ഒന്നാമന്റെ കാര്യം തീരുമാനമായി, ഐഫോണ്‍ 16ന്റെ വില്‍പ്പന ഞെട്ടിക്കും; സാംസങ്ങിന് ഇത് സ്വപ്‌നം മാത്രം
മുംബൈ: ഐഫോണ്‍ 16ന്റെ വില്‍പ്പന സെപ്റ്റംബര്‍ 20നാണ് ഇന്ത്യയില്‍ ആരംഭിച്ചത്. ഇന്ത്യയില്‍ ഈ ഫോണ്‍ വിജയിക്കുമോ എന്ന ആശങ്ക നേരത്തെ പ്രകടിപ്പിച്ചവരുണ്ടായിരുന്നു. എന്നല്‍ അതൊക്കെ ഇനി മറക്കാം. വില്‍പ്പനയുടെ കാര്യത്തില്‍ വന്‍ കുതിപ്പാണ് ഐഫോണ് 16 രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടയില്‍ ഇന്ത്യ ആപ്പിളിന്റെ ഏറ്റവും വലിയ മാര്‍ക്കറ്റുകളിലൊന്നായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയെ അപേക്ഷിച്ച് വര്‍ധനയുണ്ടാക്കാനും ആപ്പിളിന് സാധിച്ചിരിക്കുകയാണ്. ഐഫോണ്‍ 15ന്റെ വില്‍പ്പനയെ മറികടന്നിരിക്കുകയാണ് ഈ ഫ്‌ളാഗ്ഷിപ്പ്. ഈ സാമ്പത്തിക പാദത്തില്‍ ആപ്പിള്‍ റെക്കോര്‍ഡിടുമെന്ന് ഉറപ്പായിരിക്കുകയാണ്.

ആപ്പിളിന്റെ മുംബൈയിലെ സ്റ്റോറുകളില്‍ ഇതുവരെ കാണാത്ത തരത്തിലാണ് തിരക്ക് അനഭവപ്പെട്ടത്. തലസ്ഥാ നഗരിയായ വല്‍പനയിലും വന്‍ കുതിപ്പാണ് രേഖപ്പെടുത്തി. പലരും വില്‍പ്പന ആരംഭിക്കുന്നതിന് മുമ്പ് സ്റ്റോറുകളിലെത്തിയിരുന്നു. ആദ്യത്തെ ഐഫോണ്‍ വാങ്ങണമെന്ന ചിന്തയിലാണ് പലരും വ്യാഴാഴ്ച്ച അര്‍ധരാത്രി മുതല്‍ കടകള്‍ക്ക് മുന്നില്‍ എത്തിയത്.
മുംബൈയില്‍ ജനക്കൂട്ടം നിയന്ത്രണാതീതമാണ്. അത്രയേറെ വലിയ വില്‍പ്പനയാണ് നടക്കുന്നത്. ഡല്‍ഹിയിലെ സിറ്റി വാക്ക് മാളിലും സമാന രംഗങ്ങളാണ് കാണാന്‍ കഴിയുന്നത്. വില്‍പ്പനയില്‍ സര്‍വകാല റെക്കോര്‍ഡ് ഐഫോണ്‍ 16 സ്വന്തമാക്കുമെന്നാണ് ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
ഐഫോണ്‍ പതിനഞ്ചിന്റെ ആദ്യ ദിന വില്‍പ്പനയെ അപകേഷിച്ച് ഐഫോണ്‍ 16ല്‍ 18 മുതല്‍ 20 ശതമാനം വരെ വളര്‍ച്ചയാണ് വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നതെന്ന് കൗണ്ടര്‍പോയിന്റ് റിസര്‍ച്ച് ഡയറക്ടര്‍ തരുണ്‍ പഥക് പറഞ്ഞു. റീട്ടെയില്‍ പ്ലാറ്റ്‌ഫോമുകളായ ബ്ലിങ്കിറ്റും ബിഗ് ബാസ്‌കറ്റുമെല്ലാം ഐഫോണ്‍ 16 ഡെലിവെറി ചെയ്യുന്നുണ്ട്.
ബിഗ് ബാസ്‌കറ്റ് പത്ത് മിനുട്ട് കൊണ്ട് ഫോണ്‍ ഡെലിവെറി ചെയ്യും. എന്നാല്‍ ഈ സേവനം വന്‍ നഗരങ്ങളില്‍ മാത്രമാണ് ലഭ്യമാവുക. അതേസമയം ബ്ലിങ്കിറ്റിലും ബിഗ് ബാസ്‌കറ്റിലും നിമിഷ നേരം കൊണ്ടാണ് ഐഫോണ്‍ 16 വിറ്റുതീര്‍ന്നത്. നേരത്തെ പ്രീ ഓര്‍ഡറിലും ഇത്ര വലിയ പ്രതികരണം ഐഫോണ്‍ 16ന് ലഭിച്ചിരുന്നു.
നിരവധി ഉപയോക്താക്കള്‍ ആപ്പിള്‍ ഷോറൂമുകളില്‍ നിന്ന് ഐഫോണ്‍ 16 വാങ്ങാന്‍ താല്‍പര്യപ്പെടുന്നുണ്ട്. നോയിഡയില്‍ നിന്നുള്ള ഒരു ഉപയോക്താവ് ഡല്‍ഹിയിലെത്തിയാണ് ഐഫോണ്‍ 16 വാങ്ങിയത്. കൂടുതല്‍ മികവുറ്റ സൂം കാമറയും, ഡെസേര്‍ട്ട് ടൈറ്റാനിയം നിറവും ഐഫോണ്‍ 16 പ്രൊ ആകര്‍ഷകമാക്കുന്നുവെന്ന് യുവാവ് പറഞ്ഞു.
ഐഫോണ്‍ പതിനാറിന്റെ ബേസ് മോഡലും, പ്രൊ മോഡലുകളും ഒരുപോലെ വിപണിയില്‍ സ്വീകരിക്കപ്പെട്ടെന്നാണ് സൈബര്‍ മീഡിയ റിസര്‍ച്ചിന്റെ വൈസ് പ്രസിഡന്റ് പ്രഭു റാം പറഞ്ഞു. എയര്‍പോഡ്‌സ് 4നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഐഫോണ്‍ പതിനാറിനാണ് കൂടുതല്‍ വില്‍പ്പന ഉണ്ടായിരിക്കുന്നത്. പ്രൊ മോഡലുകള്‍ വില കുറഞ്ഞതും ആപ്പിളിനുള്ള നേട്ടമാണ്. ഐഫോണ്‍ 15നെ അപേക്ഷിച്ച് 16ന്റെ പ്രൊ മോഡലുകള്‍ക്ക് വില കുറഞ്ഞിട്ടുണ്ട്.












Click it and Unblock the Notifications