Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി കൂട്ടത്തിലെ കൊമ്പന്‍ വരട്ടെ, അത് ഐഫോണ്‍ 16 തന്നെ; വില വര്‍ധിക്കും; ചെലവാക്കേണ്ടത് ഇത്ര

ടെക് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ ആപ്പിളിന്റെ പുത്തന്‍ ഐഫോണ്‍ പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുകയാണ്. ഐഫോണ്‍ പതിനാറ് സെപ്റ്റംബറിലായിരിക്കും ഈ ഫോണ്‍ ലോഞ്ച് ചെയ്യുക. പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫീച്ചര്‍ അടക്കം ഐഫോണ്‍ പതിനാറില്‍ നിന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.

സാംസങ്ങ് എസ്24ലൂടെ എഐ പുറത്തിറക്കുകയും, അത് വ്യാപകമാക്കുകയും ചെയ്തിരിക്കുകയാണ്. ഇതോടെ ആപ്പിളും ആ വഴിയേ പോകാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിള്‍ പുറത്തിറക്കുക. ഇത്തവണ വില വല്ലാതെ കൂടുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

iphone-16-price

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ വാനില നിറത്തിലുള്ള ഐഫോണിന്റെ വില സ്ഥിരതയില്‍ മുന്നോട്ട് പോവുകയാണ്. ബേസ് മോഡലിന് ഐഫോണ്‍ പതിനഞ്ചിനായി 79990 രൂപയാണ് ആപ്പിള്‍ ഈടാക്കിയിരുന്നത്. എന്നാല്‍ ഏറ്റവും ഉയര്‍ന്ന പ്രൊ മോഡലിന് ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ പോയിരുന്നു.

ലോഞ്ച് ചെയ്യുന്ന സമയത്ത് ഉയര്‍ന്ന തുകയും പിന്നീട് കുറഞ്ഞ് വരുന്നതുമാണ് ഐഫോണുകളും വിലയുടെ രീതി. ഐഫോണ്‍ പതിനഞ്ച് പ്രൊ മാക്‌സിന് പക്ഷേ വലിയ രീതിയില്‍ വലി കൂടിയിരുന്നു. 256 ജിബി മോഡലിനായിരുന്നു വില വര്‍ധിച്ചത്. ഇതിന് ഒന്നരലക്ഷം രൂപയില്‍ അധികം വില വന്നിരുന്നു. ഇത് പലര്‍ക്കും താങ്ങാവുന്നതിലും അധികമായിരുന്നു.

പതിനഞ്ച് പ്രൊ മാക്‌സിന് 5എക്‌സ് സൂമും ഉണ്ടായിരുന്നു. എന്നാല്‍ പതിനഞ്ച് പ്രൊയില്‍ ഈ ഫീച്ചറുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഐഫോണ്‍ 16 മോഡലുകള്‍ക്ക് വില ഒരുപാട് വര്‍ധിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണ ചെലവ് വര്‍ധിച്ചതെല്ലാം വലിയ വെല്ലുവിളിയായിട്ടാണ് ആപ്പിള്‍ കാണുന്നത്. അതുകൊണ്ട് വില വര്‍ധിപ്പിക്കാതെ രക്ഷയില്ല.

നൈക്കി ഏഷ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 558 ഡോളറാണ് ഐഫോണ്‍ 15 പ്രൊ മാക്‌സിന്റെ നിര്‍മാണ ചെലവവ്. ഐഫോണ്‍ പതിനാല് പ്രൊ മാക്‌സിനെ അപേക്ഷിച്ച് പന്ത്രണ്ട് ശതമാനമാണ് നിര്‍മാണ ചെലവ് വര്‍ധിച്ചത്. മറ്റ് നിര്‍മാണ ഉല്‍പ്പന്നങ്ങളുടെ വിലയും വര്‍ധിച്ചിരുന്നു.

ഐഫോണ്‍ പതിനഞ്ച് പ്രൊയുടെ നിര്‍മാണ ചെലവ് എട്ട് ശതമാനവും, പ്ലസിന്റെ ചെലവ് പത്ത് ശതമാനവും, സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റേത് പതിനാറ് ശതമാനവുമാണ് ഉയര്‍ന്നത്. കൂടുതല്‍ വിലയേറിയ ക്യാമറകള്‍ അടക്കം ഐഫോണ്‍ 16 പ്രൊയിലും പ്രൊ മാക്‌സിലുമെല്ലാം ഉണ്ടാവും. അതുകൊണ്ട് ചെലവ് വന്‍ തോതില്‍ തന്നെ വര്‍ധിക്കും.

ഹൈ എന്‍ഡ് മോള്‍ഡഡ് ഗ്ലാസ് ലെന്‍സുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. എന്നാല്‍ ചില റിപ്പോര്‍ട്ടുകളില്‍ വില കുറയുമെന്നും അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ചെലവ് കുറയുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വില വര്‍ധിക്കുമോ എന്ന കാര്യത്തിനും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+