Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇങ്ങനെയുണ്ടോ ഒരു ഡിസ്‌കൗണ്ട്? ഐഫോൺ 17യുടെ വില കേട്ടാൽ ഞെട്ടും..! 50,000 രൂപയിൽ താഴെ എത്തി

ശരിക്കും ഓഫറുകളുടെ കാലമാണ് ഇപ്പോൾ. അതുകൊണ്ട് പിന്നെ ഇക്കാര്യത്തിൽ ആപ്പിളിന് മാത്രമായി ഒരു നിലപാട് ഉണ്ടാക്കിയെടുക്കുക സാധ്യമല്ല. സത്യം പറഞ്ഞാൽ ഒഴുക്കിനെതിരെ നീന്താതെ അതിന് ഒപ്പം മുന്നോട്ട് നീങ്ങുകയാണ് അവരിപ്പോൾ ചെയ്‌തു കൊണ്ടിരിക്കുന്നത്. അങ്ങനെ പറഞ്ഞു ലളിതവത്കരിക്കുന്നതിൽ അർത്ഥമില്ല എന്നറിയാം, എന്നാൽ ആപ്പിളിനെ സംബന്ധിച്ച് ഇക്കാര്യത്തിൽ അവർ ആൻഡ്രോയിഡിനെ പോലും വെല്ലുന്ന നിലയിലേക്ക് എത്തി എന്നതാണ് വാസ്‌തവം.

ഇന്നത്തെ കാലത്ത് ചില കാരണങ്ങളാൽ ആപ്പിൾ ഫോണുകൾക്ക് വളരെയധികം ഉപഭോക്താക്കൾ കൂടി വരുന്നു എന്നത് യാഥാർഥ്യമാണ്. ആൻഡ്രോയിഡ് പോലെയുള്ള എതിരാളികളുടെ വീഴ്‌ച്ച കാരണമല്ല ഒരിക്കലും ആപ്പിളിന് അങ്ങനെ സംഭവിച്ചത് എന്നത് നിങ്ങൾ മനസിലാക്കണം. മറിച്ച് പടിപടിയായി അവർ ഇന്ത്യൻ വിപണിയിൽ സ്വാധീനം ഉണ്ടാക്കുകയും ആളുകളെ ആകർഷിക്കുകയും ചെയ്‌തു എന്നതാണ് യഥാർത്ഥത്തിൽ ഇവിടെ നടന്നത്.

iphone17offers

സ്‍മാർട്ട് ഫോൺ വിപണിയുടെ സ്‌പന്ദനങ്ങൾ അടുത്തറിയുന്നവർ ഒരു മടിയും കൂടാതെ പറയും ഇത് ആപ്പിളിന്റെ ടൈം അല്ലേ? എന്ന്. സംഗതി ഒരു തരത്തിൽ പറഞ്ഞാൽ വളരെ ശരിയുമാണ് അത്. എന്തെന്നാൽ സ്പെസിഫിക്കേഷനുകളുടെ കാര്യത്തിൽ അത്രയധികം പ്രത്യേകതകൾ ഉള്ളൊരു കമ്പനിയാണ് ആപ്പിൾ. അവർക്ക് ലഭിക്കുന്ന പ്രീമിയം പരിഗണന പലപ്പോഴും മറ്റ് കമ്പനികൾക്ക് സ്വപ്‌നം മാത്രമാണ്. അതാണ് അവരെ വേറിട്ട് നിർത്തുന്ന ഘടകം.

മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അടുത്തകാലത്ത് ആപ്പിൾ ഫോണുകൾക്ക് വലിയ രീതിയിൽ ഡിമാൻഡ് വർധിച്ചു വരുന്നത് നിങ്ങൾക്ക് കാണാവുന്ന ഒന്നാണ്. ചിലഘട്ടങ്ങളിൽ പ്രധാന എതിരാളികളായ സാംസങിനെ പോലും കടത്തിവെട്ടുന്ന പ്രകടനമാണ് ആപ്പിളിന്റെ ഭാഗത്ത് നിന്നുണ്ടാവുന്നത്. വിൽപ്പനയിലായാലും സ്വീകാര്യതയിലായാലും ആപ്പിളിന്റെ വളർച്ച അസൂയാവഹമാണെന്ന് നിസംശയം പറയാം.

പറഞ്ഞുവന്നത് ആപ്പിളിന്റെ ചില മാറ്റങ്ങളെ കുറിച്ചാണ്. ആപ്പിൾ ഇന്ന് നൽകുന്ന ഓഫറുകൾ കണ്ടാൽ ആരായാലും മൂക്കത്ത് വിരൽ വച്ചുപോവും. അടുത്തകാലത്തായി ഉത്സവകാല സീസണുകളിൽ മാത്രമ്മൽ ഓഫ് സീസണുകളിലും അവർ നല്ല രീതിയിൽ ഓഫർ നൽകുന്നുണ്ട്. അത്തരത്തിൽ ആപ്പിൾ ഐഫോൺ 17യുടെ ഏറ്റവും മികച്ചൊരു ഓഫറാണ് ഇപ്പോൾ ക്രോമയിൽ ലഭ്യമാവുക. എന്തൊക്കെയാണ് ഈ ഓഫർ എന്നും അതിന്റെ നേട്ടങ്ങൾ എന്തെന്നും അറിയാം.

ആപ്പിൾ ഐഫോൺ 17 ഓഫറുകൾ

ക്രോമയുടെ ബ്ലാക്ക് ഫ്രൈഡേ സെയിലിൽ സീസണിലെ ഏറ്റവും ആകർഷകമായ പ്രീമിയം സ്‌മാർട്ട്‌ഫോൺ ഡീലുകളിലൊന്നാണ് അവതരിപ്പിച്ചിരിക്കുന്നത്. അതും ആപ്പിളിന്റെ ഏറ്റവും പുതിയ ഐഫോൺ 17 വെറും 45,900 രൂപയ്ക്ക് ലഭ്യമാണ്. ഫോണിന്റെ ഔദ്യോഗിക ഇന്ത്യൻ ലോഞ്ച് വിലയായ 82,900 രൂപയ്ക്ക് പകരം എക്‌സ്‌ചേഞ്ച്, ബോണസ്, ബാങ്ക് ക്യാഷ്ബാക്ക് ഓഫറുകൾ എന്നിവയുടെ സംയോജനത്തിലൂടെയാണ് ഈ വലിയ കിഴിവ് ലഭിക്കുക.

യോഗ്യമായ ഒരു പഴയ സ്‌മാർട്ട്‌ഫോണിന് അതിന്റെ മോഡലും അവസ്ഥയും അനുസരിച്ച് 29,000 രൂപ വരെ ലഭിക്കുമെന്നതാണ് പ്രധാന കാര്യം. മാത്രമല്ല ട്രേഡ്-ഇൻ തുകയ്ക്ക് 7,000 രൂപയുടെ ഉറപ്പായ അധിക ബോണസ് ചേർത്തിരിക്കുന്നു. കൂടാതെ നിർദ്ദിഷ്‌ട ബാങ്ക് ഓഫറുകൾ വഴി 1000 രൂപയുടെ അടിസ്ഥാന കിഴിവ് കൂടി ഉപഭോക്താക്കൾക്ക് ലഭിക്കും.

അതിനാൽ, കഴിഞ്ഞ തലമുറ ഐഫോൺ 16 അല്ലെങ്കിൽ സാംസങ്ങിന്റെ ഗാലക്‌സി എസ് 25 സീരീസ് പോലുള്ള പുതിയതോ നന്നായി പരിപാലിക്കുന്നതോ ആയ പ്രീമിയം സ്‌മാർട്ട്‌ഫോണുകളിൽ എക്സ്ചേഞ്ച് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പരമാവധി എക്സ്ചേഞ്ച് മൂല്യം അൺലോക്ക് ചെയ്യാനും 45,900 രൂപ എന്ന കുറഞ്ഞ വിലയിൽ ഫോൺ നേടാനും കഴിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+