവിടെ?
ആപ്പിൾ വീണ്ടും അടുത്ത ,ലോഞ്ചിന് ഒരുങ്ങുകയാണ്. ആഗോള തലത്തിൽ അവരുടെ ഏറ്റവും പുതിയ മോഡൽ വരാനിരിക്കെ എല്ലാം കൊണ്ടും ആപ്പിൾ ആരാധകർ തികഞ്ഞ പ്രതീക്ഷയിലാണ്. കഴിഞ്ഞ കാലങ്ങളിൽ ആ പ്രതീക്ഷ എല്ലാം നിറവേറ്റിയാണ് അവർ മുന്നോട്ട് പോയിരുന്നതെന്ന് നിങ്ങൾക്ക് തന്നെ അറിയാവുന്ന കാര്യമാണ്. അങ്ങനെയുള്ള ആപ്പിളിനെ സംബന്ധിച്ച് പുതിയ മോഡൽ വരുമ്പോൾ എല്ലാവരും പ്രതീക്ഷ വയ്ക്കുക എന്നത് സ്വാഭാവികമായ ഒരു കാര്യം മാത്രമാണ്.
എന്നാൽ പുതിയ ആപ്പിൾ ഐഫോൺ 17നെ കുറിച്ചുള്ള അഭ്യൂഹങ്ങൾ നാട് മുഴുവൻ പരക്കുകയാണ് കാട്ടുതീ പോലെ. ഉള്ളതും ഇല്ലാത്തതും ഒപ്പം ഭാവനയും ഒക്കെ ചേർത്തുകൊണ്ടാണ് ആളുകൾ ഓരോന്നും പടച്ചുവിടുന്നതെന്ന് നമുക്ക് തോന്നും. അടുത്തകാലത്ത് തന്നെ പുറത്തിറങ്ങിയ മോഡലുകളിൽ, അതിപ്പോൾ ഏത് കമ്പനിയുടേത് ആയാലും ഇത്തരത്തിൽ ആപ്പിളിന്റെ ഫോണുകൾ പോലെ വിജയിച്ചവ വളരെ കുറവാണെന്ന് നമുക്ക് കാണാം.

ഇത്രയൊക്കെ ആണെങ്കിലും പുതിയ മോഡൽ വരുന്നുണ്ടെങ്കിലും കമ്പനിയുടെ പഴയ മോഡലുകൾക്ക് ഇപ്പോഴും ആളുകൾ ക്യൂ നിൽക്കുകയാണ്. ഇനി അതൊക്കെ മോഡലുകൾ വന്നാലും പോയാലും പണ്ടത്തെ മോഡലുകളോട് അവർക്ക് ഉള്ള ഇഷ്‌ടം ഒരിക്കലും ഇല്ലാതാവില്ല. അതിന് ഉത്തമ ഉദാഹരണമാണ് ആപ്പിൾ ഐഫോൺ 16 മോഡലുകൾ. വിപണിയിൽ എത്തിയിട്ട് ഒരു വർഷത്തോട് അടുക്കുമ്പോഴും ഇതിന്റെ പ്രസക്തി ഒട്ടും ചോർന്നിട്ടില്ല.
ഇപ്പോഴിതാ മോഡലിനെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനായി വിലയിൽ കുറവ് വരുത്തിയിരിക്കുകയാണ് കമ്പനി. അതിലെ രണ്ട് സുപ്രധാന മോഡലുകളായ, ഹൈ വേരിയന്റുകളായ ആപ്പിൾ ഐഫോൺ 16 പ്രോ, ആപ്പിൾ ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയാണ് ഇതിൽ ഓഫറുകൾ ലഭ്യമായിരിക്കുന്നത്.
ആപ്പിൾ ഐഫോൺ 16 ഓഫറുകൾ ഇങ്ങനെ
128 ജിബി ബേസ് മോഡലിന് സാധാരണയായി 1,19,900 വിലയുള്ള ഐഫോൺ 16 പ്രോ ഇപ്പോൾ ഇ കൊമേഴ്‌സ് സ്ഥാപനത്തിൽ വെറും 1,09,900 രൂപയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. അതായത് ഈ മോഡലിൽ എട്ട് ശതമാനം കിഴിവ് ലഭിക്കുമെന്ന് അർത്ഥം. 256 ജിബി വേരിയന്റിന് 1,29,900 ൽ നിന്ന് 1,22,900 ആയും കുറഞ്ഞു, അതിൽ അഞ്ച് ശതമാനം വിലക്കുറവും ലഭ്യമാവും.
ഐഫോൺ 16 പ്രോ മാക്‌സിനും സമാനമായ വിലക്കുറവ് ലഭ്യമാണ്. 256 ജിബി മോഡലിന് നിലവിൽ 1,32,900 ആണ് വില, യഥാർത്ഥ വിലയായ 1,44,900 ൽ നിന്ന് വളരെ താഴെ. ഉയർന്ന ശേഷിയുള്ള പതിപ്പുകളും ഡീലിന്റെ ഭാഗമാണ് എന്നത് മറ്റൊരു സവിശേഷത: 512 ജിബി, 1 ടിബി വേരിയന്റുകൾ ഇപ്പോൾ യഥാക്രമം 1,57,900നും 1,77,900 രൂപയ്ക്കും ലഭ്യമാണ്, ഇവയ്ക്ക് നേരത്തെ 1,64,900വും 1,84,900 രൂപയും ആയിരുന്നു വില ഉണ്ടായിരുന്നത്.
കൂടുതൽ ഡിസ്‌കൗണ്ടുകൾ
പഴയ സ്‌മാർട്ട്‌ഫോണുകൾ വാങ്ങുമ്പോൾ 48,150 വരെ എക്‌സ്‌ചേഞ്ച് ഡിസ്‌കൗണ്ട് ഇ-കൊമേഴ്‌സ് ഭീമൻ വാഗ്‌ദാനം ചെയ്യുന്നുണ്ട് എന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്ന്. യഥാർത്ഥ എക്‌സ്‌ചേഞ്ച് മൂല്യം മോഡൽ, അവസ്ഥ, സ്ഥലം അടിസ്ഥാനമാക്കിയുള്ള ലഭ്യത എന്നിവയെ ആയിരിക്കും ഇത് ആശ്രയിക്കുക, താഴ്ന്ന വേരിയന്റുകൾക്ക് പോലും നല്ല വിലയാണ് കമ്പനി മടക്കി നൽകുന്നത്.
വിലക്കുറവുകൾക്ക് പുറമേ, ബാങ്കുമായി ബന്ധപ്പെട്ട നിരവധി പ്രമോഷനുകളും ഇടപാടിനെ കൂടുതൽ മികച്ചതാക്കുന്നു. ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന വാങ്ങലുകൾക്ക് അധികമായി അഞ്ച് ശതമാനം കിഴിവ് ലഭിക്കും, പരമാവധി 4000 വരെ ലഭിക്കുമെന്നതാണ് ഗുണം.












Click it and Unblock the Notifications