Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഇനി എക്സ്പെൻസീവ് അല്ല; ഐഫോൺ 16 പ്രോ മാക്‌സിന് വമ്പൻ വിലക്കുറവ്! 14,000 രൂപയുടെ ലാഭം?

ആപ്പിൾ തങ്ങളുടെ ഫോണുകൾക്ക് വളരെയധികം ഓഫറുകളാണ് നിലവിൽ നൽകി വരുന്നത്. അതിന്റെ പ്രധാന കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തുന്നുണ്ട് എന്നത് തന്നെയാണ്. അവയുടെ കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ഉൾപ്പെട്ടതാണ്. അതിന് പുറമേ കമ്പനിയുടെ ബ്രാൻഡ് വാല്യൂ കൂടി ഇതിനെ സ്വാധീനിക്കുന്നു.

കമ്പനിയുടെ സകല പ്രൗഢിയും എടുത്തുകാണിക്കുന്ന ആപ്പിളിന്റെ മുൻ മോഡലുകൾ വിപണിയിൽ എത്തിയിട്ട് ഒരു വർഷമേ ആയിട്ടുള്ളൂ. ഐഫോൺ 16 സീരീസിലെ ഫോണുകളായിരുന്നു അത്. പുതിയ മോഡൽ വില്പന തുടങ്ങി ദിവസങ്ങൾ മാത്രം ആയപ്പോൾ പഴയ ഫോണുകളുടെ വിൽപ്പന പൊടിപൊടിക്കുകയാണ്. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാർ. കൂടാതെ ഉത്സവ കാല ഓഫറിൽ ഫോണുകൾക്ക് വമ്പൻ ഡിസ്‌കൗണ്ടും ഉണ്ട്.

iphone16promaxdiscount

ആപ്പിളിന്റെ കരുത്തുറ്റ മോഡലായ ഐഫോൺ 16 സീരീസിന് ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ കമ്പനി നൽകി വരുന്നുണ്ട്. പുതിയ 17 സീരീസ് വന്നെങ്കിലും രണ്ടാംതരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ സൂചിപ്പിക്കുന്നു. ഈ സീരിസിലെ തന്നെ ഏറ്റവും നല്ല മോഡലായ ഐഫോൺ 16 പ്രോ മാക്‌സിന് കിടിലൻ ഓഫറാണ് നിലവിലുള്ളത്.

നേരത്തെ ഫ്ലിപ്‌കാർട്ട് നടത്തിയ ബിഗ് ബില്യൺ ഡേയ്‌സ് സെയിലിന്റെ ഭാഗമായി പ്രഖ്യാപിച്ച ഓഫറുകൾ ഇപ്പോഴും നിലവിലുണ്ടെന്നതാണ് പ്രധാന കാര്യം. അതിൽ ഓഫർ തീർന്നിട്ടും മാറ്റമൊന്നും വരുത്തിയിട്ടില്ല. ഏതാണ്ട് ആകെ വിലയുടെ പത്ത് ശതമാനത്തോളം കിഴിവാണ് കമ്പനി അന്ന് പ്രഖ്യാപിച്ചത്. അത് അതേപടി ഇപ്പോഴും തുടരുന്നതായി വെബ്‌സൈറ്റിൽ കാണാവുന്നത്.

ഐഫോൺ 16 പ്രോ മാക്‌സ്‌ ഓഫർ

256 ജിബി ഇന്റേണൽ സ്‌റ്റോറേജുള്ള ആപ്പിൾ ഐഫോൺ 16 പ്രോ മാക്‌സ് 8 ജിബി റാം വേരിയന്റ് ഫ്ലിപ്പ്കാർട്ടിൽ നിന്ന് 1,34,999 രൂപയ്ക്ക് ഇപ്പോൾ വാങ്ങാം. അതായത് യഥാർത്ഥ വിലയായ 1,44,900 രൂപയിൽ നിന്ന് 10000 രൂപയുടെ തൽക്ഷണ കിഴിവോടെ എന്ന് സാരം. നിലവിലെ സാഹചര്യത്തിൽ ബിഗ് ബില്യൺ ഡേയ്‌സ് ഓഫറിന് ശേഷവും ഈ ഒരു വിലക്കുറവ് കമ്പനി നൽകുന്നു എന്ന് പറയുന്നത് ചെറിയ കാര്യമല്ല. എന്തായാലും വെബ്‌സൈറ്റിൽ ഈ വിലയാണ് ഉള്ളത്.

അവിടെ കൊണ്ട് ഓഫർ തീർന്നെന്ന് ആരും കരുതേണ്ട. കൂടാതെ, ഫ്ലിപ്‌കാർട്ട് എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് ഉള്ള എല്ലാ ഉപയോക്താക്കൾക്കും ഒരു കലണ്ടർ പാദത്തിൽ 4000 രൂപ അധിക ക്യാഷ്ബാക്ക് ആസ്വദിക്കാനും സാധിക്കുമെന്ന് സവിശേഷതയുണ്ട്. അതുകൂടി ആവുമ്പോൾ ആകെ ഡിസ്‌കൗണ്ട് 14000 രൂപ കടക്കും. നാച്ചുറൽ ടൈറ്റാനിയം, ബ്ലാക്ക് ടൈറ്റാനിയം എന്നീ രണ്ട് വ്യത്യസ്‌ത നിറങ്ങളിലാണ് ഈ ഫോൺ പുറത്തിറങ്ങുന്നത്.

നവരാത്രി സെയിലിൽ കുതിപ്പുമായി കമ്പനികൾ

ഇന്ത്യയിലെ മുൻനിര ഉപഭോക്തൃ ഉൽപ്പന്ന നിർമ്മാതാക്കളും ചില്ലറ വ്യാപാരികളും ഒരു ദശാബ്‌ദത്തിനിടയിലെ ഏറ്റവും മികച്ച നവരാത്രി വിൽപ്പന രേഖപ്പെടുത്തി എന്നാണ് വിവരം. ജിഎസ്‌ടി നിരക്കുകളിലെ കുറവും ഉൽപ്പന്ന വിലയിലെ കുറവും ഇതിന് കാരണമായി. ബ്രാൻഡുകളിലുടനീളമുള്ള വിൽപ്പന 25 ശതമാനത്തിനും 100 ശതമാനത്തിനും ഇടയിൽ ഉയർന്നു. ഇക്കൂട്ടത്തിൽ ഫ്ലിപ്‌കാർട്ട്, ആമസോൺ എന്നീ കമ്പനികളും ഉൾപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+