Get Updates
Get notified of breaking news, exclusive insights, and must-see stories!

ചാടിക്കേറി ഐഫോൺ 16 വാങ്ങല്ലേ; ഈ രാജ്യങ്ങളിൽ ഇന്ത്യയേക്കാൾ വിലക്കുറവ്, ദുബായിൽ 12,000 രൂപ ലാഭിക്കാം

എല്ലാവരുടെയും കാത്തിരിപ്പിന് ഒടുവിലാണ് ആഗോള തലത്തിൽ സ്‍മാർട്ട്ഫോൺ ഭീമന്മാരായ ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യൻ മാർക്കറ്റിലും ഈ ഫോൺ ലോഞ്ചിന് പിന്നാലെ തരംഗമായിട്ടുണ്ട് എന്നതാണ് വാസ്‌തവം. ഏകദേശം ഒരു വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആപ്പിൾ ഈ ഫോൺ അണിയറയിൽ നിന്ന് അരങ്ങത്തേക്ക് ഇറക്കിയത്.

എന്നാൽ ഈ ഫോൺ വിൽപ്പന ആരംഭിക്കാൻ ഇനിയും കാത്തിരിക്കണം. സെപ്റ്റംബർ പതിമൂന്ന് മുതലാണ് ഈ ഇതിന്റെ പ്രീ ബുക്കിംഗ് ആരംഭിക്കുന്നത്. നിലവിൽ ഐഫോൺ 15 കൈവശം ഉള്ളവർ മാത്രമല്ല, പുതുതായി ആപ്പിൾ കുടുംബത്തിലേക്ക് ചേരാൻ കാത്തിരിക്കുന്നവരുടെയും ഒരു നീണ്ട നിര തന്നെ ഫോൺ വാങ്ങാൻ ഉണ്ടെന്നതാണ് വാസ്‌തവം. എന്നാൽ ഈ ഫോണുമായി ബന്ധപ്പെട്ട് അധികമാരും അറിയാത്ത ചില കാര്യങ്ങളുണ്ട്.

appleiphone16ratecountries

ഇന്ത്യയിൽ നിലവിൽ ആപ്പിൾ ഐഫോൺ 16 പ്രോ മാക്‌സ് മോഡൽ ഒന്നര ലക്ഷത്തോളം രൂപ വിലയിലാവും നമുക്ക് വാങ്ങാൻ കഴിയുക. എന്നാൽ ഇവിടെ ഫോൺ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ മറ്റെന്തെങ്കിലും മാർഗ്ഗമുണ്ടോ എന്നാവും നാം ചിന്തിക്കുക. ഇന്ത്യയിൽ ഈ വിലയ്ക്ക് തന്നെയാണ് വിൽക്കുന്നതെങ്കിലും നിങ്ങൾ ഈ ഫ്ലാഗ്ഷിപ്പ് അത്ഭുതം വാങ്ങാൻ ഒരുങ്ങുകയാണെങ്കിൽ മറ്റ് ചില രാജ്യങ്ങളിലെ വില കൂടി അറിയേണ്ടതുണ്ട്.

അതിനായി നമ്മൾ ഇന്ത്യക്കൊപ്പം താരതമ്യം ചെയ്യുന്നത് ആപ്പിളിന്റെ സ്വന്തം രാജ്യമായ യുഎസ്, യുഎഇയിലെ ദുബായ്, വിയറ്റ്നാം എന്നിവിടങ്ങളിലാണ്. ഈ സ്ഥലങ്ങളിൽ നിലവിലെ ഐഫോൺ 16 സീരിസിന്റെ വില എന്താണെന്നും അത് ഇന്ത്യൻ വിപണിയായി എത്രത്തോളം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നും നമുക്ക് നോക്കാം.

ഐഫോൺ 16 അടിസ്ഥാന വേരിയന്റുകളുടെ വില

ഇന്ത്യയിൽ ഐഫോൺ 16ന്റെ വില 79,900 രൂപ മുതലും ഐഫോൺ 16 പ്ലസിന്റെ വില 89,900 രൂപ മുതലുമാണ് ആരംഭിക്കുന്നത്. ഇവയ്‌ക്കൊപ്പം ക്രെഡിറ്റ് കാർഡ്, ബാങ്ക് ഓഫറുകൾ എന്നിവ കൂടി പ്രയോജനപ്പെടുത്തിയാൽ വില ഇനിയും താഴും. എന്നാൽ വിദേശ മാർക്കറ്റുകളിൽ വില ഇതിലും ഗണ്യമായി കുറവാണെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

യുഎസിൽ വളരെ കുറഞ്ഞ വിലയിൽ അടിസ്ഥാന വേരിയന്റ് ലഭ്യമാവും. അവിടെ 799 ഡോളർ മുതൽ ഐഫോൺ 16യുടെ വില (ഏകദേശം 67,000 രൂപ) ആരംഭിക്കുന്നു. കാനഡയിലും ഈ ഫോൺ 70,000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്. ദുബായ്, വിയറ്റ്നാം എന്നിവിടങ്ങളിൽ ഏകദേശം 78000 രൂപയോളമാവും ഈ ഫോണിന്റെ വില. ഇതും ഇന്ത്യയിലേതിനേക്കാൾ കുറവാണ്.

പ്രോ മോഡലുകളിൽ വിലയിൽ ഞെട്ടിക്കുന്ന മാറ്റം

ഐഫോൺ 16 പ്രോയ്ക്ക് ഇന്ത്യയിൽ 1,19,900 രൂപയാണ് പ്രാരംഭ വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. യുഎസിൽ ഐഫോൺ 16 പ്രോയുടെ വില 999 ഡോളറാണ് (നികുതിക്ക് മുമ്പ് ഏകദേശം 83,891 രൂപ), ഇത് ഇന്ത്യയിലേതിനേക്കാൾ ഏകദേശം 36,000 രൂപയുടെ കുറവുണ്ട്. അതിനർത്ഥം മൂന്നിലൊന്ന് വില കുറച്ച് യുഎസിൽ ഐഫോൺ പ്രോ നിങ്ങൾക്ക് ലഭ്യമാവും.ദുബായിൽ ഐഫോൺ 16 പ്രോയുടെ വില ഏകദേശം 97,000 രൂപയായിരിക്കും. ഇതും ഇന്ത്യയെ അപേക്ഷിച്ച് ലാഭകരമാണ്.

ആപ്പിളിന്റെ ഫ്ലാഗ്ഷിപ്പ് വണ്ടർ ഫോണാണ് ഐഫോൺ 16 പ്രോ മാക്‌സ്. ഇതിന് ഇന്ത്യയിൽ 256ജിബി വേരിയന്റ് വില 1,44,900 രൂപയിൽ ആരംഭിക്കുന്നു. എന്നാൽ ഇതേ മോഡൽ യുഎസിൽ 1,199 ഡോളറിന് (ഏകദേശം 1,00,686 രൂപ) വാങ്ങാൻ കഴിയും എന്നതാണ് നേട്ടം. അതായത് വിലയിൽ ഇന്ത്യയെ അപേക്ഷിച്ച് ഏകദേശം 40,000 രൂപയുടെ കുറവാണ് ഉണ്ടാവുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+