Get Updates
Get notified of breaking news, exclusive insights, and must-see stories!

സർവ്വം ആപ്പിൾ മായ..; ഐഫോൺ 16 പ്രോ മാക്‌സ് റാഞ്ചാം! ഒരു ലക്ഷം രൂപയിൽ താഴെ വിലയിലോ?

അടുത്തകാലത്തായി ഇന്ത്യൻ വിപണിയിൽ സൂപ്പർസ്‌റ്റാറായി മാറിയിരിക്കുകയാണ് ആപ്പിൾ. ശരിക്കും പറഞ്ഞാൽ ആൻഡ്രോയിഡ് അടക്കിവാണിരുന്ന ഇടമാണ് ഇവിടം. കഴിഞ്ഞ കുറച്ച വർഷങ്ങൾക്ക് മുൻപ് വരെ ആപ്പിളിന് സ്വപ്‌നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ള അപ്രമാദിത്വം ഇവിടെ, ഇന്ത്യയിൽ ആൻഡ്രോയിഡ് ഫോണുകൾക്ക് ഉണ്ടായിരുന്നു. അന്നൊക്കെ ആപ്പിളിനെ അന്യഗ്രഹി ജീവി എന്ന പോലെയാണ് മറ്റ് കമ്പനികൾ നോക്കി കണ്ടിരുന്നത്. എന്നാൽ അത്തരം കാഴ്‌ചപ്പാടുകൾ ഒക്കെ ഇപ്പോൾ മാറി വന്നിട്ടുണ്ട്.

നിങ്ങൾ നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകൾ മറുപടി പറയും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നം മാത്രമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്.

iphone16promax

അടുത്തിടെയാണ് അവരുടെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ത്യയിൽ ഉൾപ്പെട എല്ലായിടത്തും അവതരിപ്പിച്ചത്. ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് കമ്പനി വിപണിയിലേക്ക് വന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്തെന്നാൽ കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്ന നാല് മോഡലുകൾ എന്ന രീതി നിലനിർത്തിയെങ്കിലും അതിൽ പ്ലസ് മോഡൽ ഒഴിവാക്കി പകരം എയർ എന്ന മോഡലാണ് ഇനി മുതൽ വരിക.

അതുകൊണ്ട് തന്നെ ഇത്തരമൊരു പരീക്ഷണത്തിന്റെ ആദ്യ വേദി കൂടിയായിരുന്നു ഐഫോൺ 17 സീരീസ്. ഇതിന്റെ വിൽപ്പന വിപണിയിൽ തുടങ്ങിയിട്ട് അധികം നാൾ ആയിട്ടില്ല. ഇപ്പോഴേ ഈ മോഡലിനെ കുറിച്ച് ഒരു അഭിപ്രായം പറയുന്നതിൽ അർത്ഥമില്ലെങ്കിലും മറ്റ് ഫോണുകൾ പോലെ തന്നെ ആപ്പിളിനെ ഇതൊരിക്കലും നിരാശപ്പെടുത്തില്ലെന്ന് ബുക്കിംഗ് തന്നെ വ്യക്തമാക്കുന്നുണ്ട്. അത്രയ്ക്കും അധികം ആളുകളാണ് ഫോൺ തേടി എത്തുന്നത്.

മറ്റൊരു കാര്യം എന്തെന്നാൽ ഇനി ആപ്പിളിന്റെ ഏത് മോഡൽ വന്നാലും പഴയതിനെ നെഞ്ചോട് ചേർക്കുന്ന വലിയൊരു വിഭാഗം വിശ്വസ്‌ത ഉപയോക്താക്കൾ അവർക്കുണ്ട്. അത് ആപ്പിളിന്റെ മുൻ മോഡലുകൾ തെളിയിക്കുകയും ചെയ്യുന്നുണ്ട്. ഉദാഹരണത്തിന് ആപ്പിൾ ഐഫോൺ 16 സീരീസ് തന്നെ എടുക്കാം. ഈ സീരീസിലെ പ്രോ മാക്‌സ് മോഡൽ വമ്പൻ വിലക്കുറവോടെ ഫ്ലിപ്‌കാർട്ടിൽ വിൽപ്പനയ്ക്ക് ഒരുങ്ങുകയാണ്. ഓഫർ എന്തൊക്കെയാണ്, എത്ര കുറയുമെന്ന് നോക്കാം.

ഐഫോൺ 16 പ്രോ മാക്‌സ് ഓഫറുകൾ

നിലവിൽ ഫ്ലിപ്‌കാർട്ടിൽ ഐഫോൺ 16 പ്രോ മാക്‌സ് (256GB) 1,34,900 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌തിട്ടുണ്ട്. ഫ്ലിപ്‌കാ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 4,000 രൂപയുടെ തൽക്ഷണ കിഴിവ് ലഭ്യമാണ്. കൂടാതെ, പഴയ ഉപകരണം എക്സ്ചേഞ്ച് ചെയ്യുമ്പോൾ, അതിന്റെ നിലവിലെ അവസ്ഥയും ഉപയോക്താവിന്റെ സ്ഥലവും അനുസരിച്ച് പരമാവധി 68,050 രൂപ വരെ ബോണസ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോം നൽകുന്നു.

ഈ ആനുകൂല്യങ്ങൾ ഒരുമിച്ച് പ്രയോജനപ്പെടുത്തുമ്പോൾ, ഐഫോൺ 16 പ്രോ മാക്‌സിന്റെ ഫലപ്രദമായ വില ഒരു ലക്ഷം രൂപയിൽ താഴെയെത്തും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സമീപകാലത്ത് ആപ്പിൾ ഫ്ലാഗ്ഷിപ്പ് മോഡലുകൾക്ക് ലഭിക്കുന്ന ഏറ്റവും മത്സരാധിഷ്ഠിതമായ ഡീലുകളിൽ ഒന്നായി ഇത് മാറുന്നു. പ്രത്യേകിച്ച് പുതുവർഷം വന്നെത്താൻ അധികം നാളുകൾ ഇല്ലെന്നിരിക്കെ. അതിനാൽ ഉറപ്പായും ഈ ഓഫർ പ്രയോജനപ്പെടുത്താം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+