ആപ്പിളിന്റെ പതിനാറാമൻ; വാങ്ങാം കിടിലൻ ഓഫറുമായി, ഐഫോൺ 16 പ്രോ മാക്‌സ് ഇത്ര കുറഞ്ഞ വിലയിലോ?
ഇന്ത്യൻ വിപണി ഒന്നാകെ തരംഗമായി മാറിയിരിക്കുകയാണ് ആപ്പിൾ. ശരിക്കും പറഞ്ഞാൽ ആൻഡ്രോയിഡ് അടക്കിവാണിരുന്ന ഇടമാണ് ഇവിടം. കഴിഞ്ഞ കുറച്ച വർഷങ്ങൾക്ക് മുൻപ് വരെ ആപ്പിളിന് സ്വപ്‌നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ള അപ്രമാദിത്വം ഇവിടെ, ഇന്ത്യയിൽ ആൻഡ്രോയിഡ് ഫോണുകൾക്ക് ഉണ്ടായിരുന്നു. അന്നൊക്കെ ആപ്പിളിനെ അന്യഗ്രഹി ജീവി എന്ന പോലെയാണ് മറ്റ് കമ്പനികൾ നോക്കി കണ്ടിരുന്നത്.
ഉപഭോക്താക്കൾ നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകൾ തന്നെ മറുപടി പറയും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നം മാത്രമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്.

അടുത്തിടെയാണ് അവരുടെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ത്യയിൽ ഉൾപ്പെടെ ആഗോള തലത്തിൽ എല്ലായിടത്തും അവതരിപ്പിച്ചത്. ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് കമ്പനി വിപണിയിലേക്ക് വന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്തെന്നാൽ കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്ന നാല് മോഡലുകൾ എന്ന രീതി നിലനിർത്തിയെങ്കിലും അതിൽ പ്ലസ് മോഡൽ ഒഴിവാക്കി പകരം എയർ എന്ന മോഡലാണ് ഇനി മുതൽ വരിക.
അതുകൊണ്ട് തന്നെ ഇത്തരമൊരു പരീക്ഷണത്തിന്റെ ആദ്യ വേദി കൂടിയായിരുന്നു ഐഫോൺ 17 സീരീസ്. ഇതിന്റെ വിൽപ്പന വിപണിയിൽ തുടങ്ങിയിട്ട് നാളധികം ആയിട്ടില്ല. ഇപ്പോഴേ ഈ മോഡലിനെ കുറിച്ച് ഒരു അഭിപ്രായം പറയുന്നതിൽ അർത്ഥമില്ലെങ്കിലും മറ്റ് ഫോണുകൾ പോലെ തന്നെ ആപ്പിളിനെ ഇതൊരിക്കലും നിരാശപ്പെടുത്തില്ലെന്ന് വിൽപ്പന കണക്കുകൾ വ്യക്തമാക്കുന്നുണ്ട്. അത്രയ്ക്കും അധികം ആളുകളാണ് ഫോൺ തേടി എത്തുന്നത്.
മറ്റൊരു കാര്യം എന്തെന്നാൽ ഇനി ആപ്പിളിന്റെ ഏത് മോഡൽ വന്നാലും പഴയതിനെ നെഞ്ചോട് ചേർക്കുന്ന വലിയൊരു വിഭാഗം വിശ്വസ്‌ത ഉപയോക്താക്കൾ അവർക്കുണ്ട്. അത് ആപ്പിളിന്റെ മുൻ മോഡലുകൾ തെളിയിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ആപ്പിൾ ഐഫോൺ 16 സീരീസ് തന്നെ എടുക്കാം. അതിലുള്ള പ്രോ മാക്‌സ് മോഡൽ വമ്പൻ വിലക്കുറവോടെ ഫ്ലിപ്‌കാർട്ടിൽ വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ് ഇപ്പോൾ. ഓഫർ എന്നറിഞ്ഞാലോ? ഇതാ പൂർണ വിവരങ്ങൾ..
ആപ്പിൾ ഐഫോൺ 16 പ്രോ മാക്‌സ് ഓഫർ
രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ഫ്ലിപ്‌കാർട്ടിൽ ഐഫോൺ 16 പ്രോ മാക്‌സ് (256 ജിബി സ്‌റ്റോറേജ്) 1,34,900 രൂപ എന്ന വിലയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. തിരഞ്ഞെടുത്ത ബാങ്ക് ക്രെഡിറ്റ് കാർഡുകൾ വഴി വാങ്ങുമ്പോൾ 4,000 രൂപയുടെ ഫ്ലാറ്റ് കിഴിവ് ലഭ്യമാണ്. ഇത് ഫോണിന്റെ വിലയിൽ തൽക്ഷണം കുറവ് വരുത്തുമെന്നതാണ് കാര്യം.
എന്നാൽ, ഈ ഡീലിലെ പ്രധാന ആകർഷണം എക്സ്ചേഞ്ച് ഓഫറാണ്. പഴയ സ്‌മാർട്ട്‌ഫോൺ കൈമാറുമ്പോൾ നിങ്ങൾക്ക് 68,050 വരെ കിഴിവ് ലഭിച്ചേക്കാം. നിങ്ങളുടെ ഉപകരണത്തിന്റെ മോഡൽ, നില, ലൊക്കേഷൻ എന്നിവ അനുസരിച്ചായിരിക്കും കൃത്യമായ എക്സ്ചേഞ്ച് മൂല്യം. ഒരു ഐഫോൺ 13 പ്രോക്ക് ഏകദേശം 30,000 വരെ ലഭിക്കാൻ സാധ്യതയുണ്ട്.
ബാങ്ക് കിഴിവും എക്സ്ചേഞ്ച് ഓഫറും സംയോജിപ്പിക്കുമ്പോൾ, ഐഫോൺ 16 പ്രോ മാക്‌സിന്റെ അന്തിമ വില കേവലം 1 ലക്ഷത്തിൽ താഴെയെത്തും. ആപ്പിളിന്റെ നിലവിലെ നിരയിൽ പ്രാധാന്യമുള്ള ഒരു പ്രോ മാക്‌സ് മോഡലിന് ഇത് അപൂർവമായ അവസരമാണ്. വില വീണ്ടും കുറയ്ക്കാൻ എക്സ്ചേഞ്ച് സമയത്ത് ഏറ്റവും നല്ല മോഡൽ തന്നെ പകരം നൽകിയാൽ മതിയാവും.












Click it and Unblock the Notifications