ആപ്പിൾ ആറാടുകയാണ്; ഈ പുതുപുത്തൻ മോഡലിന് വമ്പൻ ഓഫർ! ഐഫോൺ 17 എയർ വില കേട്ടാൽ ഞെട്ടും
ഇന്ത്യൻ വിപണിയിൽ ആപ്പിളിന്റെ ജനപ്രീതി ഓരോ ദിവസം കഴിയുന്തോറും കൂടി വരികയാണ്. അവരുടെ പ്രൗഢിയും ഗാംഭീര്യവും അതിന് കാരണമെന്ന് വിലയിരുത്തുന്ന ആളുകൾക്ക് തെറ്റി. കേവലം ബ്രാൻഡ് വാല്യൂ കൊണ്ട് മാത്രം എത്രനാൾ ഒരു കമ്പനികൾ ഫീൽഡിൽ പിടിച്ചു നിൽക്കാൻ കഴിയും? അതാണ് പറഞ്ഞത് അവർ പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ ഗുണമേന്മയും അതിലൊരു വലിയ ഘടകമാണ് എന്നതാണ് മറ്റൊരു പ്രത്യേകത.
ഓരോ വർഷത്തിൽ ഓരോ മോഡലുകൾ ആണ് ആപ്പിൾ പുറത്തിറക്കുന്നത്. അതിനിടയിൽ സ്‍മാർട്ട്ഫോൺ എന്ന നിലയിൽ അവർ ഒരു ലോഞ്ച് പോലും നടത്തിയിട്ടില്ല, അതാണ് അവരുടെ പതിവ്. പറഞ്ഞുവരുന്നത് അത്രത്തോളം സൂക്ഷ്‌മത പുലർത്തിയാണ് അവർ ഓരോ ഫോണിന്റെയും ലോഞ്ച് നടത്തുന്നത് എന്നാണ്. ആപ്പിളിനെ സംബന്ധിച്ച് അതൊരു നിർബന്ധമുള്ള കാര്യമാണ്. അല്ലെങ്കിൽ പിന്നെ ആൻഡ്രോയിഡ് ഫോണുകൾ പോലെ പെട്ടെന്ന് ഇറക്കാൻ അവർക്കും കഴിയുമല്ലോ.

അടുത്തിടെയാണ് ആപ്പിൾ തങ്ങളുടെ ഏറ്റവും മികച്ച ഫോണായ, ഏറ്റവും പുതിയ മോഡലായ ഐഫോൺ 17 സീരീസ് വിപണിയിൽ ഇറക്കിയത്. സെപ്റ്റംബർ രണ്ടാം വാരം നടന്ന ലോഞ്ചിന് ശേഷം പെട്ടെന്ന് തന്നെ വിൽപ്പനയും തുടങ്ങിയിരുന്നു. എന്തെന്നാൽ അത്രയധികം അക്ഷമരായി ആയിരുന്നു ആളുകൾ ഈ മോഡലിന് വേണ്ടി കാത്തിരുന്നത്. അതൊരുപക്ഷേ അതിനോടുള്ള താൽപര്യവും ആഗ്രഹവും ഒക്കെ കൊണ്ടായിരിക്കാം.
അപ്‌ഗ്രേഡ് ചെയ്‌ത ഡിസ്‌പ്ലേകൾ, മെച്ചപ്പെടുത്തിയ പ്രോസസ്സറുകൾ, അഡ്വാൻസ്ഡ് ക്യാമറകൾ, ആപ്പിൾ ഇന്റലിജൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകൾ എന്നിവ ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി പുതിയ മോഡലിലൂടെ. ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. അതിൽ എല്ലാത്തിനും നല്ല ഡിമാൻഡ് ഉണ്ട്.
സാധാരണയായി ഐഫോൺ സീരീസുകളിൽ ഉണ്ടായിരുന്നു പ്ലസ് മോഡൽ ഇത്തവണ ഒഴിവാക്കിയിരിക്കുകയാണ്. അതിന് പകരം വിപണിയിൽ എത്തിയത് ആവട്ടെ ഐഫോൺ എയർ എന്ന പുത്തൻ മോഡലാണ്. അത് ആദ്യമായി അവതരിപ്പിക്കുന്നത് 17 സീരീസിലാണ്. ഒട്ടേറെ സവിശേഷതകളുമായി എത്തുന്ന ഈ മോഡൽ വളരെ മികച്ച ഒന്ന് തന്നെയാണ്. അതിന് ഇപ്പോൾ വിലക്കുറവ് ലഭിച്ചിരിക്കുകയാണ്.
ഐഫോൺ 17 എയർ ഓഫറുകൾ
ഇപ്പോൾ ആമസോൺ സന്ദർശിക്കുകയാണെങ്കിൽ, 6,750 തൽക്ഷണ കിഴിവ് ആയിരിക്കും നിങ്ങൾക്ക് ലഭിക്കുക. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇത് സ്വന്തമാക്കാം. ഇത് ഇഎംഐ ഇടപാടുകൾക്ക് ബാധകമാണ്, ഇത് മൊത്തം പ്രാബല്യത്തിലുള്ള വില 1,13,150 ആയി കുറയ്ക്കുന്നു. നിങ്ങൾ EMI തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, നിങ്ങൾക്ക് ഇപ്പോഴും 6750 കിഴിവ് ലഭിക്കും, ഇത് വില 1,13,650 ആയി കുറയ്ക്കുന്നു.
നേരത്തെ ഈ ഫോൺ ആമസോണിൽ 256 ജിബി മോഡലിന് 1,19,900 രൂപയ്ക്ക് ആയിരുന്നു ലിസ്‌റ്റ് ചെയ്‌തത്. ലോഞ്ചിൽ ലഭ്യമായതിനേക്കാൾ വളരെ മികച്ചതാണ് ഇപ്പോഴത്തെ ഓഫർ, എന്താണെന്ന് വച്ചാൽ അവിടെ കിഴിവ് 5000 ആയി പരിമിതപ്പെടുത്തിയിരുന്നു. അതിനാൽ 1,19,900 എന്ന ലോഞ്ച് വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇപ്പോൾ നിങ്ങൾക്ക് 6750 കിഴിവ് ലഭിക്കുന്നു. ഇത് നിങ്ങളുടെ പണത്തിന് മികച്ച മൂല്യമുള്ള ഡീലാക്കി മാറ്റുന്നു എന്നതാണ് കാര്യം.












Click it and Unblock the Notifications