ആപ്പിൾ ഐഫോൺ 17 കണ്ടാൽ ആരും വാങ്ങിപ്പോവും; ഒറ്റയടിക്ക് 8895 രൂപ ലാഭം..! അന്തിമ വില എത്ര?
ലോകോത്തര ബ്രാൻഡ് ആയ ആപ്പിളിന്റെ ഏത് ഫോൺ വാങ്ങാനും ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ് ഇത്. എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയം. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 17 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പറഞ്ഞുവന്നത് ഐഫോൺ മോഡലുകളിൽ ഏറ്റവും പുതിയ സീരീസിന് കുറിച്ചാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡൽ ആഗോള തലത്തിൽ വിപണിയിൽ ഇറങ്ങിയത്.
ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെയാണ് വന്നത്. ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡലും അടുത്തിടെ വിപണിയിൽ എത്തിയിരുന്നു. ഒട്ടേറെ പുതുമകളുമായായിരുന്നു ആ ഫോണും എത്തിയത്.

പറഞ്ഞുവന്നത് ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ചാണ്. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നായിരുന്നു ഇത്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരുന്നു. കാലത്തിന് അനുസരിച്ച് മാറുന്ന ആപ്പിളിനെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഇപ്പോഴിതാ അതിനുള്ള നല്ല വഴിയാണ് ഒരുങ്ങുന്നത്, ഐഫോൺ 17 പ്രോയ്ക്ക് കിടിലൻ ഓഫർ ലഭ്യമാണ്.
ഐഫോൺ 17 ഓഫറുകൾ
ഇന്ത്യയിൽ 82,900 രൂപ പ്രാരംഭ വിലയിൽ പുറത്തിറങ്ങിയ 256 ജിബി സ്‌റ്റോറേജുള്ള ഐഫോൺ 17-ന് ഫ്ലിപ്‌കാർട്ട് ആകർഷകമായ ഓഫർ നൽകുന്നു. നിലവിലെ വിൽപ്പനയുടെ ഭാഗമായി, ഈ ഐഫോൺ ഇപ്പോൾ 79,900 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും. ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് അഥവാ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ വളരെയധികം ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുമെന്നതാണ് പ്രധാന കാര്യം.
5895 രൂപ വരെ അധിക തൽക്ഷണ കിഴിവ് ലഭിക്കുന്നതോടെ ഈ ഡീൽ കൂടുതൽ ലാഭകരമാകും. പഴയ സ്‌മാർട്ട്‌ഫോണുകൾ മാറ്റി പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്‌കാർട്ടിന്റെ എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താം. പഴയ ഉപകരണത്തിന്റെ അവസ്ഥയും നിലവിലെ വിപണി മൂല്യവും അനുസരിച്ചായിരിക്കും ലഭിക്കുന്ന എക്സ്ചേഞ്ച് വില എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം. നല്ല ഫോണാണ് നിങ്ങളുടെ കൈവശമെങ്കിൽ ആകെ വില ഗണ്യമായി കുറയ്ക്കാം.
ഐഫോൺ 17 പ്രത്യേകതകൾ
ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നായ ഐഫോൺ 17-ന് 6.3 ഇഞ്ച് പ്രൊമോഷൻ ഡിസ്പ്ലേയാണുള്ളത്. 120Hz റിഫ്രഷ് റേറ്റും 3000 നിറ്റ്സ് പീക്ക് ഔട്ട്‌ഡോർ ബ്രൈറ്റ്നെസും ഇതിന്റെ പ്രധാന സവിശേഷതകളാണ്. സെറാമിക് ഷീൽഡ് 2 സംരക്ഷണവും ഈ ഫോണിനുണ്ട്. എ19 ബയോണിക് ചിപ്പിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളെ പൂർണമായി പിന്തുണയ്ക്കുന്നു. വെറും 10 മിനിറ്റ് ചാർജ് ചെയ്യുമ്പോൾ 8 മണിക്കൂർ വരെ അധിക വീഡിയോ പ്ലേബാക്ക് ഐഫോൺ 17 വാഗ്‌ദാനം ചെയ്യുന്നു.
ക്യാമറ സജ്ജീകരണത്തിൽ ഇത് ഒട്ടും പിന്നിലല്ല. 2x ഒപ്റ്റിക്കൽ-ക്വാളിറ്റി ടെലിഫോട്ടോ ലെൻസുള്ള 48 എംപി ഫ്യൂഷൻ പ്രധാന ക്യാമറയും 48 എംപി ഫ്യൂഷൻ അൾട്രാ-വൈഡ് ക്യാമറയും പിന്നിലുണ്ട്. മുൻവശത്ത് 18 എംപി സെന്റർ സ്‌റ്റേജ് സെൽഫി ക്യാമറയുമുണ്ട്. ക്യാമറ കൺട്രോൾ, ആക്ഷൻ ബട്ടൺ, ലിക്വിഡ് ഗ്ലാസ് ഡിസൈൻ എന്നിവയാണ് ഐഫോൺ 17-ന്റെ മറ്റ് പ്രധാന സവിശേഷതകൾ.
-
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications