ആപ്പിൾ ഒരുങ്ങുന്നു ഒരു ഒന്നൊന്നര ഓഫറുമായി; ഐഫോൺ 16ഇയുടെ ഡിസ്‌കൗണ്ട് ഞെട്ടിക്കും, വില എത്ര?
തങ്ങളുടെ ഫോണുകൾക്ക് എല്ലായിടത്തും അത്രയധികം ഓഫറുകളാണ് നിലവിൽ ആപ്പിൾ നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തി മുന്നേറുന്നു എന്നത് മാത്രമാണ്. അവർ നൽകുന്ന കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ ആപ്പിളിന്റെ ബ്രാൻഡ് വാല്യൂ കൂടി ഇതിന് കാരണമാവും.സഹായിക്കുന്നു.
എന്നും പലരുടെയും പ്രധാന ആശങ്കയും ആക്ഷേപവും ആപ്പിളിന്റെ ഉത്പന്നങ്ങളുടെ ഉയർന്ന വില തന്നെയായിരുന്നു. കാരണം ആൻഡ്രോയിഡ് ഫോണുകൾ പലതും ഇതിലും കുറഞ്ഞ വിലയ്ക്കാണ് വിപണിയിൽ വിൽക്കുന്നത്. മാത്രമല്ല ഐഫോൺ നൽകുന്നതിലും കൂടുതൽ ഫീച്ചറുകൾ തങ്ങൾ നൽകുന്നു എന്നാണ് അവർ അവകാശപ്പെടുന്നതും. ഇക്കാര്യത്തിൽ പലപ്പോഴും ആപ്പിൾ ഉത്തരം മുട്ടിപോവുകയും ഉപഭോക്താക്കളുടെ വിമർശനം നിരന്തരം ഏറ്റുവാങ്ങുകയും ഒക്കെ ചെയ്‌തിരുന്നു.

എന്നാൽ ഇപ്പോൾ ആ സാഹചര്യമൊക്കെ മാറി, ഇത് കുറഞ്ഞ വിലയ്ക്ക് ഐഫോൺ വാങ്ങാൻ കഴിയുന്നൊരു കാലഘട്ടമാണ് ഇപ്പോഴത്തേത്. മുൻപ് വിലയുടെ പേരിൽ ഐഫോൺ വാങ്ങാതെ മാറി നിന്ന ആളുകൾ പോലും കമ്പനി നൽകുന്ന വമ്പൻ വിലക്കുറവിന്റെ ആനുകൂല്യങ്ങൾ ഏറ്റെടുത്തുകൊണ്ടാണ് അത് സ്വന്തമാക്കാനായി പരസ്‌പരം മത്സരിക്കുകയാണ്. അതിന്റെ ഉദാഹരണമാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി കാണുന്ന ആപ്പിൾ മോഡലുകളുടെ സ്വീകാര്യതയും വിൽപ്പനയും.
പുതിയ സീരീസ് വന്നിട്ടും മുൻ മോഡലുകൾ വിറ്റഴിക്കുന്ന രീതിയും തോതും ഒക്കെ കണ്ടാൽ ആരും ഒന്ന് അത്ഭുതപ്പെട്ടുപോവും. പതിനേഴാം തലമുറയിൽ എത്തി നിൽക്കുമ്പോഴും പഴയ ഐഫോണിന് ഇപ്പോൾ ആവശ്യക്കാർ ഏറി വരികയാണ്. വിലയൊന്നും ആരും ഇപ്പോൾ ശ്രദ്ധിക്കുന്നില്ല. ഉത്പന്നത്തിന്റെ ക്വളിറ്റി മാത്രമാണ് അവർ കണക്കിലെടുക്കുന്നത്.
ഐഫോൺ 16ഇ ഓഫറുകൾ ഇങ്ങനെ
ആപ്പിൾ ഐഫോൺ 16ഇ ഒരു സാധാരണ മോഡൽ അല്ലെന്ന് നിങ്ങൾക്ക് അറിയാമല്ലോ. 59,900 രൂപ പ്രാരംഭ വിലയ്ക്ക് ആയിരുന്നു ഫോൺ പുറത്തിറക്കിയത്. ഇപ്പോൾ നടക്കുന്ന വിൽപ്പനയിൽ, 7,500 രൂപ വരെ വിലക്കുറവിൽ ഈ ഉപകരണം ലഭ്യമാണ്, ഇത് പ്രാരംഭ വില 52,390 രൂപയായി കുറയ്ക്കുവാൻ ഉപഭോക്താക്കളെ സഹായിക്കുന്നു.
ഇതിനുപുറമെ, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 4000 രൂപ അധിക കിഴിവ് ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം. ഈ ഓഫറുകൾ ബാധകമാകുന്നതോടെ, ഐഫോൺ 16ഇ യുടെ യഥാർത്ഥ വില 48,390 രൂപയായി കുറയും. അതായത് ഈ ഫോണിന്റെ പ്രാരംഭ വിലയിൽ നിന്ന് പതിനായിരം രൂപയിൽ അധികം കുറയുമെന്ന് അർത്ഥം.
ആപ്പിൾ ഐഫോൺ 16ഇ ഫീച്ചറുകൾ
ആപ്പിൾ ഐഫോൺ 16ഇയിൽ നോച്ച് ഡിസൈനോടുകൂടിയ 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് കമ്പനി നൽകിയിരിക്കുന്നത്. സ്‌ക്രീൻ 1,200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നെസ് പിന്തുണയ്ക്കുകയും 60Hz റിഫ്രഷ് റേറ്റ് വാഗ്‌ദാനം ചെയ്യുകയും ചെയ്യുന്നു. ആപ്പിളിന്റെ എ18 ബയോണിക് ചിപ്‌സെറ്റാണ് ഈ സ്‌മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.
iOS 18-ലാണ് ഇത് പ്രവർത്തിക്കുന്നത്. ഐഫോൺ 16ഇയിൽ 48 എംപി പ്രധാന ക്യാമറ ഉൾപ്പെടുന്ന സിംഗിൾ റിയർ ക്യാമറ സജ്ജീകരണവും കമ്പനി ഒരുക്കിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12എംപി മുൻ ക്യാമറയാണ് ഇതിൽ സജ്ജീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ നല്ല ചിത്രങ്ങൾ നിങ്ങൾക്ക് എടുക്കാവുന്നതാണ്.












Click it and Unblock the Notifications