10 മിനുട്ട് കൊണ്ട് ഐഫോണ്‍ 16 വീട്ടിലെത്തും, ഈ നഗരങ്ങളില്‍ ലഭ്യമാവും; ടാറ്റയുടെ പുതിയ സേവനം
ന്യൂഡല്‍ഹി: ഐഫോണ്‍ 16 വില്‍പ്പന കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. ഇന്ത്യയില്‍ വന്‍ പ്രതികരണമാണ് വില്‍പ്പനയ്ക്ക് ലഭിച്ചിരിക്കുന്നത്. അതേസമയം നിരവധി പേര് ഐഫോണ്‍ 16 കിട്ടാതെ നിരാശരായിരിക്കുകയാണ്. എന്നാല്‍ ഇനി ഐഫോണ്‍ വാങ്ങുന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല. വളരെ വേഗത്തില്‍ തന്നെ ഇപ്പോള്‍ ഐഫോണ്‍ 16 നിങ്ങളുടെ കൈകളിലെത്തും.
ടാറ്റ ഗ്രൂപ്പാണ് അതിന് മാര്‍ഗം കണ്ടെത്തിയിരിക്കുന്നത്. ടാറ്റയുടെ ഗ്രോസറി ഡെലിവെറി ആപ്പായ ബിഗ് ബാസ്കറ്റ് അവരുടെ സര്‍വീസ് കൂടുതല്‍ മേഖലയിലേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ്. ഇലക്ട്രോണിക്സ് മേഖലയിലേക്കുള്ള ബിഗ് ബാസ്കറ്റിന്റെ കടന്നുവരവ് ഉപയോക്താക്കള്‍ക്ക് ഏറെ ഗുണകരമാകും.

ബിഗ് ബാസ്കറ്റ് പത്ത് മിനുട്ട് കൊണ്ട് ഇലക്ട്രോണിക്സ് വീട്ടിലെത്തിക്കും. പുതിയ ലോഞ്ച് കൊണ്ട് ടാറ്റ ലക്ഷ്യമിടുന്നത് ഇക്കാര്യമാണ്. ഇത്ര വേഗത്തില്‍ ബിഗ് ബാസ്കറ്റ് ഇലക്ട്രോണിക്സ് ഡെലിവെറി ചെയ്യാന്‍ സാധിക്കുന്നതിന് ഒരു കാരണമുണ്ട്. ക്രോമയുമായി സഹകരിച്ചാണ് ബിഗ് ബാസ്കറ്റ് വീടുകളില്‍ ഡെലിവെറി എത്തിക്കുന്നത്.
മൊബൈല്‍ ഫോണുകള്‍, ലാപ്ടോപുകള്, പ്ലേസ്റ്റേഷനുകള്‍, മൈക്രോവേവുകള്‍, തുടങ്ങിയ ഇലക്ട്രോണിക് സാധനങ്ങളെല്ലാം നിമിഷ നേരം കൊണ്ട് വീടുകളിലെത്തിക്കാന്‍ ഇതിലൂടെ ബിഗ് ബാസ്കറ്റിന് സാധിക്കും. ഐഫോണ്‍ 16 ഇപ്പോള്‍ ബിഗ് ബാസ്കറ്റ് സ്റ്റോറുകളില്‍ ലഭ്യമാണ്. അതുകൊണ്ട് തന്നെ എക്സ്പ്രസ് ഡെലിവെറിയിലൂടെ ഇവ വീടുകളില്‍ എത്തിക്കാന്‍ സാധിക്കും.
അതേസമയം കേരളത്തില്‍ ഇവ ലഭ്യമാകില്ല. വമ്പന്‍ നഗരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ബിഗ് ബാസ്കറ്റിന്റെ സര്‍വീസുള്ളത്. ബെംഗളൂരു, ഡല്‍ഹി-എന്‍സിആര്‍, മുംബൈ എന്നിവിടങ്ങളിലാണ് തുടക്കത്തില്‍ ബിഗ് ബാസ്കറ്റ് സേവനം ലഭ്യമാവുക. ഐഫോണ്‍ 16 വെറും പത്ത് മിനുട്ടില്‍ ഈ നഗരങ്ങളില്‍ ലഭ്യമാവും. ഭാവിയില്‍ ഇത് കൂടുതല്‍ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.
ഐഫോണ്‍ 16 എത്തുന്നതില്‍ ഞങ്ങള്‍ വലിയ ത്രില്ലിലാണെന്ന് ബിഗ് ബാസ്കറ്റ് സ്ഥാപകനും സിഇഒയുമായ ഹരി മേനോന് പറഞ്ഞു. ഐഫോണ്‍ പതിനാറിലൂടെയാണ് ഞങ്ങള്‍ ഇലക്ട്രോണിക്സ് മേഖലയിലേക്കുള്ള ഡെലിവെറി തുടങ്ങാന്‍ പോകുന്നത്. ഇത് തുടക്കം മാത്രമാണ്. കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വൈകാതെ ലോഞ്ച് ചെയ്യുമെന്നും ഹരി മേനോന് വ്യക്തമാക്കി.
ബിഗ് ബാസ്കറ്റിന് നിലവില്‍ രണ്ട് മൊബൈല്‍ ആപ്പുകളാണ് ഉള്ളത്. ബിഗ് ബാസ്കറ്റ് ആപ്പും, ബിബി ഡെയ്ലിയുമാണിത്. ഇത് സബ്സ്ക്രിപ്ഷന് സര്‍വീസാണ്. ഇതില്‍ തന്നെ നിരവധി ഡെലിവെറി ഓപ്ഷനുകളുണ്ട്. മൂന്ന് മണിക്കൂറോളമെടുത്ത് ഡെലിവെറി ചെയ്യുന്ന സര്‍വീസുകളും ഇതിലുണ്ട്. ബിഗ് ബാസ്കറ്റ് സൂപ്പര്‍ സേവര്‍ സര്‍വീസ് എന്നാണ് ഇതിനെ വിളിക്കുന്നത്.
ബിബി നൗവിലാണ് പത്ത് മുതല്‍ ഇരുപത് മിനുട്ടിനുള്ളില്‍ ഡെലിവെറി ചെയ്യുക. എന്നാല്‍ ഒരൊറ്റ ആപ്പില്‍ തന്നെ എല്ലാ സര്‍വീസുകളും കൊണ്ടുവരാനാണ് ബിഗ് ബാസ്കറ്റിന്റെ ശ്രമമെന്ന് മണി കണ്ട്രോള് റിപ്പോര്‍ട്ട് ചെയ്യുന്നു. എല്ലാ സര്‍വീസുകളും 20 മിനുട്ട് ഡെലിവെറിയിലേക്ക് മാറ്റാനാണിത്.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ്












Click it and Unblock the Notifications