ഐഫോൺ 17 എന്ന് കേട്ടാൽ ആരും ഒന്ന് കൊതിച്ചുപോവും; മടിക്കാതെ വാങ്ങാം, ഒറ്റയടിക്ക് ലാഭം 8000 രൂപയോ?
ആൻഡ്രോയിഡ് കമ്പനികൾ എത്ര വലിയ ഫീച്ചറുകൾ ഇറക്കിയെന്ന് പറഞ്ഞാലും ആപ്പിളിന്റെ ഐഫോണുകൾക്ക് അതിന്റെതായ മാർക്കറ്റും വിലയും ഒക്കെയുണ്ട്. ഇന്ത്യൻ വിപണി പോലും അതിന് ഉദാഹരണമാണ്. ഒരുകാലത്ത് ആൻഡ്രോയിഡ് അപ്രമാദിത്വം കാട്ടിയിരുന്ന ഇവിടമിപ്പോൾ ഐഫോണിന്റെ ഇടമാണ്. അത്രയധികം മോഡലുകളാണ് ഓരോ വർഷവും ഇന്ത്യൻ വിപണിയിൽ നിന്ന് ആപ്പിൾ വിറ്റു തീർക്കുന്നത്.
ആപ്പിളിന്റെ ഏത് ഫോൺ വാങ്ങാനും ആളുകൾ ക്യൂ നിൽക്കുന്ന കാലം കൂടിയാണിത്. എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയം. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 17 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പറഞ്ഞുവന്നത് ഐഫോൺ മോഡലുകളിൽ ഏറ്റവും പുതിയ സീരീസിന് കുറിച്ചാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡൽ ആഗോള തലത്തിൽ വിപണിയിൽ ഇറങ്ങിയത്.

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെയാണ് വരുന്നത്. ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡൽ 2026-ൽ (മെയ് അല്ലെങ്കിൽ ഫെബ്രുവരി) പുറത്തിറങ്ങുമെന്നാണ് റൂമറുകൾ. ഡൈനാമിക് ഐലാൻഡും പുതിയ ഡിസൈനും അതിനൊപ്പം ഉണ്ടാവുമെന്നും കരുതുന്നു.
പറഞ്ഞുവന്നത് ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ചാണ്. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്ന് തന്നെയാണ് ഇവ. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് ഉണ്ടായിട്ടുണ്ട്. കാലത്തിന് അനുസരിച്ച് മാറുന്ന, അതിന് തയ്യാറാവുകയാണ് ആപ്പിൾ എന്നാണ് ഇത് നൽകുന്ന സൂചന. ഇപ്പോഴിതാ ഐഫോൺ 17ന് കിടിലൻ ഓഫർ ലഭ്യമാണ്.
ഐഫോൺ 17 ഓഫറുകൾ
ശരിക്കും പറഞ്ഞാൽ ഏറ്റവും പുതിയ ഐഫോൺ 17 വാങ്ങാൻ ആലോചിക്കുന്നവർക്ക് ഇതൊരു സുവർണ്ണാവസരമാണ്. ഇന്ത്യയിൽ ആദ്യമായി ഈ ഹാൻഡ്‌സെറ്റ് 8,000 രൂപയിൽ അധികം കിഴിവോടെ ലഭ്യമായിരിക്കുകയാണ്. 256 ജിബി അടിസ്ഥാന മോഡലിന് 82,900 എന്ന വിലയിൽ പുറത്തിറങ്ങിയ ഐഫോൺ 17, ഇപ്പോൾ 74,006 നിങ്ങൾക്ക് സ്വന്തമാക്കാം.
ഫ്ലിപ്‌കാർട്ടിൽ ഐഫോൺ 17 നിലവിൽ 79,900-നാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇത് അതിന്റെ യഥാർത്ഥ വിലയായ 82,900-ൽ നിന്നുള്ള ഗണ്യമായ കുറവാണ്. ഫ്ലിപ്‌കാർട്ട് എസ്ബിഐ അല്ലെങ്കിൽ ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇടപാടുകൾക്ക് 5,894 അധിക കിഴിവ് ലഭിക്കും. ഇതോടെ, ഈ ഫോണിന്റെ ഫലപ്രദമായ വില 74,006 ആയി കുറയുന്നു. ഇതൊരു നല്ല ഓഫറാണെന്ന കാര്യത്തിൽ സംശയമില്ല.
ഐഫോൺ 17 ഫീച്ചറുകൾ
ഏറ്റവും പുതിയ മോഡലായ ഐഫോൺ 17-ന് 6.3 ഇഞ്ച് പ്രൊമോഷൻ ഡിസ്പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റും 3000 നിറ്റ്സ് പീക്ക് ഔട്ട്‌ഡോർ ബ്രൈറ്റ്നെസും ഇതിന്റെ പ്രധാന സവിശേഷതകളാണ്. സെറാമിക് ഷീൽഡ് 2 സംരക്ഷണവും ഈ ഫോണിനുണ്ട്. എ19 ബയോണിക് ചിപ്പിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളെ പൂർണമായി പിന്തുണയ്ക്കുന്നു.
വെറും 10 മിനിറ്റ് ചാർജ് ചെയ്യുമ്പോൾ 8 മണിക്കൂർ വരെ അധിക വീഡിയോ പ്ലേബാക്ക് ഐഫോൺ 17 വാഗ്‌ദാനം ചെയ്യുന്നു. ക്യാമറ സജ്ജീകരണത്തിൽ ഇത് ഒട്ടും പിന്നിലല്ല. 2x ഒപ്റ്റിക്കൽ-ക്വാളിറ്റി ടെലിഫോട്ടോ ലെൻസുള്ള 48 എംപി ഫ്യൂഷൻ പ്രധാന ക്യാമറയും 48 എംപി ഫ്യൂഷൻ അൾട്രാ-വൈഡ് ക്യാമറയും പിന്നിലുണ്ട്. മുൻവശത്ത് 18 എംപി സെന്റർ സ്‌റ്റേജ് സെൽഫി ക്യാമറയുമുണ്ട്. ക്യാമറ കൺട്രോൾ, ആക്ഷൻ ബട്ടൺ, ലിക്വിഡ് ഗ്ലാസ് ഡിസൈൻ എന്നിവയാണ് ഐഫോൺ 17-ന്റെ മറ്റ് പ്രധാന സവിശേഷതകൾ.












Click it and Unblock the Notifications