ആപ്പിൾ വരുന്നു ഉഗ്രൻ ദീപാവലി സമ്മാനവുമായി; ഐഫോൺ 16 പ്രോ മാക്‌സ് റാഞ്ചാം! അന്തിമ വില എത്ര?
ഇന്ത്യൻ വിപണിയിൽ സൂപ്പർസ്‌റ്റാറായി മാറിയിരിക്കുകയാണ് ആപ്പിൾ എന്ന കമ്പനി. ശരിക്കും പറഞ്ഞാൽ ആൻഡ്രോയിഡ് അടക്കിവാണിരുന്ന ഇടമാണ് ഇവിടം. കഴിഞ്ഞ കുറച്ച വർഷങ്ങൾക്ക് മുൻപ് വരെ ആപ്പിളിന് സ്വപ്‌നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ള അപ്രമാദിത്വം ഇവിടെ, ഇന്ത്യയിൽ ആൻഡ്രോയിഡ് ഫോണുകൾക്ക് ഉണ്ടായിരുന്നു. അന്നൊക്കെ ആപ്പിളിനെ അന്യഗ്രഹി ജീവി എന്ന പോലെയാണ് മറ്റ് കമ്പനികൾ നോക്കി കണ്ടിരുന്നത്.
നിങ്ങൾ നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകൾ മറുപടി പറയും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നം മാത്രമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്.

അടുത്തിടെയാണ് അവരുടെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ത്യയിൽ ഉൾപ്പെട എല്ലായിടത്തും അവതരിപ്പിച്ചത്. ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് കമ്പനി വിപണിയിലേക്ക് വന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്തെന്നാൽ കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്ന നാല് മോഡലുകൾ എന്ന രീതി നിലനിർത്തിയെങ്കിലും അതിൽ പ്ലസ് മോഡൽ ഒഴിവാക്കി പകരം എയർ എന്ന മോഡലാണ് ഇനി മുതൽ വരിക.
അതുകൊണ്ട് തന്നെ ഇത്തരമൊരു പരീക്ഷണത്തിന്റെ ആദ്യ വേദി കൂടിയായിരുന്നു ഐഫോൺ 17 സീരീസ്. ഇതിന്റെ വിൽപ്പന വിപണിയിൽ തുടങ്ങിയിട്ട് നാളധികം ആയിട്ടില്ല. ഇപ്പോഴേ ഈ മോഡലിനെ കുറിച്ച് ഒരു അഭിപ്രായം പറയുന്നതിൽ അർത്ഥമില്ലെങ്കിലും മറ്റ് ഫോണുകൾ പോലെ തന്നെ ആപ്പിളിനെ ഇതൊരിക്കലും നിരാശപ്പെടുത്തില്ലെന്ന് ബുക്കിംഗ് തന്നെ വ്യക്തമാക്കുന്നുണ്ട്. അത്രയ്ക്കും അധികം ആളുകളാണ് ഫോൺ തേടി എത്തുന്നത്.
മറ്റൊരു കാര്യം എന്തെന്നാൽ ഇനി ആപ്പിളിന്റെ ഏത് മോഡൽ വന്നാലും പഴയതിനെ നെഞ്ചോട് ചേർക്കുന്ന വലിയൊരു വിഭാഗം വിശ്വസ്‌ത ഉപയോക്താക്കൾ അവർക്കുണ്ട്. അത് ആപ്പിളിന്റെ മുൻ മോഡലുകൾ തെളിയിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ആപ്പിൾ ഐഫോൺ 16 സീരീസ് തന്നെ എടുക്കാം. ഇതിലെ പ്രോ മാക്‌സ് മോഡൽ വമ്പൻ വിലക്കുറവോടെ ഫ്ലിപ്‌കാർട്ടിൽ വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ്. എന്താണ് ഓഫർ എന്നറിഞ്ഞാലോ? പരിശോധിക്കാം.
ആപ്പിൾ ഐഫോൺ 16 പ്രോ മാക്‌സ് ദീപാവലി ഓഫർ
ദീപാവലി എന്ന വലിയ ആഘോഷം വരാനിരിക്കെയാണ് ആപ്പിൾ ഫോണുകൾക്ക് ഓഫറുമായി ഇ കൊമേഴ്‌സ് ഭീമൻ ഫ്ലിപ്‌കാർട്ട് വരുന്നത്. ഐഫോൺ 16 പ്രോ മാക്‌സിന്റെ 256 ജിബി വേരിയന്റിന് ആദ്യം 1,34,999 രൂപയായിരുന്നു വില, ഇപ്പോൾ 1,09,999 രൂപയ്ക്ക് ഫ്ലിപ്‌കാർട്ടിൽ ലഭ്യമാണ്. കൂടാതെ എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് കാർഡ് വഴിയുള്ള ഇഎംഐ വാങ്ങലുകളിൽ 5000 രൂപ വരെ കിഴിവ് അല്ലെങ്കിൽ 4000 രൂപ വരെ കിഴിവ് ലഭിക്കും.
കൂടാതെ, എക്സ്ചേഞ്ച് ഓഫറിനുള്ള ഒരു ഓപ്ഷനും ഉണ്ട്, ഇത് നിങ്ങളുടെ പഴയ ഉപകരണത്തിന്റെ അവസ്ഥയെ ആശ്രയിച്ച് 55,790 രൂപ വരെ ചെലവ് കുറയ്ക്കാൻ സഹായിക്കും. അങ്ങനെ നോക്കുമ്പോൾ സംയോജിത കിഴിവുകൾ മുഖേന നിങ്ങൾക്ക് 35,000 മുതൽ 55,000 രൂപ വരെ ലാഭിക്കാം. എന്നിരുന്നാലും, ഈ ഓഫറുകൾ ലഭ്യതയ്ക്ക് വിധേയമാണ്, എന്തെന്നാൽ സ്‌റ്റോക് പരിമിതമാണ് എന്നത് തന്നെ. അതിനാൽ വാങ്ങുന്നവർ മടിച്ചുനിൽക്കരുത്.












Click it and Unblock the Notifications