Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ ഏറ്റവും മുന്തിയ മോഡൽ വേണോ? ഒരു ഒന്നൊന്നര ഓഫർ വരുന്നു, ഐഫോൺ 16 പ്രോ മാക്‌സ് വില?

ഇത് ഓഫറുകളുടെ കാലമല്ലേ, അപ്പോൾ പിന്നെ ഇക്കാര്യത്തിൽ ആപ്പിളിന് മാത്രമായി ഒരു നിലപാട് ഉണ്ടാക്കിയെടുക്കുക സാധ്യമല്ലലോ. ഒഴുക്കിനെതിരെ നീന്താതെ അതിന് ഒപ്പം മുന്നോട്ട് നീങ്ങുകയാണ് അവരിപ്പോൾ ചെയ്‌തു കൊണ്ടിരിക്കുന്നത്. അങ്ങനെ പറഞ്ഞു ലളിതവത്കരിക്കുന്നതിൽ അർത്ഥമില്ല എന്നറിയാം, എന്നാൽ ആപ്പിളിനെ സംബന്ധിച്ച് ഇക്കാര്യത്തിൽ അവർ ആൻഡ്രോയിഡിനെ പോലും വെല്ലുന്ന നിലയിലേക്ക് എത്തിക്കഴിഞ്ഞു.

ഇന്നത്തെ കാലത്ത് ചില കാരണങ്ങളാൽ ആപ്പിൾ ഫോണുകൾക്ക് വളരെയധികം ഉപഭോക്താക്കൾ കൂടുന്നു എന്നത് യാഥാർഥ്യമാണ്. ആൻഡ്രോയിഡ് പോലെയുള്ള എതിരാളികളുടെ വീഴ്‌ച്ച കാരണമല്ല ഒരിക്കലും ആപ്പിളിന് അങ്ങനെ സംഭവിച്ചത് എന്നത് നിങ്ങൾ മനസിലാക്കണം. മറിച്ച് പടിപടിയായി അവർ ഇന്ത്യൻ വിപണിയിൽ സ്വാധീനം ഉണ്ടാക്കുകയും ആളുകളെ ആകർഷിക്കുകയും ചെയ്‌തു എന്നതാണ് യഥാർത്ഥത്തിൽ നടന്നത്.

iphone16promax

അതിന്റെ പ്രധാന കാരണം മൊബൈൽ ഫോണുകൾ എല്ലാവർക്കും ആക്‌സസ് ചെയ്യാൻ കഴിയുന്ന നിലവാരത്തിലേക്ക് എത്തി എന്നതാണ്. സകലതും ഒരു വിരൽ തുമ്പിൽ ലഭിക്കുന്ന ടെക്‌നോളജിയുടെ കാലമാണിത്. ഇന്നത്തെ കാലത്ത് ഏത് വിലയ്ക്കും നല്ല അടിപൊളി ഫീച്ചറുകൾ അടങ്ങിയ ഫോണുകൾ വാങ്ങാൻ കിട്ടും. എന്നാൽ ഫീച്ചറുകൾക്ക് മാത്രം തീരുമാനിക്കാൻ കഴിയാത്ത ചില കാര്യങ്ങളും ഇക്കാര്യത്തിലുണ്ട്.

ഇക്കൂട്ടത്തിൽ ഏറെ പ്രൗഢിയുള്ളത് ആപ്പിൾ അവതരിപ്പിക്കുന്ന ഐഫോൺ മോഡലുകൾക്കാണ് എന്നതിൽ തർക്കമില്ല. താരതമ്യേന ഒട്ടുമിക്ക ആളുകളും സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് ഐഫോണുകൾ തന്നെയാണ്. അതിൽ ആരെയും കുറ്റപ്പെടുത്താൻ കഴിയില്ല, മറിച്ച് അക്കാര്യത്തിൽ ആപ്പിളിനെ പ്രശംസിക്കുകയാണ് വേണ്ടത്.

ഇന്ത്യൻ വിപണി തങ്ങൾക്ക് അന്യമായൊരു കാലത്ത് നിന്നാണ് അവർ ഇപ്പോഴത്തെ നിലവാരത്തിലേക്ക് അടിച്ചുകയറിയത്. അതിന്റെ കാരണം എന്നത് കമ്പനിയുടെ കൃത്യമായ നിലപാടുകളാണ്. ഓരോ കാലത്തും ആവശ്യമായ മാറ്റങ്ങൾ ഉൾക്കൊണ്ട് ബിസിനസ് നടത്താനാണ് ആപ്പിൾ ശ്രമിച്ചിട്ടുള്ളത്. കൂടാതെ വിപണിയുടെ സ്‌പന്ദനം അറിയാനും അവർ ശ്രമിച്ചു.

നിങ്ങൾ ഒരു ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആളാണെങ്കിൽ, വിലയിലെ ഏറ്റക്കുറച്ചിലുകൾ നിങ്ങൾക്ക് തടസമാണെങ്കിൽ അതോർത്ത് ഇനിയും ടെൻഷൻ വേണ്ട. ഇപ്പോഴിതാ ഈ വർഷത്തെ ഏറ്റവും നല്ല ഡീലുകളിൽ ഒന്നിലൂടെ നിങ്ങൾക്ക് ഐഫോൺ 16 പ്രോ മാക്‌സ് അഥവാ കമ്പനിയുടെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് ഫോൺ സ്വന്തമാക്കാൻ കഴിയും.

ആപ്പിളിന്റെ ഈ ഹൈ-എൻഡ് ഫോണിന് വിജയ് സെയിൽസ് മുഖേന 18,400 രൂപയിൽ കൂടുതൽ വമ്പിച്ച കിഴിവ് വാഗ്‌ദാനം ചെയ്യുന്നു. പ്രോ മാക്‌സിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനോ മാറാനോ താൽപര്യമുള്ള ആളുകൾക്ക് ഏറ്റവും നല്ല അവസരമാണ് ലഭിക്കുന്നത്. ഈ ഓഫർ ഇപ്പോൾ കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ഇത് എത്ര കാലത്തേക്കാണ് ഓഫർ ലഭ്യമാവുക എന്ന കാര്യത്തിൽ കൃത്യമായ വിവരം ലഭ്യമായിട്ടില്ല. എങ്കിലും പരമാവധി നേരത്തെ തന്നെ വാങ്ങുന്നതാവും ഉചിതം.

ആപ്പിൾ ഐഫോൺ 16 പ്രോ മാക്‌സ് ഡിസ്‌കൗണ്ട്

ആപ്പിൾ ഐഫോൺ 16 പ്രോ മാക്‌സ് ഇന്ത്യയിൽ 1,44,900 രൂപ പ്രാരംഭ വിലയിലാണ് ലോഞ്ച് ചെയ്‌തത്. വിജയ് സെയിൽസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ, ഈ ഹൈ-എൻഡ് ഫോൺ നിലവിൽ 1,30,990 രൂപയ്ക്കാണ് വിൽക്കുന്നത്. അതായത് റീട്ടെയിലർ ഐഫോൺ 16 പ്രോ മാക്‌സിന് 13,910 രൂപ ഫ്ലാറ്റ് കിഴിവ് വാഗ്‌ദാനം ചെയ്യുന്നു. എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ്/ഡെബിറ്റ് കാർഡ് ഇഎംഐ ഇടപാടുകളിൽ നിങ്ങൾക്ക് 4500 രൂപ അധിക ഡിസ്‌കൗണ്ട് കൂടി ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+