എന്റെ പൊന്ന് ആപ്പിളേ.. ഇതൊക്കെയാണ് ഓഫർ! ഐഫോൺ 16 പ്രോ മാക്‌സ് വമ്പൻ ഡിസ്‌കൗണ്ടിൽ കിട്ടും, വില?
ഇന്ത്യൻ വിപണിയിൽ അടുത്തകാലത്തായി വലിയ ജനപ്രീതിയാണ് ആപ്പിൾ ഐഫോണുകൾക്ക് ലഭിച്ചു വരുന്നത്. ഒരുപരിധിവരെ ഇവിടെ ആൻഡ്രോയിഡ് ഫോണുകൾക്ക് തന്നെയായിരുന്നു പ്രധാന മാർക്കറ്റ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് ആ സാഹചര്യങ്ങൾ ഒക്കെയും മാറി മറിഞ്ഞു. ആപ്പിൾ എല്ലാവർക്കും വലിയൊരു എതിരാളി ആയി ഉയർന്നുവരുന്ന സാഹചര്യമാണ് കാണുന്നത്. മാത്രമല്ല ആപ്പിൾ മോഡലുകൾ ഇവിടെ കൂടുതൽ ജനകീയമാവുകയും ചെയ്യുകയാണ്.
മുൻപ് റോയൽ എൻഫീൽഡ് ബൈക്കുകൾക്ക് ഉണ്ടായിരുന്നത് പോലെ, വിപണിയിൽ അധികം ഇറങ്ങിയിട്ടില്ലാത്തതിനാൽ ആപ്പിൾ ഫോണുകളോട് എല്ലാവർക്കും ഒരു ജിജ്ഞാസ ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കാലത്ത് ഐഫോണിന്റെ ഏത് മോഡലുകളും ആർക്കും വാങ്ങാൻ സാധിക്കും. ഇഎംഐ, എക്സ്ചേഞ്ച് ഓഫറുകൾ എന്നിവ തന്നെയാണ് അതിന് പ്രധാന കാരണമായി വിലയിരുത്തുന്നത്.

എന്നാൽ അതുമാത്രമല്ല അതിനുള്ള കാരണം എന്നത് വ്യക്തമാണ്. എന്തെന്നാൽ ഐഫോൺ മോഡലുകൾ അത്രയും കുറഞ്ഞ വിലയിലും ഡിസ്‌കൗണ്ട് ഓഫറുകളിലുമാണ് കമ്പനികൾ നൽകി കൊണ്ടിരിക്കുന്നത്. അതിനാൽ തന്നെ ഇക്കാര്യത്തിൽ അവർക്ക് വലിയ തടസങ്ങൾ ഇല്ലെന്നതാണ് പ്രധാന വിഷയം. വില ഇന്നത്തെ കാലത്ത് ഉപഭോക്താക്കൾ ഒരു പ്രശ്‌നമായി കാണുന്നുമില്ല താനും.
ഐഫോൺ എന്നത് പലപ്പോഴും ഒരു അഭിമാന ചിഹ്നമായി മാറുന്ന സാഹചര്യത്തിൽ എല്ലാം കൊണ്ടും അവർ വാങ്ങാൻ സജ്ജരാണ്. നിലവിൽ ആപ്പിളിന്റെ ഐഫോൺ മോഡലുകളിൽ ഏത് എടുത്താലും അതിന് ആവശ്യക്കാർ ഏറെയുണ്ടാവും. അതിപ്പോൾ രണ്ടോ മൂന്നോ വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഐഫോൺ മോഡലുകൾക്ക് പോലും വാങ്ങാൻ ആളുണ്ട്.
അടുത്ത് തന്നെ ആപ്പിളിന്റെ ഐഫോൺ 17 സീരീസ് വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അവരുടെ സ്ഥിരം ലോഞ്ച് ടൈംലൈൻ ആയ സെപ്റ്റംബറിൽ തന്നെയാവും ഇക്കുറിയും ഐഫോൺ പുതിയ മോഡൽ എത്തുക. ഇതിന് മുന്നോടിയായി തന്നെ ഈ ഫ്ലാഗ്ഷിപ്പ് മോഡലിനെ കുറിച്ചുള്ള ചർച്ചകൾ സജീമായി ഓൺലൈനിൽ നടക്കുന്നുണ്ട്.
എങ്കിലും ഇക്കൂട്ടത്തിൽ കൊമ്പനായ ഐഫോൺ 16 സീരീസ് എന്ന് കേട്ടാൽ ഇപ്പോഴും ആരായാലും ഒന്ന് നോക്കിപ്പോകും. കാരണം അത്രയധികം ആരാധകർ ഉണ്ട് ഈ മോഡലിനും സീരീസിലെ ഫോണിനും. അതിൽ തന്നെ ഐഫോൺ 16 പ്രോ മാക്‌സ് ആണ് എന്നറിഞ്ഞാൽ ആരായാലും ഒന്ന് വാങ്ങാൻ തീരുമാനിച്ചുപോവും.
ഈ ഫോണിന് ഇപ്പോഴിതാ വമ്പൻ ഓഫറാണ് ലഭ്യമായിരിക്കുന്നത്. അതായത് നിലവിൽ ഐഫോണിന്റെ ഏറ്റവും മുന്തിയ വേരിയന്റ് കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരമാണ് ഇ കൊമേഴ്‌സ് സ്ഥാപനമായി ഫ്ലിപ്‌കാർട്ട് ഒരുക്കുന്നത്. എന്താണ് ഈ ഫോണിന് ലഭ്യമായ ഓഫർ എന്നും എത്രയാണ് അന്തിമ വിലയെന്നുമുള്ള പൂർണവിവരങ്ങൾ അറിയാം.
ഐഫോൺ 16 പ്രോ മാക്‌സ്: ഓഫറുകൾ ഇങ്ങനെ
ഐഫോണിന്റെ പ്രീമിയം ഓപ്ഷനുകൾ തേടുന്നവർക്ക്, ഐഫോൺ 16 പ്രോയും പ്രോ മാക്‌സും യഥാക്രമം 1,19,900 രൂപയ്ക്കും 1,44,900 രൂപയ്ക്കും വിപണിയിൽ ലഭ്യമാണ്. എങ്കിലും ഫ്ലിപ്‌കാർട്ടിന്റെ ട്രേഡ്-ഇൻ പ്രോഗ്രാമാണ് ഇപ്പോൾ എല്ലാവരെയും ആകർഷിക്കുന്ന കാര്യങ്ങളിൽ ഒന്ന്. ഇത് ഏറ്റവും പുതിയ ഐഫോൺ മോഡലുകൾക്കായി പഴയ ഉപകരണങ്ങൾ കൈമാറ്റം ചെയ്യുമ്പോൾ ഗണ്യമായ ലാഭം ഉപഭോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്നതാണ്.
256 ജിബി സ്‌റ്റോറേജും സ്ലീക്ക് ബ്ലാക്ക് ടൈറ്റാനിയം ഫിനിഷും ഉള്ള ഐഫോൺ 16 പ്രോ മാക്‌സ് ഇപ്പോൾ ഫ്ലിപ്‌കാർട്ടിൽ 1,32,900 രൂപ എന്ന കിഴിവ് വിലയിൽ ലഭ്യമാണ്. എന്നിരുന്നാലും, ഫ്ലിപ്‌കാർട്ടിന്റെ ട്രേഡ്-ഇൻ പ്രോഗ്രാമിലൂടെ ഉപഭോക്താക്കൾക്ക് ഈ പ്രീമിയം ഉപകരണം കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കാനുള്ള അവസരവും കമ്പനി ഒരുക്കിയിട്ടുണ്ട്.
മികച്ച നിലയിൽ പ്രവർത്തിക്കുന്ന, തകരാറുകൾ ഒന്നുമില്ലാത്ത ഒരു ഐഫോൺ 15 പ്രോ കൈമാറ്റം ചെയ്യുന്നതിലൂടെ, 16 പ്രോ മാക്‌സ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 45,900 രൂപയുടെ ഗണ്യമായ കിഴിവ് ആസ്വദിക്കാനാകും. ഈ ശ്രദ്ധേയമായ കിഴിവ് ഐഫോൺ 16 പ്രോ മാക്‌സിന്റെ വില വെറും 87,000 രൂപയായി കുറയ്ക്കുന്നു എന്നതും മറക്കരുത്.












Click it and Unblock the Notifications