ഐഫോൺ 16 സീരീസ് എവിടുന്ന് വാങ്ങണം? ഇനി ഒരു കൺഫ്യൂഷനും വേണ്ട! കുറഞ്ഞ വില എവിടെ എന്നറിയാം
ആപ്പിൾ ഫോണുകൾ വാങ്ങാൻ അവസരം കിട്ടിയാൽ ആരെങ്കിലും അത് പാഴാക്കുമോ? ഇല്ലെന്നാണ് പ്രതീക്ഷ. അത്തരത്തിൽ ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമായി മാറുന്ന ആപ്പിളിന്റെ ഫോണുകൾ എല്ലാം തന്നെ ഉപഭോക്താക്കൾ ഇരുകൈയും നീട്ടി സ്വീകരിച്ചതാണ്. എന്തിനേറെ പറയുന്നു ഏറ്റവും ഒടുവിൽ രണ്ടാഴ്‌ച മുൻപ് വിപണിയിൽ അവതരിപ്പിച്ച ഐഫോൺ 17 സീരീസിന് വേണ്ടിയുള്ള ആളുകളുടെ കാത്തിരിപ്പ് പോലും അതിനെയാണ് സൂചിപ്പിക്കുന്നത്.
വിലയുടെ കാര്യമെടുത്താൽ എന്നും പലരുടെയും പ്രധാന ആശങ്കയും ആക്ഷേപവും ആപ്പിളിന്റെ ഉത്പന്നങ്ങളുടെ ഉയർന്ന വില തന്നെയായിരുന്നു. എന്തെന്നാൽ ആൻഡ്രോയിഡ് ഫോണുകൾ പലതും ഇതിലും കുറഞ്ഞ വിലയ്ക്കാണ് വിപണിയിൽ വിൽക്കുന്നത്. മാത്രമല്ല ഐഫോൺ നൽകുന്നതിലും കൂടുതൽ ഫീച്ചറുകൾ തങ്ങൾ നൽകുന്നു എന്നാണ് അവർ അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ പലപ്പോഴും ആപ്പിൾ ഉത്തരം മുട്ടിപോയിരുന്നു.

എന്നാൽ ഇപ്പോൾ ആ സാഹചര്യമൊക്കെ മാറി, ഇത് കുറഞ്ഞ വിലയ്ക്ക് ഐഫോൺ വാങ്ങാൻ കഴിയുന്നൊരു കാലഘട്ടമാണ്. മുൻപ് വിലയുടെ പേരിൽ ഐഫോൺ വാങ്ങാതെ മാറി നിന്ന ആളുകൾ പോലും കമ്പനി നൽകുന്ന വമ്പൻ വിലക്കുറവിന്റെ ആനുകൂല്യങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് അത് സ്വന്തമാക്കാനായി പരസ്‌പരം മത്സരിക്കുന്നത്. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കാണുന്ന ആപ്പിൾ മോഡലുകളുടെ വിൽപ്പന.
പറഞ്ഞുവന്നത് ഐഫോണുകൾക്ക് കമ്പനി നൽകുന്ന ഓഫറുകളെ കുറിച്ചാണ്. ഇന്ത്യയിൽ ഏറ്റവും അധികം വിൽപ്പന നടത്തുന്ന ഐഫോൺ മോഡലുകളിൽ അല്ലെങ്കിൽ സീരീസുകളിൽ ഒന്നായാണ് ഐഫോൺ 16 കണക്കാക്കുന്നത്. നാല് മോഡലുകളാണ് ഇതിൽ ഉണ്ടായിരുന്നത്. ഇവയിൽ എല്ലാത്തിനും ആവശ്യക്കാർ വളരെയധികമാണ്. അടുത്തകാലത്തായി വലിയ തോതിൽ ഈ മോഡൽ വിപണിയിൽ വിറ്റഴിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്.
നവരാത്രി ഉൾപ്പെടെയുള്ള ഉത്സവകാലം അടുത്തുവരികയാണ്, അതുപോലെ തന്നെ ഫ്ലിപ്പ്കാർട്ട് ബിഗ് ബില്യൺ ഡേയ്‌സും ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ വിൽപ്പനയും തകൃതിയായി നടക്കുന്നുമുണ്ട്. ഈ സെയിലുകളിൽ വമ്പൻ ഓഫറുകളാണ് ആപ്പിളിന്റെ മോഡലുകൾക്ക് ലഭിക്കുന്നത്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ഐഫോൺ 16 സീരീസ്. കുറഞ്ഞ വിലയിൽ കൂടുതൽ ഡിസ്‌കൗണ്ടോട് കൂടിയാണ് ഈ ഫോണുകൾ അവതരിപ്പിക്കുന്നത്.
ഐഫോൺ 16 ഓഫറുകൾ: ഫ്ലിപ്‌കാർട്ട്
സാധാരണയായി ഹൈപ്പ് സൃഷ്‌ടിക്കാൻ ഫ്ലിപ്പ്കാർട്ട് ചെയ്യുന്ന ഈ ഐഫോണുകളുടെ ഡീലുകൾ മുൻകൂട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബേസ് മോഡലിന് അവർ നൽകിയിരിക്കുന്നത്. ഏറെ ഫീച്ചറുകളാൽ സമ്പന്നമായ ഈ മോഡലിന് കാര്യമായ വിലക്കുറവ് ഈ വെബ്‌സൈറ്റിൽ ലഭ്യമാവും. കിട്ടിയ വിവരം അനുസരിച്ച് ഐഫോൺ 16 ഫ്ലിപ്‌കാർട്ടിൽ 51,999 രൂപയ്ക്ക് ലഭ്യമാകും.
ഐഫോൺ 16 പ്രോ 74,999 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. 5000 രൂപ ക്രെഡിറ്റ് കാർഡ് കിഴിവ് ലഭിക്കുന്നതോടെ വില 69,999 രൂപയായി കുറയും. അതേസമയം, ഐഫോൺ 16 പ്രോ മാക്‌സ് 94,999 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്യപ്പെടുകയും 5,000 രൂപ ക്രെഡിറ്റ് കാർഡ് കിഴിവ് ലഭിക്കുകയും ചെയ്യും, അങ്ങനെ യഥാർത്ഥ വില 89,999 രൂപയായി കുറയും.
ഐഫോൺ 16 ഓഫറുകൾ: ആമസോൺ
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്‌റ്റിവൽ സെയിലിൽ, ഐഫോൺ 16 (128 ജിബി) 69,499 രൂപയ്ക്ക് ലഭ്യമാണ്. ഫ്ലിപ്പ്കാർട്ടിന്റെ പ്രധാന ഡീലിനേക്കാൾ കൂടുതലാണെങ്കിലും, വിവിധ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ തൽക്ഷണ കിഴിവുകളും ക്യാഷ്ബാക്കും നൽകി ആമസോൺ ഓഫർ കൂടുതൽ മനോഹരമാക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. കൂടാതെ എക്സ്ചേഞ്ച് ഓഫറും കിട്ടും.
സമാനമായി ആമസോണിൽ ഐഫോൺ 15 വെറും 46,999 രൂപയ്ക്ക് ലഭ്യമാണ് എന്ന പ്രത്യേകത കൂടി ഇക്കുറിയുണ്ട്. 69,900 രൂപയിൽ നിന്ന് ഗണ്യമായ കുറവാണിത്. ഇതോടെ വില 22,901 രൂപ കുറഞ്ഞു. ബാങ്ക് ഓഫറുകൾ ഉൾപ്പെടുന്നതല്ല ഈ കണക്ക്. അതിനാൽ, ശരിയായ ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് നിങ്ങൾക്ക് കൂടുതൽ നേട്ടം സ്വന്തമാക്കാം.












Click it and Unblock the Notifications