പുതിയവൻ വന്നാലും താരം പഴയവൻ തന്നെ; ഐഫോൺ 16 പ്രോ മാക്‌സിന് ഫ്ലിപ്‌കാർട്ടിൽ വൻ ഡിസ്‌കൗണ്ട്, വില എത്ര?
ഏറ്റവും പുതിയ ആപ്പിൾ ഐഫോൺ 17 മോഡൽ ലോകമെമ്പാടും അവതരിപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ ഒരു വർഷമായി കാത്തിരിക്കുന്ന ആപ്പിൾ പ്രേമികളുടെ മനം കവരുന്ന ഒട്ടേറെ ഫീച്ചറുകളും പ്രത്യേകതകളും ഒക്കെയായാണ് ഈ മോഡൽ വന്നിരിക്കുന്നത്. അതും ഏറ്റവും മെലിഞ്ഞ ഐഫോൺ എന്ന ഖ്യാതിയും ഈ സീരീസിലെ ഒരു ഫോണിനാണ്. മുൻ വർഷങ്ങളിലേത് പോലെ തന്നെ ഇക്കുറിയും സെപ്റ്റംബർ രണ്ടാം വാരത്തോടെയാണ് ഫോൺ അവതരിപ്പിച്ചത്.
വിപണിയിൽ വലിയ രീതിയിൽ ഈ ഫോൺ ശ്രദ്ധ നേടുകയാണ്. ഇതിന്റെ വിൽപ്പനയും വിതരണവും ഒന്നും ഇതുവരെ തുടങ്ങിയിട്ടില്ലെങ്കിലും ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഒന്നടങ്കം ഇതിനെ നോക്കി കാണുന്നത്. അടുത്ത കാലത്ത് ഇറങ്ങിയ മറ്റേത് സ്‍മാർട്ട്ഫോണിനെയും കവച്ചു വയ്ക്കുന്ന പ്രകടനം ഈ ഫോൺ നടത്തുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. അത് തന്നെയാണ് മുൻ മോഡലുകളുടെ സ്വീകാര്യത വ്യക്തമാകുന്നത്.

എന്തെന്നാൽ വിവിധ ഇ കൊമേഴ്‌സ് കമ്പനികളുടെ വാർഷിക വിൽപ്പന മേള നടക്കാനിരിക്കുകയാണ്. അത്തരത്തിൽ വില ഗണ്യമായി കുറയുന്നവയുടെ കൂട്ടത്തിൽ ആപ്പിളിന്റെ ഫോണുകളും ഏറെയുണ്ട്. എന്തായാലും പുതിയ മോഡൽ ഉടൻ തന്നെ വിൽപ്പന ആരംഭിക്കുന്ന സാഹചര്യത്തിൽ ആപ്പിളിന്റെ പഴയ മോഡലുകൾ വിൽക്കാ ചരക്കായി കെട്ടിക്കിടക്കുമെന്ന ഭയമൊന്നും ഒരാൾക്കും ഉണ്ടാവില്ല. കാരണം അതാണ് ആപ്പിളിന്റെ ശേഷി.
പറഞ്ഞുവന്നത് ആപ്പിളിന്റെ ഒരു മുൻ മോഡലിന് ഇപ്പോൾ ലഭിക്കുന്ന വലിയൊരു ഓഫറിനെ കുറിച്ചാണ്. ഏതൊക്കെ മോഡലുകൾ പുതുതായി വന്നാലും ആപ്പിളിന്റെ എല്ലാ ഫോണുകൾക്കും എന്നും ആവശ്യത്തിന് വിൽപ്പന കിട്ടും. അത്തരത്തിൽ ഏറ്റവും വലിയ ജനപ്രീതി ഉള്ള ആപ്പിളിന്റെ ഫോണുകളിൽ ഒന്നായ ആപ്പിൾ ഐഫോൺ 16 പ്രോ മാക്‌സിന് ഒരു ഒന്നൊന്നര ഓഫറാണ് ലഭിച്ചിരിക്കുന്നത്. അതും ഫ്‌ളിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വഴി.
സെപ്റ്റംബർ 23ന് ആരംഭിക്കുന്ന വരാനിരിക്കുന്ന ബിഗ് ബില്യൺ ഡേയ്‌സ് സെയിലിൽ ഐഫോണുകൾക്കുള്ള ഏറ്റവും വലിയ ഡീലുകൾ ഫ്ലിപ്പ്കാർട്ട് ഇന്നലെയാണ് പ്രഖ്യാപിച്ചത്. ഇ-കൊമേഴ്‌സ് ഭീമൻ ഐഫോൺ 14 ഉൾപ്പെടെയുള്ള മുൻനിര മോഡലുകൾക്ക് കിടിലം ഓ=വിലക്കുറവും ഓഫറുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതിൽ ഐഫോൺ 16 സീരീസും ഉണ്ട്.
ഐഫോൺ ഓഫറുകൾ ഇങ്ങനെ
ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പന സമയത്ത്, ഉപഭോക്താക്കൾക്ക് ഐഫോൺ 16 പ്രോയും ഐഫോൺ 16 പ്രോ മാക്‌സും യഥാക്രമം 69,999 രൂപയ്ക്കും 89,999 രൂപയ്ക്കും വാങ്ങാൻ കഴിയും. തിരഞ്ഞെടുത്ത ബാങ്കുകളുടെ ക്രെഡിറ്റ് കാർഡ് ഇടപാടുകൾക്ക് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം വാഗ്‌ദാനം ചെയ്യുന്ന 5000 രൂപ കിഴിവും ഈ വിലകളിൽ ഉൾപ്പെടുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഐഫോൺ 16 പ്രോയുടെ ഇന്ത്യയിലെ വില 128 ജിബി ബേസ് വേരിയന്റിന് 1,19,900 രൂപ മുതലാണ് ആരംഭിച്ചത്. അതേസമയം, 256 ജിബി, 512 ജിബി, 1 ടിബി ഓപ്ഷനുകൾക്ക് യഥാക്രമം 1,29,990 രൂപ, 1,49,900 രൂപ, 1,69,900 രൂപ എന്നിങ്ങനെയായിരുന്നു വില. ഡെസേർട്ട് ടൈറ്റാനിയം, നാച്ചുറൽ ടൈറ്റാനിയം, വൈറ്റ് ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റാനിയം എന്നീ ഷേഡുകളിലാണ് ഇത് വാഗ്ദാനം ചെയ്‌തത്.
മറുവശത്ത്, ഐഫോൺ 16 പ്രോ മാക്‌സിന്റെ അടിസ്ഥാന 256 ജിബി മോഡലിന് ലോഞ്ച് ചെയ്യുമ്പോൾ ഇന്ത്യയിൽ 1,44,900 രൂപയായിരുന്നു വില. അതിൽ നിന്നൊക്കെ ഗണ്യമായ കുറവാണ് ഇ കൊമേഴ്‌സ് സ്ഥാപനം വരുത്തിയിരിക്കുന്നത്. ഇതിലൂടെ ഐഫോൺ 17 ലോഞ്ച് നടന്ന ശേഷമുള്ള ഏറ്റവും കുറഞ്ഞ വിലയിൽ മുൻ മോഡലുകൾ ഉപഭോക്താക്കൾക്ക് സ്വന്തമാക്കാൻ സാധിക്കും.












Click it and Unblock the Notifications