ഐഫോണ്‍ 16 പ്രൊ സീരീസിന് വിലക്കുറവ്, 15നേക്കാള്‍ 15000 രൂപ കുറവ്; ഈ തുകയ്ക്ക് ഇപ്പോള്‍ വാങ്ങാം

മുംബൈ: ആപ്പിള്‍ ഐഫോണ്‍ 16 ലോഞ്ച് കഴിഞ്ഞതോടെ തരംഗമായി മാറിയിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും അപ്പുറത്തുള്ള കാര്യങ്ങളാണ് ഈ ഫ്‌ളാഗ്ഷിപ്പ് സീരീസിലുള്ളത്. അതുപോലെ പ്രൊ മോഡലുകള്‍ക്ക് ഇന്ത്യയില്‍ കുറഞ്ഞ വില മാത്രം നല്‍കിയാല്‍ മതി. ഐഫോണ്‍ 16 പ്രൊ സീരീസ് ഇന്ത്യയില്‍ തരംഗമാകുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

ഐഫോണ്‍ പതിനഞ്ചിനെ അപേക്ഷിച്ച് വലിയ കുറവാണ് 16 പ്രൊ സീരീസില്‍ വന്നിരിക്കുന്നത്. ഇത് ആദ്യമായിട്ടാണ് ഐഫോണിന്റെ പ്രൊ മോഡലുകള്‍ക്ക് മുമ്പുള്ള മോഡലുകളേക്കാള്‍ വില കുറയുന്നത്. ഇന്ത്യയില്‍ എന്നായിരിക്കും ഇവ ലഭ്യമായി തുടങ്ങുക എന്ന് വ്യക്തമായിട്ടില്ല. തിങ്കളാഴ്ച്ച രാത്രിയായിരുന്നു ഐഫോണ്‍ 16ന്റെ ലോഞ്ച്.

iphone-16-pro-price

ഐഫോണ്‍ 16 പ്രൊയുടെ വില 1,19900 രൂപയാണ്. ഐഫോണ്‍ 15 പ്രൊയ്ക്ക് വില 1,34900 രൂപയായിരുന്നു. ഇരുഫോണുകളും തമ്മില്‍ 15000 രൂപയില്‍ അധികം വ്യത്യാസമുണ്ട്. ഐഫോണ്‍ 16 പ്രൊ മാക്‌സിന് 1,44900 രൂപയാണ് വില.

ഐഫോണ്‍ 15 പ്രൊ മാക്‌സിന് 1,59900 രൂപയായിരുന്നു ലോഞ്ച് ചെയ്യുമ്പോഴുള്ള വില. ഈ ഫോണുകള്‍ തമ്മിലും 15000 രൂപയുടെ വ്യത്യാസമുണ്ട്.ഐഫോണ്‍ പതിനാറ് പ്രൊ മോഡലുകളിലെ ബേസ് ഫോണുകള്‍ക്കാണ് ഇപ്പോള്‍ വിലകുറഞ്ഞിരിക്കുന്നത്. അതേസമയം ഐഫോണ്‍ 16ന്റെ പ്രീ ഓര്‍ഡറുകള്‍ സെപ്റ്റംബര്‍ പതിമൂന്നിന് വൈകീട്ട് അഞ്ചരയ്ക്ക് ആരംഭിക്കും. സെപ്റ്റംബര്‍ 20 മുതല്‍ ഇവ ഉപയോക്താക്കള്‍ക്ക് വാങ്ങി തുടങ്ങാനാവും.

വലിയ മാറ്റം തന്നെ ആപ്പിള്‍ 16 സീരീസിനുണ്ടായിരിക്കുകയാണ്. വലിയ ഡിസ്‌പ്ലേകള്‍, ക്യാമറ ഫീച്ചറുകള്‍, കട്ടിങ് എഡ്ജ് എഐ സാങ്കേതിക വിദ്യ എന്നിവയെല്ലാം ഐഫോണ്‍ പതിനാറില്‍ സമന്വയിപ്പിച്ചിട്ടുണ്ട്. അതുപോലെ അന്താരാഷ്ട്ര തലത്തിലെ വില തന്നെയാണ് ഇന്ത്യയിലും ഇപ്പോള്‍ ഐഫോണ്‍ 16ന് ഉള്ളത്. ഇത് ഇന്ത്യന്‍ യൂസര്‍മാര്‍ക്ക് ഏറെ ഗുണം ചെയ്യും.

ഐഫോണ്‍ 16, 16 പ്ലസ് എന്നിവയുടെ വിലയില്‍ കാര്യമായ മാറ്റങ്ങളില്ല. 128 ജിബിയുടെസ്റ്റാന്‍ഡേര്‍ഡ് മോഡലിന് 79900 രൂപയാണ് നല്‍കേണ്ടത്. ഐഫോണ്‍ പതിനഞ്ചിന്റെ അതേ നിരക്കാണിത്. അതേസമയം ഐഫോണ്‍ 16 പ്ലസിന് 89990 രൂപയാണ് വില. പ്ലസ് മോഡലിന്റെ വിലയിലും മാറ്റങ്ങള്‍ ഒന്നുമില്ല.

വലിയ ഡിസ്‌പ്ലേയാണ് ഐഫോണ്‍ 16 പ്രൊ മോഡലുകള്‍ക്ക് ലഭിച്ചിരിക്കുന്ന വലിയ മാറ്റം. 6.3 ഇഞ്ച് സ്‌ക്രീനിലാണ് ഇപ്പോള്‍ പ്രൊ മോഡല്‍ പുറത്തിറക്കിയിരിക്കുന്നത്. അതേസമയം പ്രൊ മാക്‌സിന് 6.9 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. വളരെ നേര്‍ത്ത ബെസലുകളാണ് ഇതിനുള്ളത്. അതുകൊണ്ട് കൂടുതല്‍ സ്‌ക്രീന്‍ സ്‌പേസ് യൂസര്‍മാര്‍ക്ക് ലഭിക്കും.

ക്യാമറയിലും കാര്യമായ മാറ്റങ്ങള്‍ ആപ്പിള്‍ കൊണ്ടുവന്നിട്ടുണ്ട്. പ്രൊ മോഡലുകള്‍ക്കെല്ലാം 5കെ്‌സ് ടെലിഫോട്ടോ ലെന്‍സാണ് ലഭിച്ചിരിക്കുന്നത്. നേരത്തെ ഇത് ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന് മാത്രമായിരുന്നു ഉണ്ടായിരുന്നത്. 48 മെഗാപിക്‌സല്‍ ഫ്യൂഷന്‍ ക്യാമറയാണ് ഐഫോണ്‍ 16 പ്രൊയുടെ പ്രൈമറി ക്യാമറ. 48 എംപി അള്‍ട്രാ വൈഡ് ക്യാമറയും ഇതിനുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+