Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 16ഇ വാങ്ങിയാൽ കുടുങ്ങില്ല; നേട്ടങ്ങൾ അനവധി, ഓണത്തിന് ഇത്രയും ഡിസ്‌കൗണ്ടോ? വില ഇതാണ്

ഐഫോൺ എന്ന് കേട്ടാൽ ആരുടേയും മനസ് ഒന്നിളകിപ്പോവും. അത്രത്തോളം സ്വീകാര്യതയാണ് ഈ ഫോണിന് ലഭിക്കുന്നത്. ഒരു മോഡൽ എന്നല്ല, ഒട്ടുമിക്ക എല്ലാ മോഡലുകൾക്കും ഇതേ അവസ്ഥ തന്നെയാണ് ഐഫോണിന്റെ കാര്യത്തിൽ സംഭവിക്കുന്നത്. ഇന്ത്യൻ വിപണിയിൽ പിടിമുറുക്കിയ ആപ്പിൾ അടുത്ത കാലത്തായി വിൽപ്പനയിൽ കാണിക്കുന്ന കുതുച്ചുചാട്ടം മാത്രം മതിയാവും ഐഫോണിന്റെ സ്വീകാര്യത എത്രത്തോളമാണ് എന്നറിയാൻ.

എല്ലാവർക്കും എന്നത് പോലെ ഇന്ത്യയിലും സാധാരണക്കാർക്ക് അപ്രാപ്യം ആയിരുന്ന മോഡലുകൾ പോലും ഇപ്പോൾ കുറഞ്ഞ വിലയിൽ വാങ്ങാൻ കിട്ടുന്നുണ്ട്. അടുത്ത കാലത്തായി പലരും ആൻഡ്രോയിഡിനെ പൂർണമായി വിട്ട് ഐഫോണിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അതിന്റെ ക്വാളിറ്റി, നല്ല ഫീച്ചറുകൾ, ആരെയും മയക്കുന്ന ഡിസൈൻ എന്നിവ യഥാർത്ഥത്തിൽ എടുത്തുപറയേണ്ടതുണ്ട്.

iphone16eoffers

പറഞ്ഞുവന്നത് ആപ്പിളിന്റെ മോഡലുകളെ കുറിച്ചും അവയ്ക്ക് ലഭിക്കുന്ന പിന്തുണയെ കുറിച്ചുമാണ്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന മറ്റേതൊരു ഫോൺ എടുത്താലും അതിനേക്കാളും പിന്നിൽ അല്ല ആപ്പിളിന്റെ മോഡലുകൾ. മറ്റ് കമ്പനികളിൽ നിന്ന് വ്യത്യസ്‌തമായി വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ ഫോണുകൾക്ക് പോലും നല്ല വിൽപ്പനയാണ് നടക്കുന്നത്.

ഈ സാഹചര്യത്തിൽ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ അടുത്ത ഒരാഴ്‌ചയ്ക്കുള്ളിൽ ആപ്പിളിന്റെ ഏറ്റവും പുതിയ മോഡൽ വരികയാണ് എന്നതാണ്. എന്നിട്ട് പോലും പഴയ മോഡലുകൾ വലിയ രീതിയിൽ വിറ്റഴിക്കുന്നു, അതും മികച്ച ഡിസ്‌കൗണ്ട് അടക്കമുള്ള അനുകൂല്യങ്ങളോടെ. അത്തരത്തിൽ ലഭ്യമായ ഒരു മികച്ച ഓഫറിനെ കുറിച്ചാണ് പറഞ്ഞുവന്നത്.

ഐഫോൺ 16ഇ മോഡലിനാണ് ഇപ്പോൾ ഓഫർ ലഭ്യമായിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനമായ ആമസോണിലാണ് ഈ ഓഫറുകൾ ലഭിക്കുക. ഓണം അടുത്ത സമയത്ത് ഒരു ഐഫോൺ, അതും കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ ലക്ഷ്യമിടുയാണെങ്കിൽ നിങ്ങൾക്ക് ഉറപ്പായും ഐഫോൺ 16ഇ തിരഞ്ഞെടുക്കാം. അതിൽ തന്നെ പറ്റുമെങ്കിൽ ആമസോണിൽ തന്നെ വാങ്ങാനും ശ്രമിക്കുക.

ഐഫോൺ 16ഇ ഓഫറുകൾ

ആമസോണിൽ ഈ ഫോൺ ലിസ്‌റ്റ് ആദ്യം ചെയ്‌തത്‌ 59,900 രൂപയ്ക്ക് ആയിരുന്നു. എന്നാൽ ഇതിൽ നിന്ന് വില 51,499 രൂപയായി കുറച്ചിട്ടുണ്ട്. 2485 രൂപ മുതൽ ആരംഭിക്കുന്ന ഇഎംഐ പ്ലാനുകൾ ഉപഭോക്താക്കൾക്ക് തിരഞ്ഞെടുക്കാം എന്നതാണ് പ്രത്യേകത. കൂടാതെ നോ കോസ്‌റ്റ് ഇഎംഐ ഓപ്ഷനുകളും ലഭ്യമാണ്. എക്‌സ്‌ചേഞ്ച് ഓഫർ പ്രകാരം, ഉപഭോക്താക്കൾക്ക് 33,050 രൂപ വരെ കിഴിവ് ലഭിക്കും, എന്നാൽ എക്‌സ്‌ചേഞ്ച് ഇല്ലാതെ വില 51,499 രൂപയായി തുടരുന്നു.

കൂടാതെ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്ന ഉപയോക്താക്കൾക്ക് ആമസോൺ പേ ബാലൻസായി 1544 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കാനുള്ള അർഹതയുണ്ട്. നോ കോസ്‌റ്റ് ഇഎംഐ ഓഫറുകൾ വഴി ഇഎംഐ പലിശയിൽ 2,318.91 രൂപ വരെ ലാഭിക്കാനും ഉപഭോക്താക്കൾക്ക് കഴിയും. ഇത് മൊത്തം ലാഭം 8401 രൂപയായി ഉയർത്തുകയും നിങ്ങളുടെ ഓഫറുകൾ മികച്ചതാക്കുകയും ചെയ്യുന്നു.

ഐഫോൺ 16ഇ ഫീച്ചറുകൾ

60ഹെർഡ്‌സ് റിഫ്രഷ് റേറ്റുള്ള 6.1 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഈ പ്രീമിയം ഫോണിന് കമ്പനി നൽകിയിരിക്കുന്നത്. സ്ലീക്ക് അലുമിനിയം ഡിസൈനിൽ സജ്ജീകരിച്ചിരിക്കുന്ന ഈ പ്രീമിയം സ്‌മാർട്ട്‌ഫോണിന് ഫേസ് ഐഡിയും സജ്ജീകരിച്ചിരിക്കുന്നു.

ആപ്പിളിന്റെ എ18 ചിപ്പും 8ജിബി റാമും ഇതിന് കരുത്തേകുന്ന ഘടകങ്ങളാണ്. വിവിധ ഫംഗ്ഷനുകളിലേക്ക് വേഗത്തിൽ ആക്‌സസ് അനുവദിക്കുന്ന ഇഷ്‌ടാനുസൃതമാക്കാവുന്ന ആക്ഷൻ ബട്ടണും ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+