Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 16 ഇത്രയും കുറഞ്ഞ വിലയ്‌ക്കോ? 10,000 രൂപയുടെ കിടിലൻ ഓഫർ, ഈ ദീപാവലി കളറാക്കാം

സ്‍മാർട്ട്ഫോൺ വിപണിയിൽ ഇത് ഓഫറുകളുടെ കാലമാണ്. ചെറുതെന്നോ വലുതെന്നോ വ്യത്യാസമില്ലാതെ ധാരാളം കമ്പനികളാണ് ഓഫറുകളുമായി രംഗത്ത് വരുന്നത്. അതിൽ കൂടുതലും ഉത്സവകാലത്തോട് അനുബന്ധിച്ചുള്ളതാണ്. സാംസങും ആപ്പിളും ഒക്കെ ധാരാളം ഓഫറുകൾ തങ്ങളുടെ ഉപഭോക്താക്കളെ കൈയിലെടുക്കുന്നതിന്റെ ഭാഗമായി നൽകി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇനി ഏത് മോഡലിനാണ് ഓഫർ എന്ന് കാത്തിരിക്കുകയാണ് പലരും.

അങ്ങനെ തലപുകഞ്ഞ് കാത്തിരിക്കുന്ന ഐഫോൺ പ്രേമികൾ ഉണ്ടെങ്കിൽ അവർക്ക് ഏറ്റവും ആഹ്‌ളാദം നൽകുന്ന ഒരു വാർത്തയാണ് ഇനി പറയാനുള്ളത്. ആപ്പിളിന്റെ സർവ പ്രതാപവും കാണിക്കുന്ന ഏറ്റവും പുതിയ മോഡലായ ഐഫോൺ 16 ഞെട്ടിക്കുന്ന ഓഫറിലൂടെ വാങ്ങാനുള്ള സൗകര്യമാണ് നിങ്ങളെ ഇപ്പോൾ കാത്തിരിക്കുന്നത്. സാധാരണ ഡിസ്‌കൗണ്ട് മാത്രമല്ല മറ്റ് ചില സവിശേഷതകളും ഈ ഓഫറിനുണ്ട്.

iphone16discountsdetails

കഴിഞ്ഞ മാസം വിപണിയിൽ എത്തിയ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലിനാണ് ഈ ഓഫർ എന്ന കൂടി നിങ്ങൾ ഓർക്കണം. സെപ്റ്റംബറിൽ ഗ്ലോടൈം പരിപാടിയിലൂടെ ലോകമെമ്പാടും അവതരിപ്പിച്ച ആപ്പിൾ ഐഫോൺ 16 വിൽപ്പന കണക്കുകളുടെ കാര്യത്തിൽ ഞെട്ടിക്കുന്ന മുന്നേറ്റമാണ് നടത്തുന്നത്. അതിനിടയിലാണ് ഉപഭോക്താക്കളെ ആകർഷിക്കാനായി പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്റ്റോ ഈ അസാധ്യ ഓഫർ നൽകുന്നത്.

ആപ്പിൾ ഐഫോൺ 16: ഓഫർ

രാജ്യത്തെ ജനപ്രിയ ക്വിക്ക് കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ സെപ്റ്റോ ഈ ഫോണിന് മികച്ച ഓഫറാണ് നൽകുന്നത്. തങ്ങളുടെ ഏറ്റവും പുതിയ പദ്ധതിയിലൂടെ മോഡലിന് ഏകദേശം 10,000 രൂപയുടെ ഓഫറുകളാണ് കമ്പനി പ്രഖ്യാപിച്ചത്. ഇതോടെ നിലവിൽ 79,900 രൂപ വിലയുണ്ടായിരുന്ന മോഡലിന്റെ പുതുക്കിയ വില 69,900 രൂപയായി മാറി. ഏറ്റവും പ്രാധാന്യമേറിയ ഘടകം എന്തെന്നാൽ ഈ ഓഫർ ഏതെങ്കിലും ബാങ്ക് കാർഡ്, മറ്റെന്തെങ്കിലും കൂപ്പൺ എന്ന നിലയിൽ അല്ല പ്രവർത്തിക്കുന്നത്.

എല്ലാ ഉപഭോക്താക്കൾക്കും നേരിട്ട് ഈ വിലക്കുറവ് ആസ്വദിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. നിലവിൽ തിരക്കേറിയ വിൽപ്പന സീസണിൽ ഒരു കമ്പനിയും നിങ്ങൾക്ക് വാഗ്‌ദാനം ചെയ്യാത്ത ചില കാര്യങ്ങളും സെപ്റ്റോ നിങ്ങൾക്ക് നൽകുമെന്ന് ഉറപ്പ് നൽകുന്നുണ്ട്. അതാണ് അതിവേഗ ഡെലിവറി. കേവലം പത്ത് മിനിറ്റ് കൊണ്ട് നിങ്ങൾക്ക് ഐഫോൺ 16 കൈയിൽ കിട്ടുമെന്നാണ് സെപ്റ്റോ പറയുന്നത്.

ഐഫോൺ 16: ഫീച്ചറുകൾ

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഫോണിന് ദൃശ്യ മികവ് നൽകുന്നത്. നിലവിൽ ഐഫോൺ 16 അഞ്ച് വ്യത്യസ്‌ത നിറങ്ങളിൽ ലഭ്യമാണ്: കറുപ്പ്, വെള്ള, പിങ്ക്, ടീൽ, അൾട്രാമറൈൻ എന്നിവയാണത്. മെച്ചപ്പെടുത്തിയ പ്രകടനവും മികച്ച ഊർജ്ജ കാര്യക്ഷമതയും വാഗ്‌ദാനം ചെയ്യുന്ന ആപ്പിൾ ഐഫോൺ 16യുടെ യഥാർത്ഥ കരുത്ത് കമ്പനിയുടെ സ്വന്തം എ18 ബയോണിക് ചിപ്പാണ്. 2 എക്‌സ് ടെലിഫോട്ടോ ലെൻസുള്ള 48എംപി ഫ്യൂഷൻ ക്യാമറ സിസ്‌റ്റം ഈ ഫോണിൽ ഉൾപ്പെടുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+